ലേഖനം വിപുലേകരിക്കൂ

അനൌപചാരിക സംഭാഷണങ്ങളിൽ മാത്രമേ സുറിയാനി ക്രിസ്ത്യാനികളെ സൂചിപ്പിക്കാൻ ഇത്തരമൊരു പദം ഉപയോഗിക്കാറുള്ളൂ.അതും ഒരു ചെല്ലപ്പേരായി മാത്രം. ആ നിലയ്ക്ക് ഇതിനായി പ്രത്യേക ലേഖനം വേണമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ചുള്ള ലേഖനത്തിൽ ഒന്നോരണ്ടോ വാക്യങ്ങളിൽ ഒതുക്കാനുള്ള പ്രസക്തിയേ ഈ പ്രയോഗത്തിനുള്ളൂ എന്നാണ് എന്റെ വിനീതമായ അഭിപ്രായം. അച്ചായൻ എന്നാൽ എന്താണെന്നറിയാൻ ആരെങ്കിലുമൊരു വിജ്ഞാനകോശം തേടിവരുമോ? എനിക്കു സംശയമുണ്ട്. നിങ്ങളുടെ അഭിപ്രായവും പങ്കുവയ്ക്കുക.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 04:55, 28 ഓഗസ്റ്റ്‌ 2006 (UTC)

എന്റെ അഭിപ്രായം...

തിരുത്തുക

ഇതും ഇരിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം :-) ഇപ്പൊ വിക്കിപീഡിയ ഒരു മരം പോലെ വളരട്ടെ, ഒരു പതിനായിരം ലേഖനങ്ങൾ ഉള്ളപ്പോൾ നമുക്കു പല ലേഖനങ്ങളെയും ഒന്നിച്ചു ചേർക്കാം.. ഇപ്പൊ അതിനുള്ള സമയം ആയിട്ടില്ല എന്നാണു എനിക്കു തോന്നുന്നത്..

ഒരു അച്ചായനായ സക്കറിയ-യുടെ ലേഖനങ്ങൾ നോക്കിയാൽ അച്ചായൻ എ���്ന പദം സുലഭമായി കാണാം.. പ്രയ്സ് ദ് ലോർഡ് എന്ന നോവൽ ഒരു നല്ല ഉദാഹരണമാണ്...

Simynazareth 05:59, 28 ഓഗസ്റ്റ്‌ 2006 (UTC)simynazareth

വിക്കി ഇന്നേയ്ക്കു മാത്രം വേണ്ട അറിവുകളല്ല.

തിരുത്തുക

വിക്കി ഇന്നേയ്ക്കു മാത്രം വേണ്ട അറിവുകളല്ല. ഇന്നു് ചിലപ്പോൾ ഒട്ടും പ്രാമുഖ്യം തോന്നാത്ത പല ഭാഷാപ്രയോഗങ്ങളും കാലക്രമേണ കാലഹരണപ്പെട്ടു പോകാം, അങ്ങിനെ അവ ചരിത്രമാകുന്നു. ചരിത്രം പഠിയ്ക്കപ്പെടേണ്ടതാകുന്നു. അതുകൊണ്ടു് തന്നെ മറ്റുള്ള ലേഖനങ്ങളുടെ അത്ര തന്നെ പ്രാമാണ്യം ഈ ലേഖനത്തിനും കൊടുക്കണം. കൂടുതൽ സമഗ്രമാക്കുകയും വേണം. ഏതേതു പ്രദേശങ്ങളിൽ ഏതു കാലം മുതൽ തുടങ്ങിയ പ്രയോഗം എന്നെലാം കണ്ടെത്തി രേഖപ്പെടുത്തണം.കെവി 06:32, 28 ഓഗസ്റ്റ്‌ 2006 (UTC)

കൂടുതൽ വിവരണം ആവശ്യം

തിരുത്തുക

ലേഖനം ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല എന്നാണ് എന്റെ പക്ഷം. പക്ഷേ വിഷയത്തെപ്പറ്റി കൂടുതൽ ഉള്ളടക്കം വരേണ്ടതുണ്ട്. എല്ലാ ക്രിസ്ത്യാനികളെയും അച്ചായന്മാർ എന്നു വിളിക്കാറുണ്ടെന്നായിരുന്നു എന്റെ ധാരണ. ചില പ്രത്യേക ഭാഗത്തെ സുറിയാനി ക്രിസ്ത്യാനികളെ മാത്രമേ അങ്ങനെ refer ചെയ്യാറുള്ളു എന്നത് പുതിയ അറിവായിരുന്നു. ഇക്കാര്യത്തിൽ ഞാൻ ഒറ്റയ്ക്കാവാൻ തരമില്ല. ഇതിനെപറ്റി കൂടുതൽ അറിയുന്നവർ (പദത്തിന്റെ ഉൽപ്പത്തി, സാഹിത്യസൃഷ്ടികളിലെ പദത്തിന്റെ ഉപയോഗം എന്നിവയൊക്കെ) ഉൾപ്പെടുത്തി വിപുലമാക്കിയാൽ വിജ്ഞാനപ്രദമാകും. സുധീർ കൃഷ്ണൻ 10:49, 28 ഓഗസ്റ്റ്‌ 2006 (UTC)

