റഫീക്ക് അഹമ്മദ്
മലയാളകവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്.[1][2][3]
റഫീക്ക് അഹമ്മദ് | |
---|---|
ജനനം | കുന്നംകുളം, തൃശൂർ ജില്ല | 17 ഡിസംബർ 1961
തൊഴിൽ | മലയാള ചലച്ചിത്ര ഗാനരചയിതാവ്, സാഹിത്യകാരൻ, കവി |
ജീവിതപങ്കാളി(കൾ) | ലൈല |
കുട്ടികൾ | 2 |
ജീവിതരേഖ
തിരുത്തുകതൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ അക്കിക്കാവ് പഞ്ചായത്തിൽ സജ്ജാദ് ഹുസൈൻ്റെയും തിത്തായക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17ന് ജനനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് കവി, ഗാനരചയിതാവ് എന്നീ നിലകളിൽ മികവ് പ്രകടിപ്പിച്ചത്. 1980-കളുടെ തുടക്കത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തോണിയാത്രയാണ് ആദ്യകവിത. തുടർന്ന് ഇ.എസ്.ഐ കോർപ്പറേഷനിലെ ജോലിക്ക് ഒപ്പം കവിതയെഴുത്തും തുടർന്നു. 1990-കളുടെ തുടക്കം ആയപ്പോഴേക്കും റഫീക്ക് അഹമ്മദ് എന്ന പേര് സാഹിത്യലോകത്ത് അംഗീകരിക്കപ്പെട്ട് തുടങ്ങി.
1999-ൽ റിലീസായ ഗർഷോം എന്ന സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി കൊണ്ടാണ് അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തെത്തുന്നത്. പറയാൻ മറന്ന പരിഭവങ്ങൾ... ആണ് ആദ്ദേഹം എഴുതിയ ആദ്യ ഗാനം. 2004-ൽ റിലീസായ പെരുമഴക്കാലം എന്ന സിനിമയിലെ രാക്കിളി തൻ വഴിമറയും നോവിൻ പെരുമഴക്കാലം... എന്ന പാട്ട് ഹിറ്റായതിനെ തുടർന്ന് ഈ പാട്ട് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ നേടി. 2008-ൽ റിലീസായ ഫ്ലാഷ്, മികച്ച ഗാനരചനയ്ക്ക് ആദ്യ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പ്രണയകാലം എന്നീ ചിത്രങ്ങളോടെ മലയാളത്തിലെ തിരക്കുള്ള ഗാനരചയിതാവായി റഫീക്ക് അഹമ്മദ് മാറി.
പുതുമയാർന്ന ബിംബങ്ങളും പദങ്ങളുമാണ് റഫീക്ക് അഹമ്മദ് ഗാനങ്ങളുടെ സവിശേഷത. ഒരേ സമയം അർത്ഥഗാംഭീര്യവും കാവ്യഗുണവും തുളുമ്പുന്ന ഗാനങ്ങൾ രചിച്ച് മലയാള ചലച്ചിത്ര ഗാനരംഗത്ത് തൻ്റെതായ ഇടം റഫീക്ക് അഹമ്മദ് കണ്ടെത്തി.
രമേശ് നാരായണൻ, ഗോപി സുന്ദർ, എം.ജയചന്ദ്രൻ, ശ്രീവത്സൻ.ജെ.മേനോൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര തുടങ്ങി മലയാളത്തിൽ ഒട്ടുമിക്ക സംഗീത സംവിധായകർക്ക് ഒപ്പവും അദ്ദേഹം പ്രവർത്തി��്ച അദ്ദേഹം മുതിർന്ന സംഗീത സംവിധായകനായിരുന്ന ദക്ഷിണാമൂർത്തി സ്വാമികൾക്ക് വേണ്ടിയും വരികൾ എഴുതി. മലയാളത്തിൽ ഇതുവരെ ഏകദേശം 600 ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
തിരക്കുള്ള മലയാള ചലച്ചിത്ര ഗാന രചയിതാവായതിനെ തുടർന്ന് 2012-ൽ ഇ.എസ്.ഐ കോർപ്പറേഷനിലെ ജോലിയിൽ നിന്ന് വി.ആർ.എസ് എടുത്തു.
