രശ്മി ബോബൻ
മലയാളം സിനിമകളിലും ടെലിവിഷൻ സീരിയലുകളിൽ അഭിനിയിക്കുന്ന പ്രശസ്തയായ അഭിനേത്രിയായാണ് രശ്മി ബോബൻ (ഇംഗ്ലീഷ്: Reshmi Boban). ടെലിവിഷൻ അവതാരകയായി തുടങ്ങിയ രശ്മി താമസിയാതെ ടെലി ഫിലിമുകളിലേക്ക് ചേക്കേറുകയായിരുന്നു. പ്രധാന സീരിയലുകൾ മനസുപറയുന്ന കാര്യങ്ങൾ, പാവക്കൂത്ത്, സ്വപ്നം എന്നിവയാണ്. വിനോദയാത്ര, അച്ചുവിന്റെ അമ്മ, രസതന്ത്രം തുടങ്ങി നിരവധി സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[1]
രശ്മി ബോബൻ | |
---|---|
ജനനം | രശ്മി നമ്പ്യാർ |
ദേശീയത | ഇന്ത്യൻ |
കലാലയം | വിമൻസ് കോളേജ്, തിരുവനന്തപുരം |
തൊഴിൽ | ടി.വി. നടി ചലച്ചിത്ര നടി |
ജീവിതപങ്കാളി(കൾ) | ബോബൻ സാമുവേൽ |
ജീവിതരേഖ
തിരുത്തുകബാല്യം
തിരുത്തുകകണ്ണൂരിലാണ് രശ്മി ജനിച്ചത്. രശ്മി നമ്പ്യാർ എന്നായിരുന്നു ജനനനാമം, അച്ഛൻ വിജയാബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ ജോലി തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോൾ മുതൽ വിദ്യാഭ്യാസം തിരുവനന്തപുരത്തായിരുന്നു. ചെറുപ്പത്തിലേ നാട്യകലകൾ അഭ്യസിച്ചിരുന്ന രശ്മി തിരുവാതി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ അവതരിപ്പിച്ചിരുന്നു.
കുടുംബം
തിരുത്തുകചലച്ചിത്ര സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്. പ്രേമവിവാഹമായിരുന്നു. പെയ്തൊഴിയാതെ എന്ന സിനിമയിലെ അസ്സോസിയേറ്റ് സംവിധായകനായിരുന്നു ബോബൻ സാമുവേൽ. നാലു മാസം പ്രണയം കൊണ്ടുനടന്ന ഇവർ കുടുംബത്തിന്റെ സഹായത്തോടെ ആറുമാസത്തിനു ശേഷം 2003 ൽ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആകാശും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ നിതീഷും. സഹോദരൻ ലണ്ടനിൽ ജോലി ചെയ്യുന്നു.
ചലച്ചിത്രരേഖ
തിരുത്തുകസൂര്യ ടി.വി. യിലെ അവതാരകയാണ് രശ്മി അദ്യം ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. രശ്മിയുടെ അച്ഛന്റെ സുഹൃത്തുക്കൾ അക്കാലത്ത് സൂര്യ ടി.വി. യിൽ ജോലി ചെയ്തിരുന്നത് മുഖേനയാണ് ഈ അവസരങ്ങൾ രശ്മിക്ക് ലഭിക്കുന്നത്. അസൂയപ്പൂക്കൾ എന്ന എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. മിലി എന്ന കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിച്ചത്. പിന്നീട് 30 ഓളം ടെലി ഫിലിമുകളിലും സിനിമകളിലും സീരിയലുകളിലും സഹനടിയുടെ വേഷങ്ങൾ രശ്മി ചെയ്തു. ഇതിൽ പ്രശസ്തമായവ മനസ്സുപറയുന്ന കാര്യങ്ങൾ, ശ്രീ കൃഷ്ണ, പെയ്തൊഴിയാതെ, പാവക്കൂത്ത്, സ്വപ്നം, ഓട്ടോഗ്രാഫ്, ഹലോ കുട്ടിച്ചാത്തൻ, വേളാങ്ക���്ണി മാതാവ്, തുളസീദളം എന്നിവയാണ്. സിനിമയിൽ ആദ്യവേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആയിരുന്നു.