ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ

ഗൗതമബുദ്ധന്റെ ജനനം മുതൽ ഇന്നു വരെയുള്ള ബൗദ്ധധർമ്മ സംബന്ധിയായ സംഭവങ്ങളുടെ വിപുലമായ സഞ്ചയമാണ് താഴെ കൊടുത്തിരിക്കുന്നത്.

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

സമയരേഖ: ബൗദ്ധധർമ്മത്തിന്റെ വികാസവും വ്യാപനവും (ca. 450 BCE – ca. 1300 CE)

  450 BCE 250 BCE 100 CE 500 CE 700 CE 800 CE 1200 CE

 

ഇന്ത്യ

ആദ്യകാല
സംഘം

 

 

 

ആദ്യകാല ബുദ്ധമത പാഠശാലകൾ മഹായാനം വജ്രയാനം

 

 

 

 

 

ശ്രീലങ്ക &
തെക്ക് കിഴക്കൻ ഏഷ്യ

 

 

 

 

ഥേരവാദ

 

 

 

 

തിബറ്റൻ ബുദ്ധമതം

 

ന്യിൻഗ്മ

 

കദം
കാഗ്യു

 

ദാഗ്പോ
സാക്യ
  ജൊനാങ്

 

കിഴക്കൻ ഏഷ്യ

 

ആദ്യകാല ബുദ്ധ പാഠശാലകൾ
and Mahāyāna
(via പട്ട്പാതയും ബുദ്ധമതവും
to ചൈന, and ocean
contact from India to വിയറ്റ്നാം)

താങ്മി

നാര(റോകുഷൂ)

ഷിങ്ഖോൺ

ചാൻ

 

തീൻ, സിയോൺ
  സ്സെൻ
റ്റിയാൻതായ് / ജിങ്തു

 

തെൻതായ്

 

 

നിചിരെൻ

 

ജോദോ-ഷു

 

മദ്ധ്യ ഏഷ്യ & Tarim Basin

 

ഗ്രീകോ-ബുദ്ധിസം

 

 

പട്ട്പാതയും ബുദ്ധമതവും

 

  450 BCE 250 BCE 100 CE 500 CE 700 CE 800 CE 1200 CE
  സൂചിക:   = ഥേരവാദ   = മഹായാനം   = വജ്രയാനം   = മറ്റുള്ളവ/ സങ്കലം

പ്രധാന സംഭവങ്ങൾ

തിരുത്തുക

ക്രിസ്തുവിനും മുമ്പ് 6–5 നൂറ്റാണ്ടുകൾ

തിരുത്തുക
തിയതി സംഭവം
c. 563 ക്രി.മു അല്ലെങ്കിൽ c. 480 ക്രി.മു സിദ്ധാർത്ഥ ഗൗതമന്റെ ജനനം. ബുദ്ധന്റെ ജനന-മരണ സമയങ്ങളുടെ കൃത്യമായ അറിവില്ല. ഒട്ടുമിക്ക ചരിത്രകാരന്മാരും ശ്രീബുദ്ധനന്റെ ജീവിതകാലം ക്രി.മു.563 നും 483നും ഇടക്കാണെന്ന് അനുമാനിക്കുന്നു ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
c. 413—345 ക്രി.മു. മഗധയിലെ ഹിരണ്യകരാജവംശത്തിലെ രാജാവിനെ ജനങ്ങൾചേർന്ന് സ്ഥാനഭൃഷ്ടനാക്കിയതിനെ തുടർന്ന്, പ്രധാനമന്ത്രിയായിരുന്ന ശിശുനാഗൻ സിംഹാസാരോഹണം ചെയ്തു. അദ്ദേഹം ശിശുനാഗ രാജവംശം എന്നൊരു രാജ്യത്തിന് തുടക്കം കുറിച്ചു.

