മുണ്ടൂർ കൃഷ്ണൻകുട്ടി
ഒരു മലയാള ചെറുകഥാകൃത്തായിരുന്നു മുണ്ടൂർ കൃഷ്ണൻകുട്ടി എന്നറിയപ്പെട്ടിരുന്ന അനുപുരത്ത് കൃഷ്ണൻകുട്ടി പിഷാരടി (1935 ജൂലൈ 17 - 2005 ജൂൺ 4). ചില ടി.വി.സീരിയുകളിലും അഭിനയിച്ചിട്ടുണ്ട്. ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കൃതിക്ക് 1997-ൽ കേരള സാഹിത്യ അക്കാദമി അവാർഡും[1] , എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2002-ൽ ഓടക്കുഴൽ അവാർഡും ലഭിച്ചിട്ടുണ്ട്. 1996-ൽ നിലാപിശുക്കുള്ള രാത്രിയിൽ എന്ന കൃതിക്ക് ചെറുകാട് അവാർഡും ലഭിച്ചു.
മുണ്ടൂർ കൃഷ്ണൻകുട്ടി | |
---|---|
ജനനം | അനുപുരത്ത് കൃഷ്ണൻകുട്ടി പിഷാരടി 1935 ജൂലൈ 17 |
മരണം | 4 ജൂൺ 2005 | (പ്രായം 69)
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | ചെറുകഥാകൃത്ത്, ടി.വി. സീരിയൽ നടൻ |
ജീവിതരേഖ
തിരുത്തുക1935 ജൂലൈ 17-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഹൈസ്കൂൾ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരായിരുന്നു. 1957-ൽ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന "അമ്പലവാസികൾ" ആണ് പ്രസിദ്ധീകരിച്ച ആദ്യ കഥ. ഭാര്യയുടെ പേര് കെ.പി. രാധ. ഒരു മകനുണ്ട് - ദിലീപൻ. തന്റെ 70-ആം വയസ്സിൽ 2005 ജൂൺ 4-ന് പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് കരൾരോഗം ബാധിച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പിറ്റേദിവസം വീട്ടുവളപ്പിൽ സംസ്കരിച്ചു. കടുത്ത മനോരോഗിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. അവരുടെ ഓർമ്മകളിലാണ് 'ഒരു ലക്ഷണം കെട്ടവന്റെ വേദാന്തം', 'മൂന്നാമതൊരാൾ' എന്നീ കഥകൾ അദ്ദേഹമെഴുതിയത്.
കൃതികൾ
തിരുത്തുക- മാതുവിന്റെ കൃഷ്ണതണുപ്പ് (നോവ���)
- ഏകാകി (ലഘുനോവൽ)
- മനസ്സ് എന്ന ഭാരം (ലഘുനോവൽ)
- കഥാസമാഹാരങ്ങൾ
- ആശ്വാസത്തിന്റെ മന്ത്രച്ചരട്
- മൂന്നാമതൊരാൾ
- നിലാപ്പിശുക്കുള്ള രാത്രിയിൽ
- എന്നെ വെറുതെ വിട്ടാലും
- മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥകൾ
- അവശേഷിപ്പിന്റെ പക്ഷി
- അമ്മക്കുവേണ്ടി
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി അവാർഡ് - 1997 - ആശ്വാസത്തിന്റെ മന്ത്രച്ചരട്[1]
- ഓടക്കുഴൽ അവാർഡ് - 2002 - എന്നെ വെറുതെ വിട്ടാലും
- ചെറുകാട് അവാർഡ് - 1996 - നിലാപിശുക്കുള്ള രാത്രിയിൽ