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2003 | മനസ്സിനക്കരെ | മോളിക്കുട്ടി | |
2005 | അച്ചുവിന്റെ അമ്മ | ഉഷ | |
2005 | രസതന്ത്രം | ബിന്ദു | |
2006 | കറുത്ത പക്ഷികൾ | അനിത | |
2006 | ബാബ കല്യാണി | ബാബുവിന്റെ ഭാര്യ | |
2007 | ജൂലൈ 4 | സുജാത | |
2007 | നസ്രാണി | ആലീസ് | |
2007 | വിനോദയാത്ര | അമ്പിളി | |
2008 | കണിച്ചുകുളങ്ങരയിൽ സി.ബി.ഐ. | തങ്കി രതീഷ് | |
2008 | ഇന്നത്തെ ചിന്താവിഷയം | സൗമിനി | |
2008 | സുൽത്താൻ | ഡോ.രഞ്ജിനി | |
2009 | ഭാഗ്യദേവത | സൈനബ | |
2009 | കാണാക്കൺമണി | ത്രേസ്യാമ്മ | |
2009 | ഡ്യൂപ്ലിക്കേറ്റ് | നളിനി | |
2009 | റെഡ് ചില്ലീസ് | മിസ്സിസ് സ്റ്റാലിൻ | |
2009 | ഐ.ജി. -ഇൻസ്പെക്ടർ ജനറൽ | മിസ്സിസ് പോൾ | |
2010 | പ്ലസ് ടു | പാർവ്വതി | |
2010 | പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് | പോളിയുടെ അമ്മ | |
2010 | ശിക്കാർ | രമണി | |
2010 | കാര്യസ്ഥൻ | കൃഷ്ണനുണ്ണിയുടെ ബന്ധു | |
2010 | കഥ തുടരുന്നു | റസിയ | |
2011 | ജനപ്രിയൻ | വൈശാഖന്റെ സഹോദരി | |
2011 | ഓഗസ്റ്റ് 15 | സദാശിവന്റെ മകൾ | |
2011 | അറബീം ഒട്ടകോം പി. മാധവൻ നായരും | മിസ്സിസ് ജോസ് | |
2012 | ദി കിംഗ് ആന്റ് ദി കമ്മീഷണർ | ഡോക്ടർ | |
2012 | അസുരവിത്ത് | സാലി | |
2012 | തിരുവമ്പാടി തമ്പാൻ | തമ്പാന്റെ ബന്ധു | |
2012 | കുഞ്ഞളിയൻ | പുഷ്പലത | |
2012 | ഏക് എസ്.അർ.കെ. | - | ഹിന്ദി ചിത്രം |
2013 | സൗണ്ട് തോമ | ആമിന മുസ്തഫ | |
2016 | ജലം | അരുണ ദാസ് | |
2016 | തോപ്പിൽ ജോപ്പൻ | സൂസമ്മ | |
2017 | മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | ആലീസ് | |
2017 | ഒരു സിനിമക്കാരൻ | ചിന്നമ്മ | |
2017 | സഖാവ് | പ്രധാന അദ്ധ്യാപിക | |
2018 | മഴയത്ത് | ലില്ലി മിസ്സ് | |
2019 | ഒരു യമണ്ടൻ പ്രേമകഥ | ഡോക്ടർ | |
2019 | സച്ചിൻ | രാധാമണി | |
2020 | അൽ മല്ലു | ഗോപിക | |
2021 | വൺ | ഇന്ദിര | |
TBA | മകുടി | ||
TBA | മാതംഗി | ||
TBA | കർണ്ണൻ നെപ്പോളിയൻ ഭഗത്സിങ്ങ് | ||
