ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടിയിലുള്ള സർവ്വകലാശാല

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എറണാകുളം ജില്ലയിലെ കാലടിയിൽ പൂർണ്ണാനദിയുടെ (പെരിയാർ) തീരത്താണ്[2] സ്ഥിതി ചെയ്യുന്നത്. പ്രമുഖ ദാർശനികനും സന്ന്യാസിയുമായിരുന്ന ആദി ശങ്കരാചാര്യരുടെ പേരിലുള്ള ഈ സർവകലാശാല 1993ലാണ് സ്ഥാപിതമായത്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല
സർവകലാശാലയുടെ മുദ്ര
തരംപൊതുമേഖല
സ്ഥാപിതം1993
ചാൻസലർകേരള ഗവർണ്ണർ
വൈസ്-ചാൻസലർഡോ. ധർമ്മരാജ് അടാട്ട്
അദ്ധ്യാപകർ
165[1]
സ്ഥലംകാലടി, കേരളം, ഇന്ത്യ
10°10′13″N 76°26′19″E / 10.17028°N 76.43861°E / 10.17028; 76.43861
വെബ്‌സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങൾ സംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ്.[2] കൂടാതെ സംസ്കൃതഭാഷയുടെ പഠനവും അതിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന മറ്റു ഭാഷകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയ��ം പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു.[2]

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രാദേശിക കേന്ദ്രങ്ങൾ

തിരുത്തുക

ഒൻപത് പ്രാദേശിക കേന്ദ്രങ്ങളിലൂടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇപ്പോൾ പ്രവർത്തിക്കുന്നു. കേരള കലാമണ്ഡലം അടുത്ത കാലത്തായി സർവകലാശാലയുടെ അംഗീകാരം നേടുകയുണ്ടായി.[2].

 
കാലടിയിലെ സംസ്കൃത സർവ്വകലാശാലയുടെ കെട്ടിടം.

തദ്ദേശീയ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.

വിഭാഗങ്ങൾ

തിരുത്തുക

പത്തൊൻപത് വിഭാഗങ്ങളാണ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രവർത്തിക്കുന്നത്. അവ താഴെ പറയുന്നവയാണ്.

  • ചരിത്രം
  • മലയാളം
  • സംഗീതം
  • ചിത്രകല
  • സാമൂഹ്യശാസ്ത്രം
  • മനഃശാസ്ത്രം
  • സംസ്കൃത ന്യായം
  • സംസ്കൃത സാഹിത്യം
  • സംസ്കൃത വേദാന്തം
  • സാമൂഹ്യ പ്രവർത്തനം
  • അരങ്ങ്
  • തത്ത്വചിന്ത
  • ഉർദു
  • വാസ്തുവിദ്യ
  • ഭരണകർത്താക്കൾ

    തിരുത്തുക
    ചാൻസലർ : Kerala Governer
    പ്രൊ-ചാൻസലർ : സി. രവീന്ദ്രനാഥ് (കേരള വിദ്യാഭ്യാസ മന്ത്രി)
    വൈസ് ചാൻസലർ : ഡോ. ധർമ്മരാജ് അടാട്ട്
    പ്രോ-വൈസ് ചാൻസലർ : ഡോ. കെ.എസ്.രവികുമാർ 
    രജിസ്ട്രാർ : ഡോ. ടി . പി രവീന്ദ്രൻ

    നൽകുന്ന കോഴ്സുകൾ

    തിരുത്തുക

    ബിരുദ തലം

    തിരുത്തുക

    ബിരുദാനന്തരബിരുദ തലം

    തിരുത്തുക
    • എം.എ. മലയാളം
    • എം.എ. സംസ്കൃതസാഹിത്യം
    • എം.എ. സംസ്കൃതവ്യാകരണം
    • എം.എ. അറബിക്
    • എം.എ. ഹിന്ദി
    • എം.എ. ചരിത്രം
    • എം.എ. തത്ത്വചിന്ത
    • എം.എ. ഉർദു
    • എം.എ. സംസ്കൃതന്യായം
    • എം.എ. സംസ്കൃതവേദാന്തം
  • എം.എ. ഇംഗ്ലീഷ്
  • എം.എ. കമ്പരേറ്റീവ് ലിറ്ററേച്ചർ & ലിംഗ്വിസ്റ്റിക്സ്
  • എം.എ. തീയറ്റർ
  • എം.എ. സംഗീതം
  • എം.എ. നൃത്തം(ഭരതനാട്യം, മോഹിനിയാട്ടം)
  • എം.എ. മനഃശാസ്ത്രം
  • എം.എ. വേദിക് സ്റ്റഡീസ്
  • എം.എ. സംസ്കൃതം ജനറൽ
  • എം എഫ് എ വിഷ്വൽ ആർട്സ്
  • എം.എസ്.ഡബ്ലിയു (സാമൂഹ്യസേവനം)
  • ബിരുദാനന്തരബിരുദ ഡിപ്ലോമ

    തിരുത്തുക
    • ഹിന്ദി മൊഴിമാറ്റം

    ഇന്റഗ്രേറ്റഡ് എം.ഫിൽ/പിഎച്ച്.ഡി

    തിരുത്തുക
    • സംസ്കൃതസാഹിത്യം
    • സംസ്കൃതവ്യാകരണം
    • സംസ്കൃതന്യായം
    • സംസ്കൃതവേദാന്തം
    • മലയാളം
  • ഹിന്ദി
  • ഇംഗ്ലീഷ്
  • ചരിത്രം
  • തത്ത്വചിന്ത
  • വാസ്തുവിദ്യ
  • മാനുസ്ക്രിപ്റ്റോളജി(Manuscriptology)
  • കമ്പരേറ്റീവ് ലിറ്ററേച്ചർ
  • ട്രാൻസ്‌ലേഷൻ സ്റ്റഡീസ്
  • സംഗീതം
  • മനഃശാസ്ത്രം
  • ഉർദു
  • ഭൂമിശാസ്ത്രം
  • നേട്ടങ്ങൾ

    തിരുത്തുക

    നുറുങ്ങുകൾ

    തിരുത്തുക

    ചിത്രമതിൽ

    തിരുത്തുക

    സർവ്വകലാശാല കാമ്പസിലെ ഒരു പ്രധാന നിർമ്മിതിയാണ് ഇവിടുത്തെ പുരാണചിത്രമതിൽ. 1999 - 2000 കാലഘട്ടത്തിൽ ഇവിടുത്തെ അദ്ധ്യാപകനും പ്രശസ്ത ചുമർച്ചിത്രകലാകാരനുമായ കെ.കെ. സുരേഷാണ് 1600 അടി നീളത്തിലും അഞ്ചടി വീതിയിലും സിമന്റിൽ ഇത് നിർമ്മിച്ചത്. പുരാണചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ട ഈ മതിൽ 2000-ൽ ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് നിർദ്ദേശിക്കപ്പെട്ടതായിരുന്നു. തുടർന്നു വന്ന വർഷങ്ങളിലെ അശ്രദ്ധമായ കൈകാര്യം മൂലം ഇത് കാടുകയറുകയും ഒരു ഭാഗം നിലം പതിക്കുകയും ചെയ്തു. 2014-ൽ വീണ്ടും ഈ മതിൽ വൃത്തിയാക്കിയിരുന്നു.[3]

    ഇതും കാണുക

    തിരുത്തുക
    1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-09. Retrieved 2012-09-07.
    2. 2.0 2.1 2.2 2.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-09. Retrieved 2012-09-07.
    3. "സംസ്‌കൃത സർവ്വകലാശാല പുരാണ ചിത്രമതിലിന് ശാപമോക്ഷം". ജന്മഭൂമി. 20 സെപ്റ്റംബർ 2014. Archived from the original (പത്രലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014.

    പുറത്തേക്കുള്ള കണ്ണികൾ

    തിരുത്തുക


    കേരളത്തിലെ സർവ്വകലാശാലകൾ
    കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല * കേരള സാങ്കേതിക സർവ്വകലാശാല