ബ്യൂബോണിക് പ്ലേഗ്
യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൂന്ന് തരം പ്ലേഗുകളിൽ ഒന്നാണ് ബ്യൂബോണിക് പ്ലേഗ് അഥവാ ലസികാപ്ലേഗ്. [1] ബാക്ടീരിയയുമായി സമ്പർക്കത്തിൽവന്ന് ഒന്നു മുതൽ ഏഴു ദിവസത്തിനുളളിൽ, പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നു. [1] ലക്ഷണങ്ങളിൽ പനി, തലവേദന, ഛർദ്ദി എന്നിവ ഉൾപ്പെടുന്നു. [1] ബാക്ടീരിയകൾ ചർമ്മത്തിൽ പ്രവേശിച്ചതിന് അടുത്തുള്ള ഭാഗങ്ങളിൽ വേദനയുളവാക്കുന്നരീതിയിൽ ലസികകൾക്ക് വീക്കം ഉണ്ടാകുന്നു. [2] ഇടയ്ക്കിടെ, ലസികകൾ വീർത്ത് പൊട്ടാം. [1]
Bubonic plague | |
---|---|
A bubo on the upper thigh of a person infected with bubonic plague. | |
സ്പെഷ്യാലിറ്റി | Infectious disease |
ലക്ഷണങ്ങൾ | Fever, headaches, vomiting, swollen lymph nodes[1][2] |
സാധാരണ തുടക്കം | 1–7 days after exposure[1] |
കാരണങ്ങൾ | Yersinia pestis spread by fleas[1] |
ഡയഗ്നോസ്റ്റിക് രീതി | Finding the bacterium in the blood, sputum, or lymph nodes[1] |
Treatment | Antibiotics such as streptomycin, gentamicin, or doxycycline[3][4] |
ആവൃത്തി | 650 cases reported a year[1] |
മരണം | 10% mortality with treatment[3] 30-90% if untreated[1][3] |
അണുബാധയുടെ ഫലമായുണ്ടാകുന്ന മൂന്ന് തരം പ്ലേഗുകളാണ് : ബ്യൂബോണിക് പ്ലേഗ് (ലസികാപ്ലേഗ്), സെപ്റ്റിസെമിക് പ്ലേഗ് (രക്തത്തിലെ പ്ലേഗ്), ന്യൂമോണിക് പ്ലേഗ് (ശ്വാസകോശപ്ലേഗ്) എന്നിവ. [1] ബ്യൂബോണിക് പ്ലേഗ് പ്രധാനമായും പടരുന്നത് ചെറിയ മൃഗങ്ങളിൽ നിന്നുള്ള ഈച്ചകൾ വഴിയാണ്. [1] പ്ലേഗ് ബാധിച്ച് ചത്ത മൃഗങ്ങളുടെ ശരീരദ്രവങ്ങളുമായുളള സമ്പർക്കഫലമായും ഇത് സംഭവിക്കാം. [5] ചർമ്മത്തിൽ ഈച്ച കടിക്കുന്നതിലൂടെ ബാക്ടീരിയ ചർമ്മത്തിൽ പ്രവേശിച്ച് ലസികാവാഹിനികളിലൂടെ സഞ്ചരിച്ച് ലസികാഗ്രന്ഥിയിലെത്തി അത് വീർക്കുകയാണ് ബ്യൂബോണിക് പ്ലേഗിൽ സംഭവിക്കുന്നത്. [1] രക്തം, കഫം, അല്ലെങ്കിൽ ലസികാദ്രവം എന്നിവയിലെ ബാക്ടീരിയകൾ കണ്ടെത്തി രോഗനിർണയം നടത്താനാകും. [1]
പ്ലേഗ് കൂടുതലുള്ള പ്രദേശങ്ങളിൽ ചത്ത മൃഗങ്ങളെ കൈകാര്യം ചെയ്യാതിരിക്കുന്നതിനുളള പൊതുജനനടപടികൾ സ്വീകരിക്കുന്നതിലൂടെ പ്ലേഗ് തടയാം. [1] പ്ലേഗ് പ്രതിരോധത്തിന് വാക്സിനുകൾ പ്രയോജനപ്പെടുന്നതായി കണ്ടെത്തിയിട്ടില്ല. [1] സ്ട്രെപ്റ്റോമ��സിൻ, ജെൻ്റാമൈസിൻ, ഡോക്സിസൈക്ലിൻ എന്നിവയുൾപ്പെടെ നിരവധി ആൻറിബയോട്ടിക്കുകൾ ചികിത്സയ്ക്ക് ഫലപ്രദമാണ്. [3] [4] പ്ലേഗ് ബാധിച്ച് ചികിത്സകിട്ടാത്തവരിൽ 30% മുതൽ 90% വരെ മരിക്കാനിടയാകുന്നു.. [1] [3] സാധാരണയായി പത്ത് ദിവസത്തിനുള്ളിൽ മരണം സംഭവിക്കും. [6] ചികിത്സിച്ചാൽ മരണ സാധ്യത ഏകദേശം 10% ആണ്. [3] ആഗോളതലത്തിൽ 2010 നും 2015 നും ഇടയിൽ 3248 കേസുകൾ രേഖപ്പെടുത്തിയതിൽ 584 പേർ മരിച്ച��. [1] ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മഡഗാസ്കർ, പെറു എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകളുള്ള രാജ്യങ്ങൾ. [1]
