മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ മുഗൾ വാസ്തുകലയിൽ 1642 ൽ പണികഴിപ്പിച്ച പള്ളിയാണ് തട്ടയിലെ ജാമി മസ്ജിദ് എന്നും അറിയപ്പെടുന്ന ഷാജഹാൻ മോസ്ക് (ഉർദു: شاہ جہاں مسجد). പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഈ പള്ളി ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ടൈൽ വർക്ക് പള്ളിയാണന്ന് കരുതപ്പെടുന്നു.[1][2]

ഷാജഹാൻ മോസ്ക്
شاہ جہاں مسجد
The mosque is considered to have the most elaborate display of tile work in South Asia.[1][2]
അടിസ്ഥാന വിവരങ്ങൾ
സ്ഥലംThatta
Pakistan
മതവിഭാഗംIslam
ജില്ലThatta
പ്രവിശ്യSindh
രാജ്യംപാകിസ്താൻ
പ്രതിഷ്ഠയുടെ വർഷം1647
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്‌തുവിദ്യാ മാതൃകMughal, Safavid, Timurid
പൂർത്തിയാക്കിയ വർഷം1659
Specifications
മകുടം93
നിർമ്മാണസാമഗ്രിRed bricks and tiles

സംരക്ഷണവും പുനരുദ്ധാരണ പ്രവർത്തനങ്ങളും

തിരുത്തുക

1692 ൽ ഔറംഗസേബ് ചക്രവർത്തിയുടെ ഭരണകാലത്താണ് ആദ്യ അറ്റകുറ്റപ്പണിയും പുനരുദ്ധാരണ പ്രവർത്തനവും നടന്നത്. അതിനുശേഷം 1812 ൽ മിർ മുറാദ് അലി താല്പൂരിന്റെ ഭരണകാലത്താണ് രണ്ടാം തവണ പുനർനിർമ്മാണം ആരംഭിച്ചത്. എന്നാൽ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഈ പൈതൃക കെട്ടിടം അവഗണിക്കപ്പെട്ടിരുന്നു.[3][4] 1993 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ പള്ളി ഇടംനേടിയെങ്കിലും[5] വടക്കൻ പാകിസ്താനിലെ വസിർ ��ാൻ മോസ്ക് അല്ലെങ്കിൽ ബാദ്ഷാഹി മോസ്ക് പോലെ അതേ നിലവാരത്തിൽ സംരക്ഷണം നല്കാറില്ല.[6]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 Khazeni, Arash (2014). Sky Blue Stone: The Turquoise Trade in World History. Univ of California Press. ISBN 9780520279070. Retrieved 16 July 2017.
  2. 2.0 2.1 "Shah Jahan Mosque, Thatta". UNESCO. UNESCO. Retrieved 17 July 2017.
  3. "Restoration work to be done on 17th century Shah Jahan Mosque in Thatta: report | Pakistan Today". www.pakistantoday.com.pk. Retrieved 2019-03-30.
  4. "Shah Jahan Mosque, Thatta, Pakistan". Asian Historical Architecture.
  5. "Shah Jahan Mosque, Thatta". UNESCO World Heritage Centre. Retrieved 2013-12-07.
  6. "Shahjahan Mosque: Thatta's timeless splendour". Dawn. Retrieved 17 July 2017.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Khan, Ahmed Nabi and Robert Wheeler. Islamic Architecture in South Asia, Oxford: Oxford University Press, 2003.
  • Lari, Yasmeen. Traditional Architecture of Thatta, Karachi: Heritage Foundation, 1989.
  • Mumtaz, Kamil Khan. Architecture in Pakistan, Singapore: Concept Media Pte Ltd, 1985.
  • Nadiem, Ihsan H. Historic Mosques of Lahore, Lahore: Sang-e-Meel Publications, 1998.
  • Nadiem, Ihsan H. Makli : The Necropolis at Thatta, Lahore: Sang-e-Meel Publications, 2000.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷാജഹാൻ_മോസ്ക്,_തട്ട&oldid=3472869" എന്ന താളിൽനിന്ന് ശേഖരിച്ചത്