മോഹിനിയാട്ടം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മോഹിനിയാട്ടം. അടൂർ ഭാസി, ലക്ഷ്മി, ടി ആർ ഓമന, നിലമ്പൂർ ബാലൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.ശ്രീകുമാരൻ തമ്പിഎഴുതിയ ഗാനങ്ങൽക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

മോഹിനിയാട്ടം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംരാജി തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾഅടൂർ ഭാസി,
ലക്ഷ്മി,
ടി ആർ ഓമന,
എം ജി സോമൻ,
വിധുബാല,
കെ.പി. ഉമ്മർ,
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംപി എസ് നിവാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസത്യാ സ്റ്റുഡിയോ,വാസു സ്റ്റൂഡിയോ ലാബ്
ബാനർരാഗമാലിക കമ്പൈൻസ്‌
വിതരണംസെൻട്രൽ പിക്ചേർസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 21 ഒക്ടോബർ 1976 (1976-10-21)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് ലക്ഷ്മി മികച്ച മലയാളം നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി.

പ്രസിദ്ധചിത്രകാരൻ കെ എം പണിക്കറുടെ മകളായ മോഹനി (ലക്ഷ്മി) ഇപ്പോൾ ദാരിദ്ര്യത്തിലാണ്. നല്ല കലാകാരിയായ അവളെ ഒരു പ്രിന്റിങ് പ്രസ് ഉടമ നരേന്ദ്രൻ(കെ പി ഉമ്മർ) ജോലിക്കാരിയാക്കി. പക്ഷേ അത് മാസദാഹമായിരുന്നു. അവൾ നാടുവിട്ടു. വഴിയിൽ അനസൂയയെ(കനകദുർഗ) കാണുന്നു. കൂടെ പോകുന്നു. വഴിപിഴച്ചപ്പോൾ വീണത് വിദ്യയാക്കിയവളാണ് അനസൂയ. ഇതിനിടയിൽ ഭാര്യയാൽ ചതിക്കപ്പെട്ട കൃഷ്ണകുമാർ(അടൂർ ഭാസി) അവിടെ അവൾ ഒരു ഹോട്ടൽ ജീവനക്കാരിയാകുന്നു. അവിടെ വേണുവിനാൽ(എം ജി സോമൻ) ചതിക്കപ്പെട്ട നിർമ്മലയെ(വിധുബാല) കാണുന്നു. അവളെ കൂടെ കൂട്ടുന്നു. നിർമ്മല ഒരു കുഞ്ഞിനു ജന്മം നൽകി മരിക്കുന്നു. മോഹിനി വളർത്തുന്നു. അനുചേച്ചി മരിക്കാൻ സമയം എഴുതിയ കത്ത ചിന്തു വായിക്കുന്നു. പതിനെട്ടുകാരനായ അവൻ ശ്രീദേവി എന്ന പതിനഞ്ചുകാരിയെ പ്രേമിക്കുന്നു. അവളൂടെ മുത്തശ്ശൻ (പ്രതാപചന്ദ്രൻ) വന്ന് തന്റെ മകളെ രക്ഷിക്കണം എന്ന് പറയുന്നു. ചിന്തു അവളെ തള്ളിപ്പറയുന്നു. പോറ്റമ്മയെക്കാൾ തനിക്ക് അച്ഛനെ വിശ്വാസമെന്ന് പറയുന്നു. അച്ചനെ തേടിപോകുന്ന അവൻ കാര്യം അറിഞ്ഞ് തിരിച്ചറിഞ്ഞ് വരുന്നു.

ക്ര.നം. താരം വേഷം
1 അടൂർ ഭാസി കൃഷ്ണകുമാർ
2 ലക്ഷ്മി മോഹിനി
3 കനകദുർഗ അനസൂയ
4 കെ പി ഉമ്മർ നരേന്ദ്രൻ
5 എം ജി സോമൻ വേണു
6 വിധുബാല നിർമ്മല
7 ടി ആർ ഓമന നളിനി (മോഹിനിയുടെ ചേച്ചി)
8 മല്ലിക സുകുമാരൻ രഞ്ജിനി
9 മണിയൻപിള്ള രാജു ഉദ്യോഗാർത്ഥി
10 ടി പി മാധവൻ നളിനിയുടെ ഭർത്താവ്
11 വഞ്ചിയൂർ രാധ നിർമ്മലയുടെ അമ്മ
12 പി എൻ മേനോൻ മോഹിനിയുടെ അച്ഛൻ
13 പ്രതാപചന്ദ്രൻ രാഘവൻ നായർ
14 ജഗതി ശ്രീകുമാർ വിജയൻ കുട്ടി
15 സുരാസു
16 നിലമ്പൂർ ബാലൻ ബ്രോക്കർ പണിക്കർ
17 പി ആർ മേനോൻ
18 രാജകുമാരൻ തമ്പി ചിന്തു
19 ബാബു നന്തൻ‌കോട് മാസ്റ്റർ ശേഖർ
20 മഞ്ചേരി ചന്ദ്രൻ ജെയിംസ്
21 ഹരിപ്പാട് സോമൻ
16 അരവിന്ദാക്ഷൻ
17 തൃശൂർ രാജൻ
18 ടോം സെബാസ്റ്റ്യൻ
19 വിജയരാജ്
20 രജനി
21 ഗിരിജ

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആറന്മുള ഭഗവാന്റെ പി ജയചന്ദ്രൻ
2 കണ്ണീരു കണ്ടാൽ പി മാധുരി
3 രാധികാ കൃഷ്ണാ മണ്ണൂർ രാജകുമാരനുണ്ണി ദർബാരി കാനഡ
4 സ്വന്തമെന്ന പദത്തിനെന്തർത്ഥം കെ ജെ യേശുദാസ് ധേനുക

പരാമർശങ്ങൾ

തിരുത്തുക
  1. "മോഹിനിയാട്ടം (1976)". www.malayalachalachithram.com. Retrieved 2020-08-02.
  2. "മോഹിനിയാട്ടം (1976)". malayalasangeetham.info. Retrieved 2020-08-02.
  3. "മോഹിനിയാട്ടം (1976)". spicyonion.com. Archived from the original on 2014-10-06. Retrieved 2020-08-02.
  4. "മോഹിനിയാട്ടം (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "മോഹിനിയാട്ടം (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.

പുറംകണ്ണികൾ

തിരുത്തുക