വേവലാതിപ്പെടേണ്ട കാര്യമില്ല

തിരുത്തുക

ഇതു വിക്കിയാണല്ലോ, അതു സ്വയം വളർന്നു കൊള്ളും. എന്തിന്റെ കുറവാണുള്ളതു് എന്നു് ഒന്നു സൂചിപ്പിച്ചിട്ടാൽ ഭാവിയിൽ അറിയുന്നവർ അതു കാണുമ്പോൾ എഴുതിയിട്ടോളും. അതല്ല, ഈ ലേഖനം തുടങ്ങിവച്ച ആൾക്കു് ഇതിൽ കൂടുതൽ ഗവേഷണം നടത്താനുള്ള സമയവും താല്പര്യവും ഉണ്ടെങ്കിൽ കൂടുതൽ നന്നു്.കെവി 12:50, 28 ഓഗസ്റ്റ്‌ 2006 (UTC)

അച്ചായന്‌

തിരുത്തുക

അച്ചായന്‌ എന്നു വിളിക്കുന്നത് കോട്ടയം തെക്കുള്ളവരെ ആണ്‌ എന്നാണ് എന്ടെ അറിവ്‌.ഇംഗ്ളീഷ് വിക്കിയിലും ഇത്‌ തന്നെയാണ്‌ കാണുന്നത്‌.കുറേ പേറ്ക്കെങ്കിലും ഉപകാരം ആകട്ടെ എന്ന്‌ കരുതി :) ഈ ലേഖനം ഞാന്‌ പറ്റുന്നതു പോലെ വിപുലീകരീക്കാം

സൂചിയിറുക്ക്

തിരുത്തുക

ഞാൻ ഈ ലേഖനം ആദ്യം ശ്രദ്ധിക്കുകയാണ്. ഇത് അനാവശ്യമാണ്. ഇതിന്റെ പിന്നിലുള്ള ധാരണകളത്രയും തെറ്റാണ്. അച്ചായൻ എന്നത് സുറിയാനി ക്രിസ്ത്യാനികൾക്ക് രാജാക്കന്മാർ നൽകിയ സ്ഥാനപ്പേരാണ് എന്നു വരെ ഇതിൽ പറഞ്ഞിരിക്കുന്നു. ‍അതൊന്നും ശരിയല്ല. ജ്യേഷ്ഠൻ‍ (ചേട്ടൻ) എന്ന അർഥത്തിൽ ചില പ്രദേശങ്ങളിൽ കേരളത്തിലെ ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന വാക്കാണിത്. ക്രിസ്ത്യാനികളെ പൊതുവേ പരാമർശിക്കാൻ മറ്റുള്ളവർ ഈ വാക്ക് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ആ ഉപയോഗം അധികം വ്യാപകമായുള്ളതോ പഴയതോ ആണെന്ന് തോന്നുന്നില്ല. അങ്ങനെ ഉപയോഗിക്കുന്നത് മിക്കവാറും അർഥപരിഹാസത്തിലും ആണ്. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി വിളിക്കുമ്പോഴത്തെ കാര്യമല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഒരു സമൂഹത്തെയോ ഒരു വിഭാഗത്തെയോ പരാമർശിക്കാൻ ഈ പദം ഉപയോഗിക്കുന്നത് പരിഹാസധ്വനിയോടെയാണ്.

ഉദാഹരണത്തിന്, എന്റെ നാട്ടിൽ മുസ്ലിങ്ങൾ ജ്യേഷ്ൻ എന്ന അർഥത്തിൽ 'ഇക്കാ' എന്ന് ബഹുമാനപൂർ‌വം പരസ്പരം വിളിക്കുന്നത് കേട്ടിട്ടുണ്ട്. മുസ്ലിങ്ങളല്ലാത്തവരും ആ സമുദായത്തിൽ പെട്ട വ്യക്തികളെ ചിലപ്പോൾ ബഹുമാനം വിടാതെ 'ഇക്കാ' എന്ന് വിളിച്ചേക്കാം. എന്നാൽ ഒരു സമുദായത്തെ മുഴുവൻ പരാമർശിക്കാൻ ആ പദം ആരും ബഹുമാനപൂർ‌വം ഉപയോഗിക്കാറില്ല.