TBA | 48 അവേഴ്സ് |
ടെലിവിഷൻ ജീവിതം
തിരുത്തുകടിവി സീരിയലുകൾ
തിരുത്തുകടെലിവിഷൻ അവതരണങ്ങളുടെ പട്ടിക [2]
വർഷം | തലക്കെട്ട് | ചാനൽ | കുറിപ്പ��കൾ |
---|---|---|---|
1999-2000 | ജ്വാലയായി | ദൂരദർശൻ | കഥാപാത്രം-ഡോ. പാർവതി |
1999 | അസൂയപ്പൂക്കൾ | - | കഥാപാത്രം-മിലി |
2000 | ദേവത | ഏഷ്യാനെറ്റ് | |
2000 | ഹരിചന്ദനം | സൂര്യ ടി.വി | |
2001 | പെയ്തൊഴിയാതെ | സൂര്യ ടി.വി | |
2002 | സൂര്യകാന്തി | ദൂരദർശൻ | |
തുളസീദളം | സൂര്യ ടി.വി | ||
അങ്ങാടിപ്പാട്ട് | ദൂരദർശൻ | കഥാപാത്രം-സീത | |
മായ | കൈരളി ടി.വി | കഥാപാത്രം-സീമ | |
പകിട പകിട പമ്പരം | |||
2003 | ചില കുടുംബ ചിത്രങ്ങൾ | കൈരളി ടി.വി | |
2004 | സ്വപ്നം | ഏഷ്യാനെറ്റ് | |
2005 | പാവക്കൂത്ത് | അമൃത ടി.വി | |
2006 | വീണ്ടും ജ്വാലയായി | ദൂരദർശൻ | |
2007 | ചിത്രശലഭം | അമൃത ടി.വി | |
2007 | വേളാങ്കണി മാതാവ് | സൂര്യ ടി.വി | |
2007-2008 | ശ്രീ ഗുരുവായൂരപ്പൻ | സൂര്യ ടി.വി | കഥാപാത്രം-ധാത്രി |
2007-2008 | ശ്രീകൃഷ്ണലീല | സൂര്യ ടി.വി | |
2007 | നൊമ്പരപ്പൂവ് | ഏഷ്യാനെറ്റ് | കഥാപാത്രം- ജയ |
2008 | ഹലോ കുട്ടിച്ചാത്തൻ | ഏഷ്യാനെറ്റ് | |
2008-2009 | ഭാമിനി തോൽക്കാറില്ല | ഏഷ്യാനെറ്റ് | കഥാപാത്രം- മേരി |
2010 | ഓട്ടോഗ്രാഫ് | ഏഷ്യാനെറ്റ് | |
2010 | ഗജരാജൻ ഗുരുവായൂർ കേശവൻ | സൂര്യ ടി.വി | കഥാപാത്രം- ഭാഗി |
2011-2012 | മനസ്സു പറയുന്ന കാര്യങ്ങൾ | മഴവിൽ മനോരമ | |
2011-2012 | ശ്രീകൃഷ്ണൻ | സൂര്യ ടി.വി | |
2016 | പുത്തൂരം പുത്രൻ ഉണ്ണിക്കുട്ടൻ | ഏഷ്യാനെറ്റ് | ടെലിഫിലിം |
2018-2019 | അടുത്ത ബെല്ലോടു കൂടി | സീ കേരളം | കഥാപാത്രം-സുഹാസിനി
ബീന ആന്റണിയുടെ പകരം |
2019-2020 | പ്രിയപെട്ടവൾ | മഴവിൽ മനോരമ | കഥാപാത്രം-മഹേശ്വരി |
2019 | പുട്ടും കട്ടനും | കൈരളി ടി.വി | കഥാപാത്രം-രശ്മി |
2020 | ചോക്കലേറ്റ് | സൂര്യ ടി.വി | കഥാപാത്രം-റോഷന്റെ അമ്മ |
2021 | അറേഞ്ച്ഡ് മാര്യേജ് | യു ട്യൂബ് | കഥാപാത്രം-ചിത്ര |
2021 | പൂക്കാലം വരവായി | സീ കേരളം | കഥാപാത്രം-പാർവ്വതി |
2021-നിലവിൽ | ദയ - ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് | ഏഷ്യാനെറ്റ് | കഥാപാത്രം-കമല |
ടിവി ഷോകൾ - അവതാരകയായി
തിരുത്തുക- 2014: രുചിഭേദം (ACV)
- 2020: സിംഗിംഗ് ഷെഫ് (സൂര്യ ടിവി)
- 2021: ബസിംഗ (സീ കേരളം)