മധ്യ അമേരിക്കൻ തദ്ദേശവാസിയായതും ഇപ്പോൾ ലോകമെങ്ങും അ��ങ്കാരച്ചെടിയായി നട്ടുവളർത്തുന്നതുമായ ഒരു കുറ്റിച്ചെടിയാണ് വാടാർമല്ലി. വാടാമല്ലി, രക്തമല്ലിക തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ബ്രസീൽ, പനാമ, ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളാണ് ഇതിന്റെ സ്വദേശം. സാധാരണയിനം വാടാർമല്ലി പൂവിന് ഭംഗിയേറിയ വൈലറ്റ്/പർപ്പിൾ നിറമായിരിയക്കും. ചുവപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങളും കണ്ടുവരുന്നു. വാർഷികസസ്യമായ(annual plant) വാടാർമല്ലി പരമാവധി 24 ഇഞ്ച് ഉയരം വരെ വളരും. ഓണപ്പൂക്കളത്തിലെ പ്രധാന പൂവാണിത്. തോവാളയിലും മറ്റും ഇത് വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു.

വാടാർമല്ലി
Globe Amaranth
"Purple Globe Amaranth"
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. globosa
Binomial name
Gomphrena globosa
വാടാമല്ലിയുടെ ഇതളുകൾ പൂക്കളത്തിനായി ഇറുക്കിവച്ചിരിക്കുന്നു.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാടാർമല്ലി&oldid=4076255" എന്ന താളിൽനിന്ന് ശേഖരിച്ചത്