ലൂയിസ് റിച്ചാർഡ്സൺ
രാഷ്ട്രമീമാംസശാസ്ത്ര വിദഗ്ദ്ധയും പ്രൊഫസറുമാണ് ലൂയിസ് റിച്ചാർഡ്സൺ[1] (ജ: 8 ജൂൺ 1958- അയർലൻഡ്)ഇപ്പോൾ സെന്റ് ആൻഡ്രൂസ് യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിക്കുന്ന റിച്ചാർഡ്‌സൺ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ സീനിയർ പോസ്റ്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയുടെ 785 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി സർവ്വകലാശാലയുടെ തലപ്പത്ത് എത്തുന്ന വനിതാ ചാൻസലറും ലൂയിസ് റിച്ചാർഡ്സൺ ആണ്.[2]
Louise Richardson FRSE | |
---|---|
Principal and Vice-Chancellor of the University of St Andrews | |
ഓഫീസിൽ 2009–Present | |
മുൻഗാമി | Brian Lang |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Tramore, County Waterford, Ireland | 8 ജൂൺ 1958
അൽമ മേറ്റർ | St. Angela's Secondary School, Waterford Trinity College, Dublin; University of California, Los Angeles; Harvard University |
തൊഴിൽ | Political scientist |
വെബ്‌വിലാസം | http://www.st-andrews.ac.uk/principal/ |
അക്കാദമിക രംഗത്ത്
തിരുത്തുകട്രിനിറ്റി കോളേജ്, ഡബ്ലിൻ, കാലിഫോർണിയ യൂണിവേഴ്‌സിറ്റി, ലോസ് ആഞ്ചലസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ബിരുദവും ബിരുദാനന്തരബിരുദവും സ്വന്തമാക്കിയ റിച്ചാർഡ് 2009-ലാണ് സെന്റ് ആൻഡ്രൂസിൽ വൈസ് ചാൻസലറാകുന്നത്. റിച്ചാർഡിന്റെ അക്കാദമിക് വൈദഗ്ദ്ധ്യംതീവ്രവാദഭീഷണിയും അതുസംബന്ധിച്ച സുരക്ഷകളെയും സംബന്ധിച്ചാണ്. സെപ്റ്റംബർ പതിനൊന്ന് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വാട്ട് ടെററിസ്റ്റ് വാണ്ട് എന്ന പേരിൽ ഒരു ഗ്രന്ഥരചനയും ഇവർ നടത്തിയിട്ടുണ്ട്. തീവ്രവാദത്തെ കുറിച്ചും അതിന്റെ ഭീകരതയെ കുറിച്ചും നിരവധി പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ ലൂയിസ് പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.
അവലംബം
തിരുത്തുക- ↑ "Birthday's today". The Telegraph. 8 June 2011. Retrieved 1 June 2014. Dr Louise Richardson, Principal and Vice–Chancellor, University of St Andrews, 53
- ↑ http://www.ox.ac.uk/news/2015-05-28-professor-louise-richardson-nominated-next-vice-chancellor