മത്തായി ശ്ലീഹാ
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തായി ശ്ലീഹാ. ഹ��പ്പേയസ് എന്നൊരാളിന്റെ മകനായിരുന്ന വിശുദ്ധ മത്തായി ഒരു ചുങ്കക്കാരനായിരുന്നു[3]. ഹൽപ്പെയുടെ പുത്രനായ മത്തായി, ഹൽപ്പെയുടെ പുത്രനായ ലേവി എന്നീ രണ്ടു വിധത്തിൽ മറ്റു സുവിശേഷകൻമാർ മത്തായി ശ്ലീഹയെ വിളിക്കുന്നു. ലേവി എന്ന നാമം മത്തായി എന്ന് യേശു മാറ്റി നൽകിയതാണെന്നും എന്നാൽ തിരിച്ചാണെന്നും രണ്ടു വാദങ്ങളുണ്ട്. ബൈബിൾപുതിയ നിയമത്തിലെ ആദ്യ ഗ്രന്ഥമായ മത്തായിയുടെ സുവിശേഷം ഇദ്ദേഹം രചിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും ഇതിനെക്കുറിച്ച് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
മത്തായി ശ്ലീഹാ | |
---|---|
| |
മരണം | ഹിരാപ്പോളിസിനു സമീപം അഥവാ എത്യോപ്യ |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ ഈസ്റ്റേൺ ഓർത്തഡോക്സ് സഭ ഈസ്റ്റേൺ കത്തോലിക്കാ സഭ ആംഗ്ലിക്കൻ സഭ ലൂഥറൻ സഭ ചില പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ |
നാമകരണം | pre-congregation |
പ്രധാന തീർത്ഥാടനകേന്ദ്രം | സലേമോ, ഇറ്റലി |
ഓർമ്മത്തിരുന്നാൾ | September 21(Western Christianity) November 16 (Eastern Christianity) |
പ്രതീകം/ചിഹ്നം | മാലാഖ |
മദ്ധ്യസ്ഥം | Accountants, Salerno, Italy, and others, see[1] |
മർക്കോസ്, ലൂക്കാ എന്നീ അപ്പൊസ്തോലന്മാരുടെ ഗ്രന്ഥങ്ങളിൽ, ഗലീലിക്കടുത്തുള്ള കഫർണാമിൽ വസിച്ചിരുന്ന ഒരു ചുങ്കക്കാരനായിരുന്നു മത്തായി എന്നു പറഞ്ഞിരിക്കുന്നു. യേശു കഫർണാമിൽ തളർവാത രോഗിയെ സുഖപ്പെടുത്തിയ സംഭവത്തിനു ശേഷമാണ് മത്തായിയോട് തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുന്നതെന്ന് മർക്കോസിന്റെ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു:- അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്‌ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. [4](മാർക്കോസ്:2, 13-15)
മരണം
തിരുത്തുകമത്തായിയുടെ അന്ത്യത്തെക്കുറിച്ച് പലതരത്തിലുള്ള വിശ്വാസങ്ങൾ നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ മരണം എത്യോപ്യയിലാണെന്നും, ഇറാനിലാണെന്നും അതല്ല റോമാ സാമ്രാജ്യത്തിലാണെന്നും പലതരത്തിൽ വിശ്വസിക്കപ്പെടുന്നു. ഏ.ഡി. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മത്തായിയുടെ രക്തസാക്ഷിത്വം എന്ന പുസ്തകത്തിൽ നരഭോജികൾ അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് എഴുതിയിരിക്കുന്നു. യേശുവിനാൽ സ്വപ്നദർശനം ലഭിച്ച മത്തായി നരഭോജികളെ മാനസാന്തരപ്പെടുത്തുവാനായി തിരിച്ചു. അവരുടെ പടിക്കലെത്തിയ മത്തായി പിശാചു ബാധിച്ച ഒരു സ്ത്രീയെയും രണ്ടു മക്കളെയും കാണുകയും അവർക്ക് സൗഖ്യം നൽകുകയും ചെയ്തു. തുടർന്ന് സുവിശേഷപ്രഘോഷനവും നടത്തി. എന്നാൽ നരഭോജികളുടെ രാജാവായ ഫുൾബനൂസ് കോപാകുലനായി മത്തായിയെ കുരിശിൽ തറച്ചു തീ കൊളുത്തി. എന്നാൽ തീജ്വാലകൾ സർപ്പത്തിന്റെ ആകൃതിയിൽ രാജാവിന്റെ ശരീരത്തിൽ ചുറ്റി. ഭയാകുലനായ രാജാവ് മത്തായിയോട് സഹായം ആവശ്യപ്പെടുകയും അദ്ദേഹം അവയെ പിന്തിരിപ്പിക്കുകയും ചെയ്തു. എന്നാൽ മത്തായി കുരിശിൽ കിടന്നു രക്തസാക്ഷിത്വം വരിച്ചെന്നു ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. അന്ത്രയോസിന്റെയും മത്തായിയുടെയും നടപടി എന്ന മറ്റൊരു ഗ്രന്ഥത്തിലും ഇതിനോടു സാമ്യമുള്ള രീതിയിൽ അന്ത്യം വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യത്തെക്കുറിച്ച് മറ്റു വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
മത്തായിയുടെ തിരുനാൾ പൗരസ്‌ത്യ സഭകൾ നവംബർ 16-നും പാശ്ചാത്യ സഭകൾ സെപ്റ്റംബർ 21-നും ആഘോഷിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Saints.SQPN BLOG: Saint Matthew the Apostle". Saints.sqpn.com. Retrieved 2010-02-22.
- ↑ "saintm13.htm". Archived from the original on 2011-09-07. Retrieved 2011-09-21.
- ↑ Saint Matthew the Apostle
- ↑ പി.ഓ.സി. ബൈബിൾ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- St Matthew the Apostle from The Golden Legend
- Apostle and Evangelist Matthew Orthodox icon and synaxarion
- Synaxis of the Holy Apostles