തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലെ അമ്പഴക്കാടിനടുത്ത് സമ്പാളൂരിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് സമ്പാളൂർ പള്ളി (Sampaloor Church) അഥവ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി (St: Francis Xavier's Church). റോമൻ കത്തോലിക്ക വിഭാഗത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഫ്രാൻസീസ് സേവ്യരുടെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

സമ്പാളൂർ പള്ളി

വരാപ്പുഴ അതിരൂപതയിൽ കോട്ടപ്പുറം രൂപതയുടെ കീഴിലാണ് സമ്പാളൂർ പള്ളി.

ചാലക്കുടിയിൽ നിന്ന് 8 കിലോമീറ്റർ മാറി ഞറളക്കടവ് പാലത്തിന് സമീപം ചാലക്കുടി പുഴയുടെ തീരത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

പേരിനു പിന്നിൽ

തിരുത്തുക

ഡച്ചുകാർ കൊച്ചി കീഴടക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഈശോ സഭക്കർ അമ്പഴക്കട്ടേക്ക് മാറി.അവിടെ ഉണ്ടായിരുന്ന ആശ്രമത്തോടൊപ്പം സെമിനാരി ശ്ഥാപിച്ചു. സെമിനാരിയുടെ പേർ .സെന്റ് പോൾശ് കോള്ളേജ് എന്നായിരുന്നു. സെന്റ് പോൾസ് ഗ്രാമം എന്നർത്ഥത്തിൽ സമ്പാളൂറ് പ്രസിദ്ധമായി

ചരിത്രം

തിരുത്തുക

പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിക്കുകയും 1663 ൽ ഡച്ചുകാർ കൊച്ചി കീഴടക്കുകയും ചെയ്തപ്പോൾ ഈശോസഭക്കാർ വൈപ്പിൻകോട്ടയിലെ സെമിനാരി സമ്പാളൂരിലേക്ക് മാറ്റി സ്ഥാപിച്ചു. "സെന്റ് പോൾസ് ഊര്" എന്നതു ലോപിച്ചാണ് സമ്പാളൂരായത്. ഇവിടെയാണ് ഹംഗറിക്കാരനായ ജോൺ ഏണസ്റ്റ് ഹാങ്ങ്സിൽഡൺ (അർണോസ് പാതിരി) വൈദികപട്ടം സ്വീകരിച്ചതും അദ്ദേഹത്തിന്റെ കൃതികൾ എഴുതിയതും. അതുകൂടാതെ ഊശോസഭയിലെ പ്രശസ്തരായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ‍, ജോൺ ബ്രിട്ടോ, ജോസഫ് കോൺസ്റ്റൻറയിൻ ബസ്കി തുടങ്ങിയവർ സമ്പാളൂർ സന്ദർശിച്ചിട്ടുണ്ട്. അക്കാലത്ത് ഗോവ കഴിഞ്ഞാൽ ഊശോസഭക്കാരുടെ മറ്റൊരു മത-സാംസ്ക്കാരിക കേന്ദ്രമായിരുന്നു സാമ്പാളൂർ. സെമിനാരിയോടനുബദ്ധിച്ച് സ്ഥാപിച്ചിരുന്ന അച്ചുകൂടത്തിൽ മലയാളത്തിലേയും തമിഴിലേയും ആദ്യകാല കൃതികൾ അച്ചടിച്ചിരുന്നു.[1][2]

1781 ൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ സമ്പാളൂർ പള്ളി സെമിനാരിയും തകർക്കപ്പെട്ടു [അവലംബം ആവശ്യമാണ്]. 125 വർഷത്തെ സേവനത്തിനുശേഷം ഈശോസഭക്കാർ സമ്പാളൂരിൽ നിന്ന് പോയി. 1862 ൽ മുളകൊണ്���ും തെങ്ങിന്റെ ഓലകൊണ്ടും ഒരു പള്ളി പണിതു. 1893 ൽ പള്ളി പുതുക്കി പണിതു. 1970 പിന്നേയും പുതുക്കി പണിതു. 1978 മാർച്ച് 15 ന് പണിയാരംഭിച്ച ഇപ്പോഴത്തെ പള്ളി 1979 ഡിസംബർ 2ന് വെഞ്ചിരിച്ചു.

പഴയ പള്ളികളെല്ലാം തന്നെ ചാലക്കുടി പുഴയിലേക്ക് അഭിമുഖമായിരുന്നു. ഇപ്പോൾ അവിടെയൊരു ശവക്കോട്ട മാത്രമാണ് നിലവിലുള്ളത്. ഇപ്പോൾ ചരിത്ര സ്മാരകമായി മാറ്റിയിരിക്കുന്ന പഴയ പള്ളിയുടെ അൾത്താരയൊഴിച്ച് ചരിത്രത്തിന്റെ അവശിഷ്ടങ്ങളെല്ലാം പുതിയ പള്ളി പണിയുന്നതിനിടയിൽ നഷ്ടപ്പെടുകയായിരുന്നു.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

നാഴികക്കല്ലുകൾ

തിരുത്തുക
പ്രധാന്യം ദിവസം
ദേവാലയം / കുരിശുപള്ളി
പ്രഥമ ദേവാലയ വെഞ്ചിരിപ്പ്
ടിപ്പു സുൽത്താൻ പള്ളി തകർത്തത് 1781
പള്ളി പുതുക്കി പണിതത് 1862
പള്ളി പുതുക്കി പണിതത് 1893
പള്ളി പുതുക്കി പണിതത് 1970
പുതിയ പള്ളി വെഞ്ചിരിപ്പ് 1979 ഡിസംബർ 2

ചിത്രശാല

തിരുത്തുക
  1. അർണ്ണോസ് പാതിരിയുടെ കാവ്യങ്ങൾ - ഡി.സി ബുക്ക്സ് , കോട്ടയം, 2002, ISBN 81-240-1116-8
  2. നവകേരള ശില്പികൾ : അർണ്ണോസ് പാതിരി - പ്രൊ: മാത്യു ഉലകംതറ , കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം,1982

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സമ്പാളൂർ_പള്ളി&oldid=4095758" എന്ന താളിൽനിന്ന് ശേഖരിച്ചത്