മടപ്ലാതുരുത്ത്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിൽ കൊച്ചിയിൽ നിന്നും 22 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മടപ്ലാതുരുത്ത്. മുൻപ് കുര്യാപ്പിള്ളി എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ഇന്ത്യയിൽ തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തിയായിരുന്നു. വളരെ പഴക്കം ചെന്നതും വളർന്നുകൊണ്ടിരിക്കുന്നതുമായ ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ നിന്നും 700 മീറ്റർ അകലെയാണ് പുരാതനമായ തുറമുഖപട്ടണമായ മുസിരിസ് സ്ഥിതിചെയ്യുന്നത്.

മടപ്ലാതുരുത്ത്
ഗ്രാമം
Country India
StateKerala
DistrictErnakulam
വിസ്തീർണ്ണം
 • ആകെ333 ച.കി.മീ.(129 ച മൈ)
ഉയരം
4 മീ(13 അടി)
ജനസംഖ്യ
 (2001)
 • ആകെ3,000
 • ജനസാന്ദ്രത9.0/ച.കി.മീ.(23/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683516
Telephone code0484-248
വാഹന റെജിസ്ട്രേഷൻKL-42
Sex ratio97:109 /
വെബ്സൈറ്റ്മടപ്ലാതുരുത്ത്/കുര്യപ്പിള്ളി

തീരദേശ ദേശീയപാത-17 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. ദേശീയജലപാത കൊല്ലം-എറണാകുളം-കോട്ടപ്പുറം കടന്നു പോകുന്നതു ഈ ഗ്രാമത്തിന്റെ പടിഞ്ഞാറു വശത്തൂടെയാണ്. ക്രിസ്ത്യൻ അപ്പസസ്തോലൻ മാർ തോമാശ്ലീഹാ വന്നിറങ്ങിയ മാല്യങ്കര ഇതിനടുത്തായാണ്. പഴയ കാലത്ത് കയർ വ്യവസായത്തിനു പേരുകേട്ട പ്രദേശമായിരുന്നു ഇത്. അങ്ങനെ മടൽ മൂടിയിരുന്ന മടകൾ ഉള്ളതിനാലാണ് മട--പ്ലാതുരുത്ത് എന്നപേര് ലഭ്യമായതെന്ന് വിശ്വസിക്കപ്പെടുന്നു.

ചരിത്രം

തിരുത്തുക

രാജഭരണത്തിൻ കീഴിലായിരുന്ന ഈ ഗ്രാമം പറവൂർ രാജാവ് കൊച്ചിയുമായി കൈകോർത്തപ്പോൾ കൊച്ചി രാജ്യത്തിന്റെ കീഴിലായി. എന്നാൽ പിന്നീട് തിരുവിതാംകൂർ രാജ്യവുമായുള്ള ഉടമ്പടിയുടെ ഭാഗമായി ഈ ഗ്രാമം തിരുവിതാംകൂർ രാജ്യത്തിലേക്ക് ചേർക്കപ്പെട്ടു. സ്വാതന്ത്ര���യത്തിനു മുമ്പുവരെ ഈ ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശവും (ഏകദേശം 333 ഏക്കർ) പഴയ ജന്മികുടുംബമായ ഒതുംബ്ബുംകാട്ടിലെ അപ്പുക്കുട്ടമേനോന്റെ അധീനതയിലായിരുന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് കുര്യാപ്പള്ളിക്ക് തെക്ക് ഭാഗത്തുള്ള ചാലമനമേൽ കുടുംബം അപ്പുക്കുട്ടമേനോന്റെ കയ്യിൽ നിന്നും ഭൂരിഭാഗം പ്രദേശവും വാങ്ങിക്കുകയുണ്ടായി. ആ പ്���ദേശം ഇപ്പോൾ ചാലമനമേൽ പാടം എന്നപേരിൽ അറിയപ്പെടുന്നു. വില്ലേജ് രജിസ്ട്രേഷനും, മറ്റ് സർക്കാർ ഇടപാടുകൾക്കും ഇതേ പേർ തന്നെ ഉപയോഗിച്ചുപോരുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

അക്ഷാംശം 10.15° വടക്കും 76.20° കിഴക്കുമായി മടപ്ലാതുരുത്ത് സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിനെ അടുത്തുള്ള പട്ടണങ്ങളാണ് കളമശ്ശേരി, ആലുവ, അങ്കമാലി, വൈപ്പിൻ ദ്വീപ്, തൃശ്ശൂർ ജില്ലയിലെ പട്ടണങ്ങളായ കൊടുങ്ങല്ലൂർ, മാള, ചാലക്കുടി. പെരിയാർ നദിയുടെ സമതല പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ നദി കൈവഴികളായി തിരിഞ്ഞ് പല ദ്വീപുകളുടെ രൂപീകരണത്തിന് കാരണമായി. കൊടുങ്ങല്ലൂർ കായൽ സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.

പ്രാധാന്യം

തിരുത്തുക

തുരുത്തിപ്പുറത്തിനും മൂത്തകുന്നത്തിനും ഇടയിലുള്ള വലിപ്പമേറിയതും, ജനസാന്ദ്രതകൂടുതലുള്ളതുമായ ഈ ഗ്രാമം കയർ ഉത്പന്നങ്ങൾക്ക് പ്രസിദ്ധമാണ്. ഇവിടുത്തെ ഭൂരിഭാഗം ജനതയും ഈ ചെറുകിട വ്യവസായം നടത്തുന്നവരാണ്. ബാക്കിവരുന്ന ജനങ്ങൾ ഖാദി തുണി നിർമ്മാണം, കൈത്തറി, കെട്ടിട നിർമ്മാണം എന്നീ മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണ്. ഇപ്പോൾ ഈ ഗ്രാമം മാർബിൾ, ഗ്രാനൈറ്റ് കച്ചവടത്തിൽ പേരെടുത്തിരിക്കുന്നു. കൂടാതെ ഇവിടു‌ത്തെ ജനങ്ങൾ കെട്ടിടനിർമ്മാണത്തിലും, ആശാരി പണികൾക്കും പേരുകേട്ടവരാണ്. കുറച്ചധികംപേർ പെരിയാർ നദിയിലെ മണൽ വാരിയും ജീവിക്കുന്നു.

ജീവിതശൈലി

തിരുത്തുക
  1. ഈ ഗ്രാമം 100% സാക്ഷരത കൈവരിച്ചിട്ടുണ്ട്.
  2. 99% വീടുകളും കെഎസ്ഇബി വൈദ്യുതിവത്കരിച്ചവയാണ്.
  3. 92.6% വീടുകളിലും ടെലിവിഷനും പത്രവും ഉണ്ട്.
  4. 90.7% വീടുകളിലും ടെലിഫോൺ ഉണ്ട്.
  5. 99% ജനതയും മൊബൈൽ ഫോൺ ഉപഭോക്താക്കളാണ്.

ഹിന്ദു (ഈഴവർ, നായർ, ധീവര, ഹരിജനങ്ങൾ), ക്രിസ്ത്യാനികൾ(കത്തോലിക്കർ, പ്രൊട്ടസ്റ്റന്റ്), മുസ്ലിം.

 
കയർ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണ സ്ത്രീകൾ


"https://ml.wikipedia.org/w/index.php?title=മടപ്ലാതുരുത്ത്&oldid=3331084" എന്ന താളിൽനിന്ന് ശേഖരിച്ചത്