ഇത്തരം പ്രയോഗങ്ങളുടെ പ്രസക്തി നിശ്ചയിക്കുന്നത് ജാതി-മതങ്ങളേക്കാൾ, പ്രദേശഭേദങ്ങളാണ് എന്നാണ് എന്റെ ബോദ്ധ്യം. മലയാളം വിക്കിയിൽ ഒരു തരം മാപ്പിള-അച്ചായൻ പോര് നടക്കുന്നുണ്ടെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകില്ലേ? എന്നാൽ ഞാൻ ജനിച്ചു വളർന്ന നാട്ടിൽ മാപ്പിള എന്നു പറഞ്ഞാൽ ക്രിസ്ത്യാനി എന്നാണ് അർഥമാക്കുന്നത്. (മാമ്മൻ മാപ്പിളയും മറ്റും ക്രിസ്ത്യാനികളായിരുന്നല്ലോ).

ഞാൻ വൃണിതവികാരനായി എഴുതുന്നതൊന്നുമല്ല ഇത്. വസ്തുതാപരമായി ഇത് തെറ്റാണ് എന്നു പറയുന്നെന്നേയുള്ളു. ഇത് നിലനിന്നാലും എനിക്ക് പരാതിയൊന്നുമില്ല. ഇത്തരം സൂചിയിറുക്കുകൾ (Pin-Pricks) ഉൾ‍ക്കൊള്ളാൻ കഴിയുന്നതിലൂടെയാണ് ഒരു സമൂഹം അത് ആരോഗ്യാവസ്ഥയിലാണ് എന്ന് കാണിക്കുന്നത്.Georgekutty 16:51, 9 മേയ് 2008 (UTC)Reply

അനാവശ്യമെന്നാൺ എന്റെയും അഭിപ്രായം. --ചള്ളിയാൻ ♫ ♫ 11:35, 12 മാർച്ച് 2009 (UTC)Reply

നിലനിർത്തേണ്ട ലേഖനം

തിരുത്തുക

ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം, പക്ഷേ ഈ ലേഖനത്തിനു് സ്വന്തമായ അസ്തിത്വത്തിനു് അർഹതയുണ്ടു്. (ഇതുപോലെത്തന്നെ സമാനമായ മറ്റു പദങ്ങൾക്കും [ഇക്കാ, ബീവി, ചിറ്റ, മേമ തുടങ്ങി...] ലേഖനങ്ങൾ വേണ്ടതാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:47, 14 ജൂൺ 2012 (UTC)Reply

ലയിപ്പിക്കേണ്ട ലേഖനം

തിരുത്തുക

ശ്രീ. മഞ്ജിത് കൈനിയോട് പരിപൂർണമായും യോജിക്കുന്നു. ഇതൊക്കെ മലയാളി ക്രിസ്ത്യാനികളെക്കുറിച്ചുള്ള ലേഖനത്തിൽ ലയിപ്പിക്കേണ്ടതേയുള്ളൂ. മലബാറിൽ കുടിയേറിയ ക്രൈസ്തവരെ ചേട്ടന്മാർ എന്നു വിളിക്കുന്നതുപോലെ ചെല്ലപ്പേരായി മാത്രം ഉപയോഗത്തിലിരിക്കുന്ന ഒരു പദമാണിതും.

തിരുവിതാംകൂർ രാജാക്കൻ‌മാരാണ്‌ "അച്ചൻ " "അച്ചായൻ"‌ തുടങ്ങിയ സ്‌ഥാനപ്പേരുകൾ നല്കിയത്‌. ശ്രീ. ജോർജ്ജുകുട്ടിയുടെ സാംവാദത്തോട് യോജിക്കുന്നു. (ഏത് തിരുവിതാംകൂർ രാജാവാണ് ഈ സ്ഥാനപ്പേരു നൽകിയത്? ലേഖനത്തിൽ കൊടുത്തിരിക്കുന്ന താലൂക്കുകളൊക്കെ എന്നാണ് തിരുവിതാംകൂറിന്റെ ഭാഗമായത്? ഈ ചോദ്യങ്ങളൊന്നും തത്കാലം ചോദിക്കുന്നില്ല! അച്ചൻ എന്ന സ്ഥാനപ്പേർ പഴയ കൊച്ചിശ്ശീമയിലെ ചില നായർ കുടുംബക്കാർക്കുള്ളതായറിയാം). Anoop Manakkalath (സംവാദം) 06:13, 12 ഒക്ടോബർ 2012 (UTC)Reply

