പ്രിൻസിപ്പൽ സെക്രട്ടറി (ഇന്ത്യ)

ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളിൽ പോസ്റ്റ്

ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളിലെ ഒരു ഉയർന്ന റാങ്കും പദവിയുമാണ് "പ്രിൻസിപ്പൽ സെക്രട്ടറി" എന്നത്. പൊതുവെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും, ഉയർന്ന സീനിയോറിറ്റിയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനുമാണ് ഈ പദവി വഹിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർ പൊതുവെ ഒരു സംസ്ഥാന സർക്കാരിലെ വകുപ്പുകളുടെ ഭരണ തലവന്മാരാണ്. ഈ തസ്തിക ഇന്ത്യാ ഗവൺമെന്റിന്റെ ഒരു അഡീഷണൽ സെക്രട്ടറിയുടെ തസ്തികയ്ക്ക് തുല്യമാണ്. എന്നാൽ സീനിയോറിറ്റി കാരണം അവർക്ക് ഇന്ത്യൻ ഗവൺമെന്റിന്റെ ജോയിന്റ് സെക്രട്ടറി പദവിയിലും തസ്‌തികയിലും ഇന്ത്യാ ഗവൺമെന്റിലേക്ക് ഡെപ്യൂട്ടേഷൻ നൽകാനും കഴിയും.[1][2]

ഇന്ത്യാ ഗവൺമെന്റിലെ ജോയിന്റ് സെക്രട്ടറി ഒരു വകുപ്പിലെ ഒരു വിഭാഗത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തലവനാണ്, അതേസമയം ഒരു സംസ്ഥാന ഗവൺമെന്റിലെ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഹെഡിന് തുല്യമായ സ്ഥാനമാണ് ഒരു പ്രിൻസിപ്പൽ സെക്രട്ടറിയുടെത്.

സംസ്ഥാന സർക്കാരിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി

തിരുത്തുക

സംസ്ഥാന സർക്കാരുകളിൽ, പ്രിൻസിപ്പൽ സെക്രട്ടറി ഒരു സെക്രട്ടറിക്ക് മുകളിലാണ്. എന്നാൽ ഇത് അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും, ചീഫ് സെക്രട്ടറിയുടെയും പദവികൾക്ക് താഴെയാണ്. പ്രിൻസിപ്പൽ സെക്രട്ടറിമാർ തങ്ങൾക്ക് ഏൽപ്പിച്ച വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് മേധാവികളായി പ്രവർത്തിക്കുന്നു.

 
പ്രമോദ് കുമാർ മിശ്ര - ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

തിരുത്തുക

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം സൃഷ്ടിക്കപ്പെട്ടത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തലവൻ. അദ്ദേഹം ഇന്ത്യാ ഗവൺമെന്റിന്റെ ക്യാബിനറ്റ് സെക്രട്ടറിയുടെ റാങ്കും പദവിയും വഹിക്കുന്നു. കൂടാതെ, ചില പ്രധാനമന്ത്രിമാർ ഒരു അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയെയും നിയമിക്കുന്നു, അദ്ദേഹവും ഇന്ത്യാ ഗവൺമെന്റിന്റെ ക്യാബിനറ്റ് സെക്രട്ടറി റാങ്കും പദവിയും വഹിക്കുന്നു.

ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രിൻസിപ്പൽ സെക്രട്ടറി എന്ന സവിശേഷമായ ഘടകമുണ്ട്. സീനിയർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി റാങ്കിലുള്ള ആളാണ് അദ്ദേഹം. നിയമനം, സ്ഥലംമാറ്റം, അവധി തുടങ്ങിയ സബോർഡിനേറ്റ് ജുഡീഷ്യറിയിലെ ജീവന��്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നു. പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സെല്ലിന്റെ എക്‌സ് ഒഫീഷ്യോ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ചീഫ് ജസ്റ്റിസ് ഏൽപ്പിക്കുന്ന മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധിക്കുന്നു. ചീഫ് ജസ്റ്റിസിന്റെ സെക്രട്ടേറിയറ്റിന്റെ മൊത്തത്തിലുള്ള ചുമതല അദ്ദേഹത്തിനാണ്.

റഫറൻസുകൾ

തിരുത്തുക
  1. "Three more IAS officers from state posted as joint secretaries in Modi govt" (in ഇംഗ്ലീഷ്). 2015-04-02. Retrieved 2022-06-29.
  2. "ടി.എൻ.സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി; ഡ്രൈവറെയും അറ്റൻഡറെയും നിയമിക്കാം". Retrieved 2022-06-29.