ഷൺമുഖി അക്ഷരമാല

(ഷാമുഖി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പഞ്ചാബിലെ മുസ്ലിംകൾ പഞ്ചാബി ഭാഷ എഴുതാൻ ഉപയോഗിക്കുന്ന പേർഷോ-അറബിക് അക്ഷര കൂട്ടത്തെയാണ് ഷൺമുഖി അക്ഷരമാല(Punjabi: شاہ مکھی, Gurmukhi: ਸ਼ਾਹਮੁਖੀ) എന്നറിയപ്പെടുന്നത്. രാജാവിന്റെ വായിൽ നിന്ന് എന്നാണ് ഷൺമുഖി എന്നതിന്റ ശബ്ദാർത്ഥം. പേർഷ്യൻ കാലിഗ്രാഫി രീതിയായ നസ്തലീഖ് രീതിയിലാണ് ഇത് എഴുതുന്നത്. പേർഷോ-അറബിക് അക്ഷരങ്ങൾ ഗുരുമുഖി രീതിയിലും പഞ്ചാബി ഭാഷയിൽ എഴുതാറുണ്ട്. പഞ്ചാബി ഭാഷ എഴുതുന്നതിനായി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ലിപിയാണ് ഗുരുമുഖി. പഞ്ചാബിലെ സൂഫി കവികളായിരുന്നു ഷൺമുഖി ലിപിയിൽ ആദ്യകാലത്ത് എഴുതിയിരുന്നത്. 1947ലെ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയിലെ മുസ്ലിംകളാണ് പരമ്പരാഗതമായ ഈ എഴുത്ത് രീതി പിൻതുടരുന്നത്. ഇന്ത്യയിലെ പഞ്ചാബിൽ വസിക്കുന്നവർ കൂടുതലും ഗുരുമുഖി ലിപിയാണ് പഞ്ചാബി ഭാഷയെഴുതാൻ ഉപയോഗിക്കുന്നത്. ഇന്ത്യൻ പഞ്ചാബിലെ പ്രായമായ തലമുറയാണ് ഇപ്പോൾ പ്രധാനമായും ഈ ലിപി ഉപയോഗിക്കുന്നത്. എന്നാൽ, എം.എ തലത്തിലുള്ള വിദ്യാർഥികൾക്ക് ഇത് പഠിക്കാൻ ശുപാർശചെയ്യുന്നുണ്ട്. [1] ഷൺമുഖി വലത് വശത്ത് നിന്ന് ഇടത്തോട്ടും ഗുരുമുഖി ഇടത്ത് നിന്ന് വലത്തോട്ടുമാണ് എഴുതുന്നത്.

ഷൺമുഖി
ഇനംAbjad
ഭാഷ(കൾ)Punjabi
മാതൃലിപികൾ
→ Aramaic
→ Arabic
→ ഷൺമുഖി
യൂണിക്കോഡ് ശ്രേണിU+0600 to U+06FF

U+0750 to U+077F
U+FB50 to U+FDFF

U+FE70 to U+FEFF
Note: This page may contain IPA phonetic symbols in Unicode.

താഴെയുള്ള പട്ടികയിൽ നിന്നും രണ്ടു ലിപികളുടെയും താരതമ്യം സാധ്യമാകും.

മുകളിൽ ഇടത്: ഇംഗ്ലീഷ് അക്ഷരമാല, മുകളിൽ വലത് ഗുരുമുഖിയും ചുവടെ ഷൺമുഖി അക്ഷരമാലയും കാണാം
  1. "Re: Sangam: Gurmukhi to Shahmukhi(Urdu) transliteration software". Sikhmatrimonials.com. 2006-06-27. Retrieved 2014-02-08.
"https://ml.wikipedia.org/w/index.php?title=ഷൺമുഖി_അക്ഷരമാല&oldid=2429602" എന്ന താളിൽനിന്ന് ശേഖരിച്ചത്