വൃത്തിയാക്കൽ

തിരുത്തുക
  • ഏതു പ്രദേശത്തുള്ളവരെയാണ് അച്ചായൻ എന്ന് വിളിക്കുന്നതിന് വ്യക്തത ആവശ്യമാണ്. നേരിട്ടുള്ള അവലംബമോ ഈ പ്രദേശങ്ങളിലുള്ളവരെ അച്ചായൻ എന്നു അഭിസംബോധന ചെയ്യുന്നതുസംബന്ധിച്ച ഒറ്റയൊറ്റയായ ഉദാഹരണങ്ങളോ ആവശ്യമാണ്. കേരളത്തിലെ കൃസ്ത്യാനികളെ മുഴുവൻ ഇങ്ങനെ വിളിക്കുന്നുണ്ട് എന്ന ഒരു പ്രസ്താവനയുള്ള അവലംബം ഇപ്പോൾ താളിൽ ചേർത്തിട്ടുണ്ട് (പക്ഷേ ��സ്തുതാപരമാകാൻ സാദ്ധ്യതയില്ലാത്തതിനാൽ ആ വിവരം ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല).
  • സുറിയാനി കൃസ്ത്യാനികളെ അച്ചായൻ എന്ന��� വിളിക്കും എന്നും വിളിക്കുന്നില്ല എന്നും താളിൽ പ്രസ്താവനയുണ്ടായിരുന്നു. രണ്ടും നീക്കി. ക്രിസ്ത്യാനികളിൽ ഏത് ഉപവിഭാഗത്തിനെയാണ് വിളിക്കുന്നതെന്ന വിവരം അവലംബത്തോടെ ചേർക്കാൻ അപേക്ഷ. --അജയ് ബാലചന്ദ്രൻ (സംവാദം) 11:24, 6 മേയ് 2013 (UTC)Reply

ശ്രദ്ധേയത

തിരുത്തുക

തീർച്ചയായും വിജ്ഞാനകോശത്തിൽ ഉ‌ൾപ്പെടുത്താൻ തക്ക ശ്രദ്ധേയതയുണ്ട്. ഫലകം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:25, 6 മേയ് 2013 (UTC)Reply

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികളിൽ നിലവിൽ ചേർത്തിരിക്കുന്നവയുടെ പ്രസക്തി അവലോകനം ചെയ്യുക. രണ്ടും ഒഴിവാക്കാവുന്നതാണെന്ന് എന്റെ അഭിപ്രായം. --Vssun (സംവാദം) 13:36, 6 മേയ് 2013 (UTC)Reply

 --സിദ്ധാർത്ഥൻ (സംവാദം) 13:49, 6 മേയ് 2013 (UTC)Reply

  ഒഴിവാക്കി. --Vssun (സംവാദം) 13:55, 6 മേയ് 2013 (UTC)Reply

  --അജയ് ബാലചന്ദ്രൻ (സംവാദം) 04:21, 7 മേയ് 2013 (UTC)Reply

അച്ചായൻ എന്നു വിളിക്കപ്പെടുന്ന പ്രമുഖർ

തിരുത്തുക

ഈ വിഭാഗം ഒഴിവാക്കാം എന്ന് തോന്നുന്നു.--ഷിജു അലക്സ് (സംവാദം) 14:44, 6 മേയ് 2013 (UTC)Reply

"പ്രധാനമായും മീനച്ചിൽ താലൂക്ക്, പാലാ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ പെട്ടവരേയാണ് ഈ വിളികൊണ്ട് ഉദ്ദേശിക്കുന്നത്." എന്നൊരു പ്രസ്താവന താളിലുണ്ട്. ഇതിന് ഒരു അവലംബവുമില്ല. എന്റെ അഭിപ്രായത്തിൽ ഏതൊക്കെ പ്രദേശങ്ങളിലാണ് ഈ പ്രയോഗം നിലവിലുള്ളത് എന്ന് പരിശോധനായോഗ്യമായ രീതിയിൽ ലേഖനത്തിൽ അവതരിപ്പിക്കാൻ ഈ വിഭാഗം നല്ലതാണ് എന്നാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:23, 7 മേയ് 2013 (UTC)Reply

