സംവാദം:നൊവികോഫിന്റെ സ്വസ്ഥിര സിദ്ധാന്തം

Latest comment: 11 വർഷം മുമ്പ് by Kjbinukj

സ്വസ്ഥിരമോ സുസ്ഥിരമോ? ബിനു (സംവാദം) 07:25, 4 ജനുവരി 2013 (UTC)Reply

സ്വയം സ്ഥിരമായ് വെക്കുന്ന എന്നാണ് അർത്ഥം വരണ്ടത്. താങ്കളുടെ സഹായം ആവ്ശ്യമാണ്. ശരിയായത് വെക്കൂ. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 07:46, 4 ജനുവരി 2013 (UTC)Reply
Consistency എന്നാൽ സ്ഥിരത അല്ലല്ലോ -- റസിമാൻ ടി വി 08:35, 4 ജനുവരി 2013 (UTC)Reply

സ്ഥിരമായ നില എന്നൊക്കെ cosistency-ക്ക് അർത്ഥം പറയുന്നുണ്ട്. --Vssun (സംവാദം) 08:39, 4 ജനുവരി 2013 (UTC)Reply

അത് വേറെ അർത്ഥമാണ് സുനിൽ. Tendulkar is a consistent performer എന്നുവച്ചാൽ സ്ഥിരമായി നന്നായി കളിക്കുന്നയാളാണ് എന്നാണർത്ഥം. എന്നാൽ The given set of equations is (self) consistent എന്നുപറഞ്ഞാൽ സമവാക്യങ്ങളെല്ലാം പരസ്പരം യോജിക്കുന്നു - ഒരു സമവാക്യവും മറ്റൊന്ന് ശരിയാവുന്നതിനെ തടയുന്നില്ല എന്നാണർത്ഥം. ഇവിടെ രണ്ടാമത്തെ അർത്ഥമല്ലേ കൂടുതൽ യോജിക്കുക? അപ്പോൾ സ്ഥിരതയല്ലല്ലോ കാര്യം -- റസിമാൻ ടി വി 11:15, 4 ജനുവരി 2013 (UTC)Reply


ഈ സിദ്ധാന്തം ഒരു സമയരേഖ (Time line) മാത്രം നിലനിൽക്കുന്നു അല്ല്ലെങ്കിൽ പലലോകങ്ങൾ (many world) ഉണ്ണ്ടെങ്കിൽ ഒന്നൊഴിച്ച് മറ്റൊന്നിലേക്ക് യാതൊരു വിധ നിലനിൽപ്പും സാധ്യമല്ല എന്ന് പറയുന്നു. ഹിസ്റ്ററിയെ (ഇവന്റുകളുടെ ശൃംഗല എന്ന നിലയിൽ) സ്ഥിരതയുള്ളത് ആക്കുക എന്നാണ് ഇതിന്റെ ഒരു പ്രധാന ധർമ്മം. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 13:21, 4 ജനുവരി 2013 (UTC)Reply

പരസ്പരപൂരകം? --Vssun (സംവാദം) 15:00, 4 ജനുവരി 2013 (UTC)Reply

പരസ്പരപൂരകം ഈ പ്രകൃതത്തിൽ ചേരില്ലെന്ന് തോന്നുന്നു സുനി.റസിമാൻ പറഞ്ഞത് ശരിയാണ്, consistency-ക്ക് ഭിന്ന പ്രകരണങ്ങളിൽ ഭിന്നപദങ്ങൾ തന്നെ വേണ്ടി വരും. logic-ൽ സമയുക്തത എന്നോ മറ്റോ മൊഴിമാറ്റുന്നത് കൊള്ളാം എന്ന് തോന്നുന്നു.

ഏതായാലും ഒരുകാര്യം സമ്മതിക്കാതെ വയ്യ- Consistency is a jewel. ബിനു (സംവാദം) 06:04, 5 ജനുവരി 2013 (UTC)Reply

"നൊവികോഫിന്റെ സ്വസ്ഥിര സിദ്ധാന്തം" താളിലേക്ക് മടങ്ങുക.