കൃതികൾ
തിരുത്തുക- സ്വപ്നവാങ്മൂലം (1996)
- പാറയിൽ പണിഞ്ഞത് (2000)
- ആൾമറ (2004)
- ചീട്ടുകളിക്കാർ (2007)
- ശിവകാമി
- ഗ്രാമവൃക്ഷത്തിലെ വവ്വാൽ
- റഫീക്ക് അഹമ്മദിന്റെ കവിതകൾ (2013)
- അഴുക്കില്ലം ( നോവൽ) (2015) [4]
- തോരാമഴ
- അമ്മത്തൊട്ടിൽ
- പുതിയ മാഷന്മാര്
പുരസ്കാരങ്ങൾ
തിരുത്തുകകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
തിരുത്തുക- 2007 - മികച്ച ഗാനരചയിതാവ് - പ്രണയകാലം
- 2009 - മികച്ച ഗാനരചയിതാവ് - സൂഫി പറഞ്ഞ കഥ
- 2010 - മികച്ച ഗാനരചയിതാവ് - സദ്ഗമയ[5]
- 2012 - മികച്ച ഗാനരചയിതാവ് - സ്പിരിറ്റ്
- 2015 - മികച്ച ഗാനരചയിതാവ് - എന്നു നിന്റെ മൊയ്തീൻ
മറ്റ് പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി അവാർഡ്
- വൈലോപ്പിള്ളി അവാർഡ്
- ഇടപ്പള്ളി അവാർഡ്
- കുഞ്ചുപിള്ള അവാർഡ്
- കനകശ്രീ അവാർഡ്
- ഒളപ്പമണ്ണ സ്മാരക പുരസ്കാരം - പാറയിൽ പണിഞ്ഞത് (2000)[6]
- മികച്ച ഗാനരചയിതാവിനുള്ള "വനിത" ചലച്ചിത്രപുരസ്കാരം (2011 ഫെബ്രുവരി)
- മികച്ച ഗാനരചയിതാവിനുള്ള "ജയ്ഹിന്ദ് ടി വി " അവാർഡ് (2013)
- ഓടക്കുഴൽ പുരസ്കാരം - 2014[7]
- പി. കുഞ്ഞിരാമൻ നായർ അവാർഡ് (2017)
- ഉള്ളൂർ അവാർഡ് (2017)
സ്വകാര്യ ജീവിതം
തിരുത്തുക- ഭാര്യ : ലൈല
- മക്കൾ : ഡോ.മനീഷ്, ഡോ.ലാസ്യ
ശ്രദ്ധേയമായ ഗാനങ്ങൾ
തിരുത്തുക- പറയാൻ മറന്ന...[8]
ഗർഷോം 1999
- രാക്കിളിതൻ വഴിമറയും...
പെരുമഴക്കാലം 2004
- ഏതോ വിദൂരമാം...
- ഒരു വേനൽപ്പുഴയിൽ...
- പറയൂ പ്രഭാതമെ നീ...
- കരിരാവിൻ...
പ്രണയകാലം 2007
- പാലപ്പൂവിതളിൽ...
- ഒടുവിലൊരു ശോണരേഖയായ്...
തിരക്കഥ 2008
- പുലരിപ്പൊൻ പ്രാവെ...
- അരികിൽ നീ പ്രിയസഖി...
- മിന്നൽക്കൊടിയെ...
- നിൻ ഹൃദയമൗനം...
ഫ്ലാഷ് 2008
- ജലശയ്യയിൽ തളിരമ്പിളി...
- മെയ് മാസമെ...
ലാപ്പ്ടോപ്പ് 2008
- കഥയമമ...
കേരള കഫെ 2010
- കിഴക്ക് പൂക്കും...
അൻവർ 2010
- കണ്ണാടിച്ചിറകുള്ള കാട്ടുത്തുമ്പി...
എൽസമ്മ എന്ന ആൺകുട്ടി 2010
- തെക്കിനിക്കോലയാ ചുമരിൽ...
സൂഫി പറഞ്ഞ കഥ 2010
- നാട്ടുവഴിയോരത്തെ...
