മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


മല്ലപ്പള്ളി

മല്ലപ്പള്ളി
9°26′46″N 76°39′22″E / 9.446°N 76.656°E / 9.446; 76.656
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 20.01[1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 17524[1]
ജനസാന്ദ്രത 876[1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്കിലാണ് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 20.01 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്. ‍[2] 1947-ലായിരുന്നു. 1951-ലെ സ്വാതന്ത്യദിനത്തിലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമാവുന്നത്. ഇതിൽ മല്ലപ്പള്ളി, പുതുശ്ശേരി, പരിയാരം, കൊടുമുടിശ്ശേരി എന്നീ കരകളും കൂടി ഉൾപ്പെട്ടിരുന്നു.[2] 1962-ലെ വിലേജ് പുനർനിർണ്ണയത്തോടെ, മല്ലപ്പള്ളി വില്ലേജുൾപ്പെടുന്ന ഇന്നത്തെ മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായി. 1982 വരെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന തിരുവല്ലാതാലൂക്കിൽ 1951-ലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായത്. [2]

പേരിനു പിന്നിൽ

തിരുത്തുക

കായികാഭ്യാസികളുടെ അഥവാ മല്ലന്മാരുടെ ഗ്രാമം എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് മല്ലപ്പള്ളിയെന്ന പേരുണ്ടായി എന്ന് പറയപ്പെടുന്നു. മല്ല എന്ന പദത്തിന് കായികാഭ്യാസിയെന്നും പള്ളി എന്ന വാക്കിന് ഗ്രാമം എന്നും അർത്ഥമുള്ളതിനാൽ മല്ലപ്പള്ളി മല്ലൻമാരുടെ നാടുതന്നയായിരുന്നുവെന്നതിന് ന്യായമുണ്ട്. [2]

അതിരുകൾ

തിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആനിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് ആനിക്കാട്, കോട്ടാങ്ങൽ, എഴുമറ്റൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കറുകച്ചാൽ, കുന്നന്താനം പഞ്ചായത്തുകളുമാണ്. [2]

ഭൂപ്രകൃതി

തിരുത്തുക

സാമാന്യം ഉയർന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഇടത്തരം കുന്നുകളും ചരിവുപ്രദേശങ്ങളും പാറക്കെട്ടുകളും ഒപ്പം സമതലപ്രദേശങ്ങളും വെള്ളം കയറുന്ന വയലുകളുമൊക്കെയുള്ള മല്ലപ്പള്ളി ഗ്രാമം പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്.

  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. 2.0 2.1 2.2 2.3 2.4 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-10-07.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക