ഇലപൊഴിക്കുന്ന ഒരിനം ചെറുമരമാണ് വീമ്പ് (ശാസ്ത്രീയനാമം:Kydia calycina). കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും ഉഷ്ണമേഖലാപ്രദേശങ്ങളിലെ വിവൃതവനങ്ങളിലും ഇവ കാണപ്പെടുന്നു. ഇന്ത്യ കൂടാതെ ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, മ്യാന്മർ, തായ്‌ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്[2]. കാട്ടാവണക്ക്, വെള്ളടച്ചി എന്നെല്ലാം പേരുണ്ട്.

വീമ്പ്
ഇന്ത്യ ബയോഡൈവേഴ്സിറ്റിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
K. calycina
Binomial name
Kydia calycina
Wiktionary
Wiktionary
വീമ്പ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഇരുപതു മീറ്റർ വരെ ഉയരത്തിൽ [3]വളരുന്ന വീമ്പ് ഒന്നിച്ച് ഇലപൊഴിക്കുന്നു. വളരെ പെട്ടെന്നു വളരുന്ന ഇവയ്ക്ക് അതിശൈത്യം ഉൾക്കൊള്ളാനാവില്ല. ഇവയുടെ ചെറു ശാഖകൾ രോമാവൃതമാണ്. മരത്തിന്റെ തൊലിക്ക് വെള്ള കലർന്ന ഇളംകറുപ്പ് നിറമാണ്. ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 8 മുതൽ 13 സെന്റീമീറ്റർ വരെ നീളവും അത്ത തന്നെ വീതിയും കാണപ്പെടുന്നു. ഇലയുടെ അടിവശം രോമാവൃതമാണ്. മഴക്കാലം അവസാനിക്കുമ്പോൾ സസ്യം പുഷ്പിക്കുന്നു. ചുവപ്പു കലർന്ന വെള്ള പൂക്കൾ ശാഖാഗ്രങ്ങളിൽ കൂട്ടമായി കാണുന്നു. ഇവയ്ക്ക് ദളങ്ങളും ബാഹ്യദളങ്ങളും ഉണ്ട്. രണ്ടു മുതൽ മൂന്നു മാസത്തിനുള്ളിൽ ഫലം മൂപ്പെത്തുന്നു. വിത്തിനു ജീവനക്ഷമത കുറവായതിനാൽ സ്വാഭാവിക വളരെ കുറവാണ്. തടിക്കു ഭാരമുണ്ടെങ്കിലും മികച്ചതല്ലാത്തതിനാൽ തീപ്പെട്ടി, കളിപ്പാട്ടം, പായ്ക്കിങ് പെട്ടി നിർമ്മാണം എന്നിവയ്ക്കായി ഉപയോഗിക്കുന്നു.

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Common name: Kydia • Hindi: bharanga, bhoti, illya, potari, pula, पुलिया pulia • Marathi: रान भेंडी ranbhendi, वरंग warang • Tamil: Bendi, பூலா pula, vattakannu, vendai • Malayalam: കാട്ടാവണക്ക് വെളളടച്ചി kaattaavanakk velalatacci, വീമ്പ് viimp, vellachadachi, velukku • Telugu: bolka, eruku tada, konda-podari, konda patti, pacha botuku, పోతరి potari • Kannada: ಬೆಮ್ದೆ bende, benda, bendi • Bengali: পোলা Pola • Oriya: Bankopasia • Urdu: Kapasia • Assamese: পিছোলা Pichhola, কুকুহা Kukuha • Gujarati: Motihirwani • Konkani: वारंग warang • Manipuri: খাবী Khabi • Sikkimese: Kubinde (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

  • Plants of the Coast of Coromandel 3:11, 12, t. 215. 1811 ("1819")

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വീമ്പ്&oldid=3645402" എന്ന താളിൽനിന്ന് ശേഖരിച്ചത്