യു.എ.ഇ.യിലെ വടക്കൻ എമിറേറ്റുകളായ റാസ് അൽ ഖൈമ യോടും ഫുജൈറയോടും ചേർന്ന് കിടക്കുന്ന ഒരു മുനമ്പാണ്‌ മുസന്ധം ഉപദ്വീപ്. (Arabic : مسندم)(English : Musandam Peninsula) യു.എ.ഇ. എമിറേറ്റുകളുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും ഒമാൻ രാജ്യാതിർത്തിയിൽ പെടുന്നതാണ്‌ മുസന്ദം ഉപദ്വീപ്.

മുസന്ദം ഉപദ്വീപിലെ ഒരു ഗ്രാമം
മുസന്ദം ഉപദ്വീപിന്റെ ഒരു ആകാശക്കാഴ്ച.

ഭൂപ്രകൃതി

തിരുത്തുക

ഒമാൻ ഗൾഫ് കടലിടുക്ക് അവസാനിച്ച് ഹോർമുസ് കടലിടുക്കുമായിചേരുന്ന ഭാഗത്ത് കടലിലേയ്ക്ക് നൂറ് കിലോമീറ്ററോളംതള്ളി നിൽക്കുന്ന ഒരു മുനമ്പാണ്‌ ഈ ഉപദ്വീപ് പ്രദേശം

ഏകദേശം 1800 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒട്ടുമിക്കഭാഗങ്ങളും സമുദ്രത്തിലേയ്ക്ക് തള്ളിനിൽക്കുന്നവയാണ്‌. മനോഹരമായ പർവ്വതനിരകളാലും തടാകങ്ങളാലും സമൃദ്ധമായ ഈ പ്രദേശം പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമെന്ന നിലയിൽ ലോകശ്രദ്ധയാകർഷിച്ച് വരുന്നു.

ജീവക്രമം

തിരുത്തുക

ഏകദേശം 28000 ത്തോളം ജനങ്ങൾ താമസിക്കുന്ന മുസന്ധത്തിലെ ഗ്രാമീണരുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ കൃഷിയും മസ്യബന്ധനവും പനയോലയും മറ്റും ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കളുടെ നിർമ്മാണവും മറ്റുമാണ്‌. ടൂറിസ്റ്റുകളായ സ്വദേശി-വിദേശസഞ്ചാരികളുടെ വരവോടെ ബോട്ടുസവാരിയും തീരദേശകടല്പാതകളിലൂടെയുള്ള ജലഗതാഗതവും പ്രധാന വരുമാനമാർഗ്ഗമായിരിക്കുന്നു. പ്രധാന പട്ടണം തലസ്ഥാനമായ ഖസബ് ആണ്‌. പഴയകാല പോർച്ചുഗീസ് താവളമായിരുന്നു തന്ത്രപ്രധാന മുസന്ദം മേഖല എന്ന് പറയപ്പെടുന്നു.

യാത്രാമാർഗ്ഗങ്ങൾ

തിരുത്തുക

ഒമാനിൽ നിന്ന് 500 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കടൽ മാർഗ്ഗവും വിമാനമാർഗ്ഗവും മാത്രമേ ഒമാനിൽ നിന്ന് നേരിട്ട് ഇവിടെയെത്താനാവൂ. യു.എ.ഇ യിലെ റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിൽ നിന്ന് മലമ്പ്രദേശങ്ങളിലൂടേ നിർമ്മിച്ച റോഡ്മാർഗ്ഗം മുസന്ദം പ്രദേശത്ത് എത്തിച്ചേരാവുന്നതാണ്‌.റാസൽ ഖൈമയിൽ നിന്ന് ഏകദേശം അമ്പത് കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ യു.എ.ഇ. യുടേ ദഹറ ചെക്ക് പോയന്റിലും ഒമാന്റെ ചെക്ക് പോയന്റായ റ്റിബറ്റിലും എത്തിച്ചേരും . അവിടെ ആവശ്യമായ യാത്രാരേഖകൾ സഹിതം അപേക്ഷനൽകിയാൽ ഒരുമാസത്തേക്കുള്ള വിസ അനുവദിച്ചു കിട്ടുകയും അവിടെന്ന് ഒമാനിലേക്ക് പ്രവേശിക്കുകയും ചെയ്യാം. ഇടതുവശത്ത് കടലും വലതുവശത്ത് മലകളും അതിരിടുന്ന മനോഹര പാതയിലൂടെ ഏകദേശം 35 കിലോമീറ്റർ സഞ്ചരിച്ച് മുസന്ധം ഗവർണറേറ്റിലെ ഏറ്റവും വലിയ വിലായത്തായ ഖസബിൽ എത്തിച്ചേരും

മുസന്ധം ഗവർണറേറ്റിന്റെ തലസ്ഥാന നഗരികൂടിയായ ഖസബിലാണ് ഇവിടുത്തെ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഇത് ഖസബ് എയർപോർട്ട് എന്ന പേരിൽ അറിയപ്പെടുന്നു. ദുബായിൽ നിന്നും മറ്റു പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഇവിടേയ്ക്ക് യാത്രാവിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.



ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുസന്ധം&oldid=3905841" എന്ന താളിൽനിന്ന് ശേഖരിച്ചത്