ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ
സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതിയുടെ സഹോദര സ്ഥാപനമാണ് ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. 2001-ൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം സ്ഥാപിതമായത്[2]. ഇന്ത്യയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം വർദ്ധിപ്പിക്കുക അതിനാവശ്യമായ സഹായസഹകരണങ്ങൾ തുടങ്ങിയ ആശയങ്ങളോടെയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്.
ചുരുക്കപ്പേര് | FSFI |
---|---|
ആപ്തവാക്യം | Free Software, Free Society |
രൂപീകരണം | 20 ജൂലൈ 2001 |
തരം | Charitable organization |
ആസ്ഥാനം | Kerala, India |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | India |
ബന്ധങ്ങൾ | FSF* network [1] |
വെബ്സൈറ്റ് | fsf |
2003-ൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതിയുടെ സ്ഥാപകൻ റിച്ചാർഡ് സ്റ്റാൾമാനുമായി നടത്തിയ ഒരു ചർച്ചക്കു ശേഷം എ.പി.ജെ. അബ്ദുൾകലാം[3][4] ഇന്ത്യയിലെ സോഫ്റ്റ്‌വെയർ ഡവലപ്പർമാരോടും, കമ്പ്യൂട്ടർ സയന്റിസ്റ്റുകളോടും സ്വതന്ത്രവും, ഓപ്പൺ സോഴ്‌സ് അധിഷ്ഠിതവുമായ സോഫ്റ്റ്‌വെയറുകൾ[5] ഉപയോഗിക്കുവാനും കണ്ടുപിടിത്തങ്ങൾക്കും മറ്റും അവയുപയോഗപ്പെടുത്തുവാനും ആഹ്വാനം ചെയ്തു[6].
അവലംബം
തിരുത്തുക- ↑ "::[FSFLA]:: Constitution for FSF Latin America".
- ↑ The What, Why and When of Free Software in India
- ↑ Stallman Goes to India
- ↑ "Kalam, Stallman discuss open source software". Archived from the original on 2004-02-16. Retrieved 2010-04-22.
- ↑ Indian President Advises Open Source Approach
- ��� "Opt for open source codes for better software security: Kalam". Archived from the original on 2004-08-05. Retrieved 2010-04-22.