- വിധുരമീ യാത്ര...
ഗദ്ദാമ 2011
- ഓണവെയിൽ ഓളങ്ങളിൽ...
- ചക്കരമാവിൻ കൊമ്പത്ത്...
ബോംബെ മാർച്ച് 12 2011
- ചെമ്പാവ് പുന്നെല്ലിൻ...
- പ്രേമിക്കുമ്പോൾ...
സാൾട്ട് & പെപ്പർ 2011
- ആവണിത്തുമ്പി...
- അമൃതമായ് അഭയമായ്...
സ്നേഹവീട് 2011
- കിളികൾ പാടുമൊരു ഗാനം...
സ്വപ്നസഞ്ചാരി 2011
- ചെറുചില്ലയിൽ...
101 വെഡ്ഡിംഗ്സ് 2012
- അപ്പങ്ങളെമ്പാടും...
- വാതിലിൽ...
ഉസ്താദ് ഹോട്ടൽ 2012
- നിലാമലരെ...
- തൊട്ടുനോക്കാമൊ തൊട്ടാവാടി നിന്നെ...
ഡയമണ്ട് നെക്ലേസ് 2012
- കപ്പ കപ്പ കപ്പ...
- കാർമുകിലിൽ...
- വിജനസുരഭീ...
ബാച്ച്ലർ പാർട്ടി 2012
- ആറ്റുമണൽ പായയിൽ...
റൺ ബേബി റൺ 2012
- മഴ കൊണ്ട് മാത്രം...
- ഈ ചില്ലയിൽ...
- മരണമെത്തുന്ന നേരത്ത്...
സ്പിരിറ്റ് 2012
- എന്നോട് കൂടെ വസിക്കുന്ന ദൈവമെ...
- മാനത്തുദിച്ചത്...
ഇമ്മാനുവേൽ 2013
- ജോണി മോനെ ജോണി...
എ.ബി.സി.ഡി 2013
- സാജൻ ആവോദി...
- വാളെടുക്കണം...
- ഓമനക്കോമള താമരപ്പൂവെ...
ഒരു ഇന്ത്യൻ പ്രണയകഥ 2013
- ഇല്ലാത്താലം കൈമാറുമ്പോൾ...
ഗോഡ് ഫോർ സെയിൽ 2013
- കാൽക്കുഴഞ്ഞ് മെയ് തളർന്ന്...
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 2013
- മിന്നാമിനുങ്ങിൻ വെട്ടം...
- നാലമ്പലമണയാനൊരു...
ശൃംഗാരവേലൻ 2013
- കാറ്റേ കാറ്റേ നീ...
സെല്ലുലോയ്ഡ് 2013
- ഈ മിഴിയിമകൾ...
ഏഞ്ചൽസ് 2014
- ഇന്നലെയോളം വന്നണയാത്തൊരു...
പ്രെയ്സ് ദി ലോർഡ് 2014
- ഏത് കരിരാവിലും...
ബാംഗ്ലൂർ ഡേയ്സ് 2014
- പുത്തനിലഞ്ഞിക്ക്...
മൈലാഞ്ചി മൊഞ്ചുള്ള വീട് 2014
- വിജനതയിൽ പാതിവഴി...
ഹൗ ഓൾഡ് ആർ യു 2014
- പുലരിപ്പൂപ്പെണ്ണെ...
- മലർവാകക്കൊമ്പത്ത്...
എന്നും എപ്പോഴും 2015
- കാത്തിരുന്ന്...
- ഇരുവഞ്ഞി പുഴ പെണ്ണെ...
- കണ്ണോണ്ട് ചൊല്ലണ്...
എന്ന് നിൻ്റെ മൊയ്തീൻ 2015
- പടിയിറങ്ങുന്നു...
പത്തേമാരി 2015
- പുലരൊളി വന്നു ചേരുന്നിതാ...
ഭാസ്കർ ദി റാസ്കൽ 2015
- നാട് കാക്കും...
- കാതിലൊരേ നാദം...
ഇത് താൻട പോലീസ് 2016
- കാടണയും കാൽച്ചിലമ്പേ...
