സംവാദം:കേരളത്തിലെ ജാതി സമ്പ്രദായം
(ക്ഷത്രിയ ക്ഷേമ സഭ യുടെ വിജ്ഞാപനത്തെ അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ദയവായി ചേർക്കുക )
കേരളത്തിലെ ക്ഷത്രിയ വിഭാഗങ്ങൾ :
വർമ്മ,രാജ തുടങ്ങിയ ക്ഷത്രിയ,സാമന്ത ക്ഷത്രിയ വിഭാഗങ്ങൾക്കു പുറമെ മറ്റു ഉപജാതികൾ ആയ തമ്പുരാൻ, ഉണിത്തിരി, ഉണ്ണിയാതിരി ,കോവിൽ തമ്പുരാൻ, തമ്പാൻ, തിരുമുൽപ്പാട് പണ്ടാല,വെള്ളോടി, കർത്താ, കൈമൾ(കയ്മൾ), ഏറാടി,നെടുങ്ങാടി കൂടി പെടുന്നതാണ് കേരളത്തിലെ ക്ഷത്രിയർ വിഭാഗങ്ങൾ[1].
ഈ ലേഖനം unbiased അല്ലാതാകുന്നില്ലേ? വിവിധ പ്രദേശങ്ങളിൽ ജാതിവ്യവസ്ഥ വികസിച്ചു വന്ന കാലത്തെ സമൂഹങ്ങളിലെ അതാതു കാലത്തെ internal dynamics മുഴുവൻ ഇവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ടോ? --Chandrapaadam 14:12, 19 ഡിസംബർ 2009 (UTC)
ആമുഖത്തിൽ..
“ | വേഴചകക്കും നിലവിൽ വന്നു | ” |
എന്താണെന്ന് മനസിലായില്ല. --Vssun 07:05, 20 ഡിസംബർ 2009 (UTC)
- വാഴ്ചകളും എന്നായിരിക്കുമോ? --സിദ്ധാർത്ഥൻ 08:45, 20 ഡിസംബർ 2009 (UTC)
വാഴ്ചകളും എന്നാക്കി --Vssun 14:47, 22 ഡിസംബർ 2009 (UTC)
ജനങ്ങളുടെ ഇടയിൽ ആദ്യമെല്ലാം വൻ പ്രതിഷേധങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നു എന്നും രാജാക്കന്മാരുടെ ഇടയിൽ നടന്ന പരിവർത്തനവും പലർക്കും അനൗചിത്യ പൂർവ്വമായ സ്ഥനമാനങ്ങൾ നൽകപ്പെട്ടത് സാമാന്യ ജനത്തിന് ഇഷ്ടമായിരുന്നില്ല എന്നുമാണ് വിശ്വസിക്കുന്നത്. - ഈ വാചകത്തിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? --Chandrapaadam 13:55, 22 ഡിസംബർ 2009 (UTC)
ഈ ലേഖനം അടിമുടി വാർത്തുപണിയേണ്ടതുണ്ടു്. ക്രി.വ.1500നു മുമ്പുള്ള വസ്തുതകൾക്കു് കൂടുതൽ പ്രൗഢമായ അവലംബങ്ങൾ നിർബന്ധമാണു്. നമ്പൂതിരി, മറ്റു ബ്രാഹ്മണർ, നായന്മാർ, മറ്റു സമുദായക്കാർ ഇവരുടെയെല്ലാം ആവിർഭാവവും സാമൂഹ്യപരിണാമവും സംബന്ധിച്ച് വ്യത്യസ്തമായ പല വാദഗതികളും ഉന്നയിക്കപ്പെട്ടിട്ടുണ്ടു്. വിശ്വപ്രഭ ViswaPrabha Talk 02:30, 5 ജൂലൈ 2012 (UTC)
ജാതികളെക്കുറിച്ചു പറയുമ്പോൾ ജന്മാവകാശത്തിനും പാട്ടത്തിനുമെല്ലാം എന്താണ് സാംഗത്യം? മനസ്സിലാകുന്നില്ല.Chandrapaadam (സംവാദം) 18:56, 26 ഫെബ്രുവരി 2013 (UTC)
ആരാ ഈ സോമൻ ഇലവുംമൂട്? എന്താണു് ഇദ്ദേഹത്തിന്റെ ഈ പ്രാചീനകേരളചരിത്രത്തിന്റെ പ്രസക്തി? വ്യക്തമായ പക്ഷപാതത്തോടെ ഇത്തരം പുസ്തകങ്ങൾ പ്രത്യേകം തെരഞ്ഞെടുത്ത് അവലംബമായി ചേർത്തു് സ്വന്തം അഭിപ്രായങ്ങൾ വിക്കിപീഡിയയിൽ കുത്തിത്തിരുകുന്നവരെ എന്തുചെയ്യണം?
