ലളിത

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

തെക്കേ ഇന്ത്യൻ നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു ലളിത. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത- പത്മിനി- രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത.[2] തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.[3] തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു.[4][5] ലളിത, അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരികയും മലയാളം ചലച്ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കാൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനിമാനടി ശോഭന ഇവരുടെ സഹോദരൻ ചന്ദ്രകുമാറിൻറെ പുത്രിയാണ്.[6]

ലളിത
ദേവദാസു (1953) എന്ന ചിത്രത്തിൽ ലളിത ചന്ദ്രമുഖിയുടെ വേഷത്തിൽ.[1]
ജനനം
ലളിത

1930
മരണം1982
  1. "ദേവദാസു (1953)". സിനിമ ചാറ്റ്.കോം. Retrieved 2013 മേയ് 29. {{cite web}}: Check date values in: |accessdate= (help)
  2. Rangarajan, Malathi (29 സെപ്റ്റംബർ 2006). "Beauty, charm, charisma". The Hindu. Archived from the original on 28 ഫെബ്രുവരി 2008. Retrieved 9 ജൂൺ 2011.
  3. Kannan, Ramya (26 സെപ്റ്റംബർ 2006). "Queen of Tamil cinema no more". The Hindu. Archived from the original on 22 ഒക്ടോബർ 2007. Retrieved 9 ജൂൺ 2011.
  4. Malaya Cottage was their grooming ground Archived 2010-06-16 at the Wayback Machine, September 2006, The Hindu. Retrieved July 2011
  5. Colony of Memories, August 2001, The Hindu. Retrieved July 2011
  6. Dance was Padmini's passion, not films, September 2006, Rediff.com. Retrieved July 2011

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലളിത&oldid=4092565" എന്ന താളിൽനിന്ന് ശേഖരിച്ചത്