ഇവർ മറ്റു സ്ഥലങ്ങളിൽ മാറി താമസിച്ചാലും വിളിക്കില്ലേ?--റോജി പാലാ (സംവാദം) 04:42, 7 മേയ് 2013 (UTC)Reply
അതിന് പരിഹാരമെന്താണ്? "അച്ചായൻ എന്നു വിളിക്കപ്പെടുന്ന പ്രമുഖർ" എന്ന വിഭാഗത്തിൽ ജനനസ്ഥലമാണ് ഞാൻ രണ്ടുദാഹരണങ്ങ‌ളിലും ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാവിയിൽ വരുന്ന ഒരുദാഹരണത്തിൽ കാഞ്ഞിരപ്പള്ളിയിൽ ജനിച്ചുവെങ്കിലും കാസർകോട് താമസിക്കുന്ന ഒരാളെ അച്ചായൻ എന്നു വിളിക്കുന്നു എന്ന് പ്രസ്താവിച്ചാൽ അത് ഒരു പ്രശ്നമാകുമോ?
"പ്രധാനമായും മീനച്ചിൽ താലൂക്ക്, പാലാ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ പെട്ടവരേയാണ് ഈ വിളികൊണ്ട് ഉദ്ദേശിക്കുന്നത്." എന്ന അവലംബമില്ലാത്ത പ്രസ്താവനയിലും ഈ പ്രശ്നമില്ലേ? തൊടുപുഴക്കാരൻ തിരുവനന്തപുരത്തു താമസിക്കുമ്പോഴും അയാളെ ആൾക്കാർ അച്ചായൻ എന്ന് വിളിക്കാൻ സാദ്ധ്യതയുണ്ടല്ലോ? ഈ പരിശോധനായോഗ്യതയില്ലാത്തതും ചോദ്യം ചെയ്യാവുന്നതുമായ പ്രസ്താവന എന്തുചെയ്യും? ഞാൻ കോഴിക്കോട് താമസിക്കുമ്പോൾ എനിക്കൊരു അച്ചായൻ സുഹൃത്തുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിൽ നിന്ന് (പുളിങ്കുന്ന് എന്ന് തോന്നുന്നു) കോഴിക്കോടേയ്ക്ക് കുടിയേറിയ കുടുംബത്തിൽ കോഴിക്കോട് ജനിച്ചയാൾ. ഞങ്ങൾ സുഹൃത്തുക്കൾ അയാളെ അച്ചായൻ എന്നായിരുന്നു വിളിച്ചിരുന്നത്. ഈ പ്രയോഗം പ്രാദേശികമാണെന്നതിന് അവലംബം അത്യാവശ്യമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:59, 7 മേയ് 2013 (UTC)Reply

പക്ഷെ ഒരു കാര്യം വ്യക്തമാൺ "അച്ചായൻ" എന്ന് മീനച്ചിൽ താലൂക്ക് എന്ന പാലായിലും കാഞ്ഞിരപ്പള്ളിയിലും മൂവാറ്റുപുഴ, തൊടുപുഴ ഈ പ്രദേശങ്ങളിലൊന്നും ഈ രീതിയിൽ ആരേയും സംബോധന ചെയ്യാറില്ല എന്നതു സുവ്യക്തമാൺ. എന്നാൽ കോട്ടയത്തിനു തെക്കും ചെങ്ങന്നൂരിനു വടക്കും, കിഴക്കു പത്തനംതിട്ട ഉൾപ്പെട്ട പ്രദേശങ്ങളിൽ മാത്രമാൺ ക്രിസ്ത്യാനികളെ (സുറിയാനി കൃസ്ത്യാനികളെ മാത്രമല്ല) ഈ രീതിയിൽ അഭിസംബോധന ചെയ്യാറുള്ളു. പിന്നെ എങ്ങനെയാണു അച്ചായന്മാർ എന്നു പറയുന്നത്. കോട്ടയം മണർകാടിനു വടക്കോട്ട് ചേട്ടൻ എന്ന രീതിയിലാൺ വിളിക്കുന്നത്. അച്ചായൻ എന്ന ചെങ്ങന്നൂർ തിരുല്ലക്കാരുടെ ഭാ(ഫാ)ഷ ഈ പ്രദേശങ്ങളിൽ സിനിമയിലൂടെ മത്രമേ കേട്ടിട്ടുള്ളു. മാപ്പിള എന്ന പദം മേല്പറഞ്ഞ പ്രദേശങ്ങളിൽ ഉപയോഗത്തിലിരുന്ന ഭാഷയാൺ. അത് ഒരു പദവി (സ്ഥാനം) എന്ന രീതിയിലാൺ ഉപയോഗിച്ചിരുന്നത്.

"https://ml.wikipedia.org/w/index.php?title=സംവാദം:അച്ചായൻ&oldid=1921412" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അച്ചായൻ" താളിലേക്ക് മടങ്ങുക.