സോമൻ ഇലവുമ്മൂട് എന്ന അജ്ഞാതപ്രതിഭയെഴുതിയതായുള്ള അവലംബങ്ങൾ വിക്കിപീഡിയയിലെ എല്ലാ താളുകളിൽ നിന്നും നിർമ്മാർജ്ജനം ചെയ്യണമെന്നു് അഭിപ്രായപ്പെടുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 13:35, 17 മേയ് 2013 (UTC)
'കടുപ്പട്ടൻ നായർ' .. ? ഇങ്ങനെ ഒരു ജാതി ഇല്ല. എഴുത്തച്ഛൻ(കടുപ്പട്ടൻ) എന്ന ജാതിയെ തന്നെയാണ് 'കടുപ്പട്ടൻ നായർ' എന്ന പേരിലും ചേർത്തിരിക്കുന്നത്.
"നായർ സമുദായത്തിൽ നിന്ന് വേർതിരിക്കാൻ പ്രയാസമുള്ള ഒരു വിഭാഗമാണിത്"
എന്ന് വില്യം ലോഗനും,
"കുടുമയും , ഉടുപ്പും ധരിക്കുന്നതിലും ഭാഷയിലും മറ്റു സാധാരണ കാര്യങ്ങളിലും ഇവർ നായന്മാരെ പോലെ തന്നെ. പക്ഷെ ഇവർ പരദേശി കലാണെന്നു കാണിക്കാൻ വേറെ തെളിവുകളുണ്ട്"
എന്ന് എൽ.കെ.അനന്തകൃഷ്ണ അയ്യരും പറഞ്ഞ(The cochin tribes and castes vol.2, page 113) 'കടുപ്പട്ടൻ' എന്ന ജാതിയെ, നായർ വിഭാഗത്തിൽ ഉള്പെടുത്തിയിരിക്കുകയാണ്(തമ്മിലുള്ള സാമ്യതയായിരിക്കാം കാരണം)
അവലംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന രേഖകൾ വായിച്ചു (https://ia801905.us.archive.org/31/items/in.ernet.dli.2015.53581/2015.53581.Malabar-And-Anjengo-District-Gazetteers--Vol-1.pdf )(1908 ൽ പ്രസിദ്ധികരിച്ചത് )
ഇതിൽ 122 ആം ഏടിൽ പറഞ്ഞിരിക്കുന്ന നായർ വിഭാഗത്തിലെ 'കടുപ്പട്ടൻ', എഴുത്തച്ഛൻ(കടുപ്പട്ടൻ) തന്നെ ആണ്.
എൽ .കെ .അനന്തകൃഷ്ണ അയ്യർ, 'കൊച്ചിയിലെ ഗോത്രങ്ങളും ജാതികളും' എന്ന പുസ്തകത്തിൽ(1912 ൽ പ്രസിദ്ധികരിച്ചത് )(https://archive.org/stream/in.ernet.dli.2015.228472/2015.228472.Tribes-And#page/n149/mode/2up ) 104 ആം ഏടിൽ പറയുന്ന എഴുത്തച്ഛൻ(കടുപ്പട്ടൻ) തന്നെ ആണ്. നായർ വിഭാഗത്തിലും ചേർത്തിരിക്കുന്നത്.
ആയതു കൊണ്ട് 'കടുപ്പട്ടൻ നായർ' എന്നത് മായ്ക്കുന്നു. AjayPayattuparambil (സംവാദം) 12:36, 2 നവംബർ 2017 (UTC)
ഈ ലേഖനം വൃത്തിയാക്കാൻ ആഗ്രഹിക്കുന്നു.