പുലിമുരുകൻ 2016
- മലമേലെ തിരിവച്ച്...
മഹേഷിൻ്റെ പ്രതികാരം 2016
- നോക്കി നോക്കി...
ജോമോൻ്റെ സുവിശേഷങ്ങൾ 2017
- കൊഞ്ചി വാ കൺമണി...
ഫുക്രി 2017
- ഒരു പുഴയരികിൽ...
- അത്തിമരക്കൊമ്പിലെ...
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 2017
- യെരുശലേം നായകാ...
- മുല്ലപ്പൂവിതളോ...
എബ്രഹാമിൻ്റെ സന്തതികൾ 2018
- നീല നീല...
- ഒരു പാർവെയിൽ...
- വേനലും വർഷവും...
- മറയത്തൊളി കണ്ണാൽ...
- കാറ്റിൽ ഈ ജാലകം...
എൻ്റെ മെഴുതിരി അത്താഴങ്ങൾ 2018
- കൊണ്ടോരാം...
ഒടിയൻ 2018
- ചുവന്ന പുലരികൾ...
പരോൾ 2018
- നീ മുകിലോ...
ഉയരെ 2019
- നല്ലിടയാ നിന്നെ കാത്ത്...
താക്കോൽ 2019
- മൂക്കുത്തി കണ്ടില്ല...
മാമാങ്കം 2019
- ഒരു ദിനം...
ബിഗ് ബ്രദർ 2020
- ജനമനസിൻ അധിപതി നീ വാ....
വൺ 2021
- മയിൽപ്പീലി ഇളകുന്നു കണ്ണാ...
19-ആം നൂറ്റാണ്ട് 2022
- തിരമാലയാണ് നീ...
അവലംബം
തിരുത്തുക- ↑ "റഫീക്ക് അഹമ്മദ് - Rafeeq Ahmed | M3DB" https://m3db.com/rafeeq-ahmed
- ↑ "‘ആ സ്ത്രീവർണനകൾ ഇന്നാണെങ്കിൽ എഴുതില്ല’; പാട്ടിൽ പെണ്ണഴകു പൂക്കുന്ന കാലവും എഴുത്തിലെ മാറ്റവും! | Malayalam lyricists special story" https://www.manoramaonline.com/music/music-news/2022/09/25/malayalam-lyricists-special-story.html
- ↑ "വർത്തമാന കവിതയെക്കാൾ ഫലപ്രദമാണ് പലപ്പോഴും വാട്സ്ആപ്പ് ട്രോളുകൾ: റഫീക്ക് അഹമ്മദ്" https://www.manoramaonline.com/literature/interviews/2017/08/08/rafeeq-ahammed.html
- ↑ "അഴുക്കില്ലം". mathrubhumi.com.
- ↑ ""സലീംകുമാർ മികച്ച നടൻ;കാവ്യ നടി" -മനോരമ ഓൺലൈൻ 2011 മെയ് 22". Archived from the original on 2011-05-25. Retrieved 2011-05-22.
- ↑ "റഫീക്ക് അഹമ്മദ്" (in Malayalam). DC Books Store. Archived from the original on 2008-03-09. Retrieved 2009-06-25.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ഓടക്കുഴൽ പുരസ്‌കാരം റഫീഖ് അഹമ്മദിന്റെ കവിതാസമാഹരത്തിന്". മനോരമ. Archived from the original on 2014-12-29. Retrieved 2014 ഡിസംബർ 29.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "റഫീക്ക് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങൾ | Book Review | Movie Songs" https://www.manoramaonline.com/literature/literaryworld/2019/12/31/rafeeq-ahammedinte-chalachithraganangal.html
- ↑ "റഫീക്ക് അഹമ്മദ്" (in Malayalam). Harithakam. Archived from the original on 2016-03-04. Retrieved 2009-06-25.
{{cite web}}
: CS1 maint: unrecognized language (link) - ↑ "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 693. 2011 ജൂൺ 06. Archived from the original on 2023-05-21. Retrieved 2013-03-18.
{{cite news}}
: Check date values in:|date=
(help) - ↑ "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 701. 2011-08-01. Retrieved 2013-03-23.