മെഴുക്കുപുരട്ടി
പച്ചക്കറി വിഭവം
ചില പച്ചക്കറികൾ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച് എണ്ണ, കടുക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി എന്നിവ ഉപയോഗിച്ച് പാചകം ചെയ്താണ് മെഴുക്കുപുരട്ടി അഥവാ ഉപ്പേരി ഉണ്ടാക്കുന്നത്.
ഏതെല്ലാം പച്ചക്കറികൾ
തിരുത്തുക- ഉരുളക്കിഴങ്ങ്
- നേന്ത്രക്കായ
- കയ്പ്പക്ക
- ചേന
- പച്ചപയർ
- ബീൻസ്
- കാരറ്റ്
- കാരറ്റൂം ബീൻസും ക്വാളിഫ്ലവറും ചേർന്ന്
- ക്വാളിഫ്ലവർ
- വഴുതനങ്ങ
- വെണ്ടക്ക
ഉണ്ടാക്കുന്ന വിധം
തിരുത്തുക- മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും പച്ചക്കറി ഉദഹരണം ആയി കരുതുക. 2 പേർക്ക് വേണ്ടി 200 ഗ്രാം മതിയാവും.
- ആദ്യം നന്നായി കഴുകി 2 സെ.മീ. നീളത്തിൽ കഷ്ണങ്ങൾ ആക്കുക. 2 സബോള ചെറുതായി അരിയുക
- ഒരു നോൺ സ്റ്റിക്ക് പാത്രം വേണം. ആ പാത്രം കഴുകി അടുപ്പത്ത് വെക്കുക.
- 2 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. കടുക് ഇട്ട് പൊട്ടിത്തെറിക്കാൻ തുടങ്ങും.
- അപ്പോൾ അരിഞ്ഞ് വെച്ച സബോള ഈ പാത്രത്തിലോട്ട് ഇടുക.
- സബോളയുടെ നിറം മാറുന്ന വരെ വഴറ്റുക.
- പിന്നെ 1 സ്പൂൺ മുളക്പൊടി ഇട്ട് ഇളക്കുക
- പിന്നെ ഒരു നുള്ള് മഞ്ഞപ്പൊടി ഇട്ട് ഇളക്കുക
- പിന്നെ 1 സ്പൂൺ മസാലപ്പൊടി ഇട്ട് ഇളക്കുക
- പിന്നെ അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറി പാത്രത്തിലോട്ട് ഇടുക.
- വെണ്ടക്കായ ഒഴികെ ഏതു പച്ചക്കറിക്കും കുറച്ച് (ഒരു ഗ്ലാസ്) വെള്ളം ഒഴിക്കാം.
- 10 മിനിട്ട് വേവിച്ച് കഴിഞ്ഞാൽ നമ്മുടെ സ്വന്തം മെഴുക്കുപുരട്ടി റെഡി.
Wikimedia Commons has media related to Mezhukkupuratti.