അവലംബമായി ഉപയോഗിക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങൾ
- മലബാർ മാനുവൽ - വില്യം ലോഗൻ
- കാസ്റ്റ്സ് ആന്റ് ട്രൈബ്സ് ഓഫ് കൊച്ചിൻ - എൽ.കെ. അനന്തകൃഷ്ണയ്യർ
- കോഴിക്കൊടിന്റെ ചരിത്രം - കെ.ബാലകൃഷ്ണ കുറുപ്പ്
- കേരളചരിത്രത്തിലെ പത്തു കള്ളകഥകൾ - എം.ജി.എസ്. നാരായണൻ
- ജാതിവ്യവസഥയും കേരളചരിത്രവും - പി.കെ. ബാലകൃഷ്ണൻ
- സഞ്ചാരികൾ കണ്ട കേരളം - വേലായുധൻ പണിക്കശ്ശേരി
- പ്രാചീന കേരളത്തിന്റെ ചരിത്രം - കെ ശിവശങ്കരൻ നായർ
- കേരള സംസ്കാരം - എ. ശ്രീധരമേനോൻ
- നായേഴ്സ് ഓഫ് മലബാർ - F C Fawcett
- ബുദ്ധമതവും ജാതിവ്യവസ്ഥയും - കെ. സുഗതൻ
- നായർ മേധാവിത്വത്തിന്റെ പതനം - റോബിൻ ജെഫ്രി
വിക്കിപീഡിയയിൽ അവലംബമാക്കുന്നതിനു യോഗ്യമല്ലാത്ത പുസ്തകങ്ങൾ ഉണ്ടെങ്കിൽ പറയുക. നന്ദി --AjayPayattuparambil (സംവാദം) 13:07, 6 ഏപ്രിൽ 2018 (UTC)
- നല്ല സംരംഭം! അഭിനന്ദനീയം! . വളരെ ശ്രദ്ധിച്ചും നിഷ്പക്ഷവും സത്യസന്ധവുമായി എഴുതേണ്ട ഒരു വിഷയമാണെന്നും അതീവശ്രമകരമായ ഒരു ദൗത്യമാണു് ഇതെന്നും സദാ ഓർക്കുമല്ലോ. സമയം അല്പം കൂടുതലെടുത്താലും, കഴിയുന്നത്ര ഓരോ വാചകങ്ങൾക്കുപോലും ഉപോദ്‌ബലകമായി കൃത്യമായി സ്ഥാനം രേഖപ്പെടുത്തിയ അവലംബങ്ങൾ കൂടി നിർബന്ധമായും വേണം. ഇതിനകം പലരുമായി എഴുതിവെച്ചിട്ടുള്ളവയിൽ തക്കതായ അവലംബങ്ങളില്ലാത്ത എല്ലാ അവകാശവാദങ്ങളും ക്രമത്തിൽ നീക്കം ചെയ്യാവുന്നതാണു്. ന്യായമായ എല്ലാ സഹകരണവും ഉറപ്പു നൽകുന്നു. സസ്നേഹം ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 11:41, 8 ഏപ്രിൽ 2018 (UTC)
മറുപടിക്ക് നന്ദി,
എം.ജി.എസ്. നാരായണന്റെ കാഴ്ച്ചപ്പാടുകളോടാണ് വ്യക്തിപരമായി താല്പര്യം തോന്നിയത്. അദ്ദേഹം പറയുന്നതിൻപ്രകാരം തെളിവുകൾ ഒന്നാം ചേര സാമ്രാജ്യം കേരളത്തിനുപുറത്താണ് ഉണ്ടായിരുക്കുന്നത് എന്നാണ് വ്യക്തമാക്കുന്നത്(കേരളചരിത്രത്തിലെ പത്തു കള്ളകഥകൾ). പുതിയ ചരിത്രപഠനങ്ങളിൽ നിന്നും ബുദ്ധ, ജൈന പാരമ്പര്യവും മറ്റും ഇന്നത്തെ കേരളത്തിനവകാശപ്പെടാനില്ല. എന്നാൽ ബുദ്ധ, ജൈന പാരമ്പര്യമുള്ള ജനങ്ങൾ കേരളത്തിലേക്ക് വന്നിരുന്നു എന്നേ ഉള്ളു. ന്യൂനപക്ഷം ബുദ്ധ, ജൈന മതസ്ഥരും ഉണ്ടായിരുന്നിരിക്കാം എന്നു മാത്രം. അങ്ങിനെ നോക്കുമ്പോൾ ഈ ലേഖനം ഏതാണ്ട് പൂർണമായും മാറ്റേണ്ടി വരും. കാരണം എം.ജി.എസ്. നാരായണൻ നെ പോലുള്ള പണ്ഠിതരുടെ അഭിപ്രായത്തിൽ പരിഷ്കൃത കേരളത്തിന്റ് ചരിത്രം പോലും ആര്യന്മാരുടെ വരവിനുശേഷം മാത്രം സംഭവിച്ച ഒന്നാണ്. അഥവ ജാതിവ്യവസ്ഥയുടെ കാര്യത്തിൽ ബുദ്ധ, ജൈന പാരമ്പര്യം അൻവേഷിക്കേണ്ടതില്ല.
