മുഹമ്മദ് ഹിദായത്തുള്ള
മുഹമ്മദ് ഹിദായത്തുള്ള (17 ഡിസംബർ 1905 - 18 സെപ്റ്റംബർ 1992)[1]) സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്. സുപ്രീംകോടതിയിലെ പതിനൊന്നാമത്തെ മുഖ്യന്യായാധിപൻ കൂടിയായിരുന്നു ഹിദായത്തുള്ള.[2] ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വന്ന ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസും ആയിരുന്നു ഹിദായത്തുള്ള. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.[3] സുപ്രീംകോടതി മുഖ്യന്യായാധിപനായിരിക്കേ തന്നെ ഇടക്കാലത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി പദവും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.[4]
മുഹമ്മദ് ഹിദായത്തുള്ള | |
---|---|
രാഷ്ട്രപതി ഇടക്കാലം | |
ഓഫീസിൽ 20 ജൂലൈ 1969 – 24 ഓഗസ്റ്റ് 1969 | |
പ്രധാനമന്ത്രി | ഇന്ദിരാ ഗാന്ധി |
മുൻഗാമി | വി.വി. ഗിരി ഇടക്കാലം |
പിൻഗാമി | വി.വി. ഗിരി |
ഉപരാഷ്ട്രപതി | |
ഓഫീസിൽ 20 ഓഗസ്റ്റ് 1977 – 20 ഓഗസ്റ്റ് 1982 | |
രാഷ്ട്രപതി | നീലം സഞ്ജീവ റെഡ്ഡി |
മുൻഗാമി | ബാസപ്പ ദാനപ്പ ജട്ടി |
പിൻഗാമി | ആർ. വെങ്കട്ടരാമൻ |
സുപ്രീംകോടതി - മുഖ്യന്യായാധിപൻ | |
ഓഫീസിൽ 25 ഫെബ്രുവരി 1968 – 16 ഡിസംബർ 1970 | |
മുൻഗാമി | കൈലാസ് നാഥ് വാഞ്ചൂ |
പിൻഗാമി | ജയന്തിലാൽ ഛോട്ടാലാൽ ഷാ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ലക്നൗ, ബ്രിട്ടീഷ് രാജ് (ഇപ്പോൾ ഇന്ത്യയുടെ ഭാഗം) | 17 ഡിസംബർ 1905
മരണം | 18 സെപ്റ്റംബർ 1992 മുംബൈ, ഇന്ത്യ | (പ്രായം 86)
രാഷ്ട്രീയ കക്ഷി | സ്വതന്ത്രൻ |
പങ്കാളി | പുഷ്പാ ഷാ |
അൽമ മേറ്റർ | നാഗ്പൂർ സർവ്വകലാശാല ട്രിനിറ്റി കോളേജ്, കേംബ്രിഡ്ജ് ലിങ്കൺസ് ഇൻ |
ആദ്യകാലജീവിതം, വിദ്യാഭ്യാസം
തിരുത്തുക1905 ഡിസംബർ 17 ന് ഒരു ഉന്നത കുടുംബത്തിലാണ് ഹിദായത്തുള്ള ജനിച്ചത്.[5] അദ്ദേഹത്തിന്റെ പിതാവ് വിലായത്തുള്ള അറിയപ്പെടുന്ന ഒരു കവിയായിരുന്നു. പിതാവിന്റെ കലാസ്വാദനമാവാം ഹിദായത്തുള്ളയുടെ സാഹിത്യത്തോടും. ഭാഷയോടുമുള്ള താൽപര്യത്തിനു കാരണം. ഹിദായത്തുള്ളയുടെ ബന്ധുക്കളെല്ലാം മികച്ച വിദ്യാഭ്യാസം നേടിയവരും,സർക്കാർ സേവന മേഖലയിൽ പ്രവർത്തിക്കുന്നവരുമായിരുന്നു. ഉറുദു ഭാഷയിലുള്ള കവിതകളിൽ ഹിദായത്തുള്ളക്ക് ഒരു പ്രത്യേക അഭിരുചി ഉണ്ടായിരുന്നു.[6]
റായ്പൂർ സർക്കാർ സ്കൂളിൽ നിന്നും ഹിദായത്തുള്ള പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദ പഠനത്തിനായി നാഗ്പൂരിലുള്ള മോറിസ് കോളേജിൽ ചേർന്നു. പിന്നീട് നിയമത്തിൽ ബിരുദം സമ്പാദിക്കാനായി കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ പ്രവേശനം നേടി.[7] അവിടെ നിന്നും സ്വർ��്ണമെഡലോടെയാണ് ഹിദായത്തുള്ള പഠനം പൂർത്തിയാക്കിയത്.[8] തന്റെ 25 ആമത്തെ വയസ്സിൽ ലണ്ടനിലെ പ്രശസ്തമായ ലിങ്കൺ ഇൻ എന്ന കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു.
ഔദ്യോഗിക ജീവിതം
തിരുത്തുകലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഹിദായത്തുള്ള നാഗ്പൂർ ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു. 1943 ഓഗസ്റ്റ് 2 ന് ഇപ്പോഴത്തെ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി സ്ഥാനമേറ്റെടുത്തു. 1946 ജൂൺ മാസത്തിൽ ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗക്കയറ്റം ലഭിച്ചു.
അവലംബം
തിരുത്തുക- ↑ "മുഹമ്മദ് ഹിദായത്തുള്ള". ഭാരത സർക്കാർ. Archived from the original on 2014-07-28. Retrieved 02-07-2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ "സുപ്രീംകോടതിയിലെ മുൻ മുഖ്യന്യാധിപന്മാർ". ഇന്ത്യൻ സുപ്രീംകോടതി. Retrieved 02-07-2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യയിലെ മുൻ ഉപരാഷ്ട്രപതിമാർ". ഭാരത സർക്കാർ. Archived from the original on 2014-07-28. Retrieved 02-07-2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ ടി.എസ്, കുപ്പുസ്വാമി (2012). ജനറൽ നോളജ് ഓൺ ഇന്ത്യ. സുറാ ബുക്സ്. p. 20. ISBN 978-8172541453.
- ↑ "മുഹമ്മദ് ഹിദായത്തുള്ള". ജൻമഠ്. Archived from the original on 2016-03-06. Retrieved 02-ജൂലൈ-2-13.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഇൻ മെമ്മോറി ഓഫ് ഹിദായത്തുള്ള". ഈസ്റ്റേൺ ബുക്സ് കമ്പനി. Retrieved 02-ജൂൺ-2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മുഹമ്മദ് ഹിദായത്തുള്ള". സുപ്രീംകോടതി(ഇന്ത്യ).
- ↑ "സപ്ലിമെന്റ് ടു ദ ലണ്ടൻ ഗസറ്റ്". ലണ്ടൻ ഗസറ്റ്. Retrieved 02-ജൂലൈ-2013.
{{cite news}}
: Check date values in:|accessdate=
(help)