ക്രിസ്തുവിനും മുമ്പ് 4-ആം നൂറ്റാണ്ട്

തിരുത്തുക
തിയതി സംഭവം
ക്രി.മു.383 അല്ലെങ്കിൽ ക്രി.മു. 330 [1] ശിശുനാഗ രാജവംശത്തിലെ കലാശോകന്റെ നേതൃത്വത്തിൽ വൈശാലിയിൽ വെച്ച് രണ്ടാം ബുദ്ധമത സമ്മേളനം സംഘടിപ്പിച്ചു. സംഘം സ്ഥവിരവാദികർ, മഹാസാംഘികർ lഎന്നിങ്ങനെ രണ്ടായിപ്പിരിഞ്ഞു.[2]
ക്രി.മു. 345–321 മഗധ രാജ്യത്ത് നന്ദ രാജവംശം കൂടുതൽ പ്രബലരായി വന്നു.[3]
ക്രി.മു. 326 അലക്സാണ്ഡർ വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ എത്തുന്നു. പിൽകാലത്ത് ഉദയം പ്രാപിച്ച ഇൻഡോ-ഗ്രീക്ക് രാജവംശങ്ങൾ ബുദ്ധമതത്തിന്റെ വളർച്ചയിൽ വളറ്റെ വലിയ സ്വാധീനം ചെലുത്തിയിരുന്നു.[4]
ക്രി.മു. c. 321 – c. 297 അശോകചക്രവർത്തിയുടെ പിതാമഹനായ ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലം, ബി.സി.320-ൽ നന്ദ രാജവംശത്തെ കീഴടക്കിയ അദ്ദേഹം, ക്രമേണ ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളും തന്റെ ഭരണത്തിന്റെ കീഴിലാക്കി.[5]

ക്രിസ്തുവിനും മുമ്പ് 3-ആം നൂറ്റാണ്ട്

തിരുത്തുക
തിയതി സംഭവം
ക്രി.മു. 250 അശോകചക്രവർത്തിയുടെ നേതൃത്വത്തിൽ മൂന്നാം ബുദ്ധമതസമ്മേളനം സംഘടിപ്പിച്ചു. മൊഗലിപുത്രനായിരുന്നു ഈ സമ്മേലനത്തിന്റെ കാർമ്മികത്വം വഹിച്ചത്. അദ്ദേഹം ബുദ്ധമതത്തിലെത്തെന്നെ ഒരു വിഭാഗം മുന്നോട്ട് വെച്ച ഈശ്വരവിരുദ്ധമായ ചില ആശയങ്ങളെ ഖണ്ഡിക്കുന്നതിനായികഥാവത്ഥു എന്ന സംഹിത രചിച്ചു.

മൗര്യസാമ്രാജ്യത്തിൽ ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി അശോക ശാസനങ്ങൾ അവതരിപ്പിക്കപ്പെട്ടു.

ക്രി.മു. 250 ലോകത്തിന് ബുദ്ധമതത്തെക്കുറിച്ച് അറിവ് നൽകുവാനായി അശോകചക്രവർത്തി ലോകത്തിന്റെ വിവിധകോണുകളിലേക്ക് ബുദ്ധ സന്യാസിമാരെ അയക്കുന്നു. ഇത് ചൈന, ദക്ഷിണപൂർവ്വേഷ്യ, മലയ് രാജവംശം, പാശ്ചാത്യലോകത്തെ ഹെലെനിസ്റ്റിൿ രാജവംശങ്ങൾ എന്നിവിടങ്ങളിലേല്ലെല്ലാം ബൗദ്ധദർശനങ്ങൾ എത്തിച്ചു.
ക്രി.മു. 250 ആദ്യത്തെ-പൂർണവികസിത ഖരോഷ്ഠി ലിപിയുടെ ദൃഷ്ടാന്തങ്ങൾ, ഗാന്ധാരത്തിലെ ഷാബാസ്ഗഢി, മാൻസേഹ്ര എന്നിവിടങ്ങളിൽ കാണപ്പെട്ടു.
ക്രി.മു. 220 ലങ്കയിൽ അനുരാധപുരത്തെ ദേവാനാംപ്രിയ തിസ്സയുടെ ഭരണകാലത്ത്, അശോകന്റെ പുത്രനായ മഹേന്ദ്രൻ ഥേരവാദ ബുദ്ധിസം ഔദ്യോഗികമായി അവതരിപ്പിച്ചു