ആ രീതിയിൽ ഈ ലേഖനം തിരുത്തുന്നത് ഒരു തിരുത്തൽ യുദ്ധത്തിനു വഴിവെക്കില്ലേ..?, ഈ പ്രശനത്തെ എങ്ങിനെ അഭിമുഖീകരിക്കും എന്താണ് അഭിപ്രായം..?
AjayPayattuparambil (സംവാദം) 15:38, 8 ഏപ്രിൽ 2018 (UTC)
---
ഷിബു കെ എസ് എന്ന വ്യക്തി എന്തു അടിസ്ഥാനത്തിൽ ആണ് ജാതി വ്യവസ്ഥ 'ഉടലെടുത്തതും വളർന്നതും' മുസ്ലിം ബ്രിട്ടീഷ് ഭരണത്തിൽ ആണെന്ന് ചേർത്തത് ഏതു ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ ആണ്,
ചില എഡിറ്റുകൾ
തിരുത്തുകചില എഡിറ്റർമാരുടെ തള്ളി കയറ്റം വ്യാപകമാണ്, എന്ത് കൊണ്ട് ആണ് ഇവർ നടത്തുന്ന എഡിറ്റുകൾ അഡ്മി��� കണ്ടില്ല എന്നു നടിക്കുന്നത്. അനാവശ്യമായി കൂട്ടി ചേർക്കുന്നത് ശ്രദ്ധിക്കുക. പേജ് സംരക്ഷിച്ചിട്ടും ഇത് തുടരുകയാണ്.K.M.M Thomas sebastian (സംവാദം)
ജാതി വ്യവസതയിൽ ചില തർക്കം
തിരുത്തുകമലബാറിലും തെക്കൻ കേരളത്തിലെ ജാതി വ്യവസ്ഥയിൽ ചില വ്യത്യാസങ്ങൾ നില നിൽക്കുന്നത് കൊണ്ട് രണ്ടും രണ്ടാക്കി.. 12Polistermodam01 (സംവാദം) 05:08, 18 ജനുവരി 2022 (UTC)
ജാതി സമ്പ്രദായം എന്ന തലക്കെട്ടിൽ നിങ്ങൾ കൊടുത്തിരിക്കുന്ന ജാതി വിഭാഗത്തിൽ കൃസ്തുവിന് മുൻപ് പ്രാചീന കാലത്ത് ഈ മണ്ണിൽ വാണ് ഭരിച്ചിരുന്ന ജന വിഭാഗം ഏതാണ്?
തിരുത്തുകഈ ഒരു ലേഖനം നാളത്തെ തലമുറ റഫറൻസ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപാധി ആകുമല്ലോ? അപ്പോൾ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എത്രമാത്രം ആധികാരികത ഉണ്ട്. എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരത്തിൽ ഒരു തരംതിരിവ് ഉണ്ടായത്. ആദിമ ഇന്ത്യരായ ഗോത്ര ജനതയായ കുറവർ ഇന്ന് എങ്ങനെ യാണ് പുറം ജാതിക്കാർ / പതിത ജാതികൾ ആയി മാറിയത്. എഴുതപ്പെട്ടിട്ടുള്ള ചരിത്ര സത്യത്തെ ആർക്കു വേണ്ടിയാണ് വളച്ചൊടിക്കുന്നത്? മറുപടി പറയേണ്ടതാണ് അല്ലെങ്കിൽ സത്യം സത്യമായി തിരുത്തുക. തെളിവുകൾ ഈ ഇന്ത്യ മഹാരാജ്യത്ത് പുസ്തകങ്ങളായി നിലനിൽക്കുന്നുണ്ട്. 2402:3A80:1E18:C075:1BD:D9FD:E86B:24AE 04:21, 30 സെപ്റ്റംബർ 2022 (UTC)
അവർണ്ണ ജാതി
തിരുത്തുകവിശ്വകർമ്മ എന്ന് കേരളത്തിൽ പറയുന്ന യഥാർത്ഥ വിശ്വകർമ്മ ആശാരി മാത്രമാണ് ഉള്ളത് ബാക്കിയുള്ള ജാതികളെ കമ്മാളർ വിഭാഗത്തിൽ നിന്നും മോഡറേറ്റ് ചെയ്തതാണ് ആശാരി വിശ്വകർമ്മ ആയതിനാൽ അവർ വർണ്ണ വ്യവസ്ഥയിൽ പെടില്ല അവർ വർണ്ണത്തിന് അതീതരാണ് 2409:4073:2111:C468:C4E9:12E9:BB61:547B 15:45, 5 ഒക്ടോബർ 2024 (UTC)