14-ാം നൂറ്റാണ്ടിൽ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വ്യാപിക്കുകയും ഏകദേശം 50 ദശലക്ഷം ആളുകളെ കൊല്ലുകയും ചെയ്ത കറുത്ത മരണത്തിന് കാരണം പ്ലേഗ് ആയിരുന്നു. [1] [7] ഇത് യൂറോപ്യൻ ജനസംഖ്യയുടെ 25% മുതൽ 60% വരും. [1] [8] പ്ലേഗ് നിരവധി തൊഴിലാളികളെ കൊന്നൊടുക്കിയതിനാൽ, തൊഴിലാളികളുടെ ലഭ്യതക്കുറവ് കാരണം കൂലി വർദ്ധിച്ചു. [8] ചില ചരിത്രകാരന്മാർ ഇത് യൂറോപ്യൻ സാമ്പത്തിക വികസനത്തിൽ ഒരു വഴിത്തിരിവായി കാണുന്നു. [8] ആറാം നൂറ്റാണ്ടിൽ കിഴക്കൻ റോമൻ സാമ്രാജ്യത്തിൽ നിന്ന് ഉത്ഭവിച്ച ജസ്റ്റീനിയൻ പ്ലേഗിനും 1855-ൽ യുനാൻ പ്രവിശ്യയിൽ നിന്ന് ഉത്ഭവിച്ച ചൈന, മംഗോളിയ, ഇന്ത്യ എന്നിവിടങ്ങളെ ബാധിച്ച മൂന്നാമത്തെ പകർച്ചവ്യാധിക്കും ഈ രോഗം കാരണമായിരുന്നു [9] "ഗ്രോയിൻ" എന്നർത്ഥം വരുന്ന βουβών എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ബ്യൂബോണിക് എന്ന പദം ഉരുത്തിരിഞ്ഞത്. [10] " ബുബോസ് " എന്ന പദം വീർത്ത ലസികാഗ്രന്ഥികളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു. [11]
റഫറൻസുകൾ
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 World Health Organization (November 2014). "Plague Fact sheet N°267". Archived from the original on 24 April 2015. Retrieved 10 May 2015.
- ↑ 2.0 2.1 "Plague Symptoms". 13 June 2012. Archived from the original on 19 August 2015. Retrieved 21 August 2015.
- ↑ 3.0 3.1 3.2 3.3 3.4 3.5 Prentice MB, Rahalison L (April 2007). "Plague". Lancet. 369 (9568): 1196–207. doi:10.1016/S0140-6736(07)60566-2. PMID 17416264. S2CID 208790222.
- ↑ 4.0 4.1 "Plague Resources for Clinicians". 13 June 2012. Archived from the original on 21 August 2015. Retrieved 21 August 2015.
- ↑ "Plague Ecology and Transmission". 13 June 2012. Archived from the original on 22 August 2015. Retrieved 21 August 2015.
- ↑ Keyes, Daniel C. (2005). Medical response to terrorism : preparedness and clinical practice. Philadelphia [u.a.]: Lippincott Williams & Wilkins. p. 74. ISBN 9780781749862. Archived from the original on 27 July 2020. Retrieved 16 July 2020.
- ↑ "Distinct Clones of Yersinia pestis Caused the Black Death". PLOS Pathogens. 6 (#10): e1001134. 2010. doi:10.1371/journal.ppat.1001134. PMC 2951374. PMID 20949072.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ 8.0 8.1 8.2 "Plague History". 13 June 2012. Archived from the original on 21 August 2015. Retrieved 21 August 2015.
- ↑ "Epidemiology of the Black Death and successive waves of plague". Medical History Supplement. 52 (27): 74–100. 2008. doi:10.1017/S0025727300072100. PMC 2630035. PMID 18575083.
- ↑ LeRoux, Neil (2007). Martin Luther As Comforter: Writings on Death Volume 133 of Studies in the History of Christian Traditions. BRILL. p. 247. ISBN 9789004158801. Archived from the original on 27 July 2020. Retrieved 16 July 2020.
- ↑ Edman, Bruce F. Eldridge, John D. (2004). Medical Entomology a Textbook on Public Health and Veterinary Problems Caused by Arthropods (Rev.. ed.). Dordrecht: Springer Netherlands. p. 390. ISBN 9789400710092. Archived from the original on 27 July 2020. Retrieved 16 July 2020.
{{cite book}}
: CS1 maint: multiple names: authors list (link)