ക്രിസ്തുവിനും മുമ്പ് 2-ആം നൂറ്റാണ്ട്

തിരുത്തുക
തിയതി സംഭവം
ക്രി.മു. 185 സേനാപതി പുഷ്യമിത്ര ശുംഗൻ മൗര്യരാജാവിനെ വധിച്ച് അധികാരം കയ്ക്കലാാക്കുന്നു. അദ്ദേഹം ശുംഗ സാമ്രാജ്യം സ്ഥാപിക്കുകയും, തുടർന്ന് ബൗദ്ധമതത്തിനെതിരായി ഹിംസചെയ്യുകയുമുണ്ടായി
ക്രി.മു.180 ബാക്ട്രിയയിലെ ഡിമിട്രിയസ് I രാജാവ് ഇന്ത്യയെ ആക്രമിക്കുനു. പാടലീപുത്രം വരെയുള്ള പ്രദേശത്ത് അദ്ദേഹം ഇന്തോ-ഗ്രീക്ക് സാമ്രാജ്യം (180–10 BCE സ്ഥാപിക്കുന്നു, ഈ കാലയളവിൽ ബുദ്ധമതം വികാസം പ്രാപിക്കുകയുണ്ടായി
ക്രി.മു. 165–130 ഇൻഡോ-ഗ്രീക്ക് രാജാവായിരുന്ന് മെനാൻഡർ ഒന്നാമൻ , നാഗസേനൻ എന്ന സന്യാസിയുടെ ശിക്ഷണത്തിൽ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു.(മിലിന്ത പൻഹ).
ക്രി.മു. 121 ചൈനയിലെ മോഗൗ ഗുഹകളിലെ ലിഖിതങ്ങൾ പ്രകാരം, ചൈനീസ് ചക്രവർത്തി ഹാൻ വുദിക്ക് (156–87 BCE) രണ്ട് സ്വർണ്ണ ബുദ്ധശില്പങ്ങൾ ലഭിക്കുന്നു.

ക്രിസ്തുവിനും മുമ്പ് 1-ആം നൂറ്റാണ്ട്

തിരുത്തുക
തിയതി സംഭവം
ക്രി.മു. 55 ഇൻഡോ ഗ്രീക്ക് ഗവർണറായിരുന്ന തിയോഡോറസ് ബുദ്ധഭഗവാന്റെ തിരുശേഷിപ്പിനായ് ക്ഷേത്രം നിർമ്മിക്കുന്നു, അത് ശാക്യമുനിക്കായി സമർപ്പിക്കുന്നു.
ക്രി.മു. 29 സിംഹള ഭാഷയിലെ ചരിത്രലിഖിതങ്ങൾ പ്രകാരം, പാലി ശാസനം രാജാ [വത്തഗാമിനി] Error: {{Transliteration}}: transliteration text not Latin script (pos 1) (help) യുടെ ഭരണകാലത്ത് (29–17 BCE) ഉദ്ഭവിച്ചതാണ് എന്ന് കാണുന്നുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ക്രി.മു. 2 ഹുഒ ഹാൻഷുവിന്റെ സാക്ഷ്യപ്രകാരം ബിസി 2-ൽ ചൈനീസ് സ്ഥാനപതിയായിരുന്ന യുവെൻഷി ചൈനയിലെത്തി ബുദ്ധസൂക്തങ്ങളെക്കുറിച്ച് പ്രസംഗിച്ചിരുന്നു.[6]
  1. Harvey, Peter (2013). An Introduction to Buddhism: Teachings, History and Practices (2nd ed.). Cambridge, UK: Cambridge University Press. pg. 88-90. Noting the date of seventy years after the passing of the Buddha, which, in the short chronology, would place the second council around 330 +/-20 years.
  2. Skilton, Andrew. A Concise History of Buddhism. 2004. p. 48
  3. Raychaudhuri, H. C.; Mukherjee, B. N. (1996), Political History of Ancient India: From the Accession of Parikshit to the Extinction of the Gupta Dynasty, Oxford University Press, pp. 204–209.
  4. Narain, A.K. (1957). The Indo-Greeks. Oxford: Clarendon Press. p. 124
  5. R.K. Sen (1895). "Origin of the Maurya of Magadha and of Chanakya". Journal of the Buddhist Text Society of India. The Society. pp. 26–32.
  6. Baldev Kumar (1973). Exact source needed!