അവർണ്ണ ജാതി
തിരുത്തുകമലബാർ മേഖലയിൽ ആശാരിമാർ പൊതുവേ അവർണ്ണരോസവർണരോ അല്ല ഞങ്ങൾ വിശുദ്ധ നൂൽ ധരിക്കുന്നവർ തന്നെയാണ് ഞങ്ങൾക്കു വർണ്ണം ഇല്ല മനുസ്മൃതിയിൽ തന്നെ ഞങ്ങൾ ഒരു വർണ്ണത്തിലും പെടില്ല എന്ന് പറയുന്നുണ്ട് എവിടെയാണ് ആശാരിമാരുടെ വർണ്ണം തീരുമാനിച്ചിട്ടുള്ളത് ആശാരി ആവർണ്ണ ജാതിയിൽ പെടുന്നു എന്നുള്ളത് ഏതു കക്ഷികൾ പറഞ്ഞതാണ് ഏതു ശാസ്ത്രത്തിലാണ് ഉള്ളത് വേദങ്ങളിൽ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ ഉണ്ടെങ്കിൽ തന്നെ അത് കേരളത്തിലെ ആളുകൾ മേലാളന്മാരെ കുളിപ്പിക്കാൻ ഉണ്ടാക്കിയ ചരിത്രത്തിൽ ആയിരിക്കും അതുകൊണ്ടുതന്നെ ദയവായി ഞങ്ങളെ വർണാദിതർ ആക്കുക
അവർണ ജാതി
തിരുത്തുകവേദാധികാരം ഉള്ള വിശ്വകർമ്മ സമുദായം ആരാണ് ഇവരെ അവർണ്ണ ജാതികൾ ആക്കിയത് ദയവായി ഇത് മാറ്റുക വിശ്വകർമ്മ ഒരിക്കലും ശൂദ്രന് അടിമപ്പെടാത്തവരാണ് Vipin Babu edakkra (സംവാദം) 16:33, 8 ഡിസംബർ 2024 (UTC)
വൈശ്യർ
തിരുത്തുകജാതി വ്യവസ്ഥ ഹിന്ദു വിഭാഗത്തിന്റെതാണ് അതിൽ എങ്ങനെയാണ് മുസ്ലിം എന്ന വിഭാഗം കയറിക്കൂടിയത് ജാതി വ്യവസ്ഥ കർശനമായിരുന്ന കാലഘട്ടങ്ങളിൽ അവരെ ഉൾപ്പെടുത്തിയിരുന്നത് ഹിന്ദു എല്ലാ ജാതികളുടെയും പിന്നിൽ ആയിട്ടാണ് ഏതു ഗ്രന്ഥമാണ് ഇവർ വൈശ്യർ ആണ് എന്ന് പറഞ്ഞതിന്റെ അവലംബം ഇവരെ ഈ വിക്കിപീഡിയയിൽ നിന്നും നീക്കണം എന്ന് അപേക്ഷിക്കുന്നു 157.46.3.244 16:22, 17 ഡിസംബർ 2024 (UTC)
വൈശ്യർ
തിരുത്തുകകേരളത്തിലെ വൈശ്യർ എന്ന് പറയുന്നത് വാണിയ വിഭാഗം ചെട്ടി, ഗൗഡ സാരസ ബ്രാഹ്മണർ , ഇവർ ആയിരുന്നു. മുസ്ലീം ഇല്ല അവർ ഏറ്റവും പിന്നിൽ ആണ്2409:4073:398:89FF:EA56:FAC5:120D:65BD 11:04, 18 ഡിസംബർ 2024 (UTC)
വൈശ്യർ
തിരുത്തുകകേരളത്തിൽ വൈശ്യർ എന്ന വിഭാഗത്തിൽ മുസ്ലിം വന്നത് കമ്യൂണിസ്റ്റ് പ്രീണനത്തിന്റ ഭാഗം ആയിട്ടാണ് എന്ന് തോന്നുന്നു. അല്ലാതെ ഇതിന് എന്താണ് അവലംബം വിക്കി പീഡിയ വ്യക്തമാക്കണം 2409:4073:4E8A:FD38:C630:5DDA:6460:A97D 15:38, 24 ഡിസംബർ 2024 (UTC)
- ↑ "ക്ഷത്രിയ ക്ഷേമസഭ വിപുലീകരിക്കും" (in ഇംഗ്ലീഷ്). Archived from the original on 2022-01-04. Retrieved 2022-01-04.