പുഷ്പ 2: ദി റൂൾ

2024-ൽ പുറത്തിറങ്ങിയ തെലുങ്ക് ചലച്ചിത്രം

സുകുമാർ റൈറ്റിംഗ്സുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച് സുകുമാർ രചനയും സംവിധാനവും ചെയ്തു 2024-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ആക്ഷൻ ഡ്രാമ ചിത്രമാണ് പുഷ്പ 2: ദി റൂൾ. അല്ലു അർജുൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിൽ ,രശ്മിക മന്ദാന എന്നിവരുമുണ്ട്. 2021-ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന്റെ തുടർച്ചയും പുഷ്പ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ഭാഗവുമാണ് ഈ ചലച്ചിത്രം.[2]

പുഷ്പ 2: ദി റൂൾ
പോസ്റ്റർ
സംവിധാനംസുകുമാർ
നിർമ്മാണം
  • നവീൻ യേർനേനി
  • യലമഞ്ചിലി രവി ശങ്കർ
രചനസുകുമാർ
അഭിനേതാക്കൾ
സംഗീതംദേവി ശ്രീ പ്രസാദ്
ഛായാഗ്രഹണംMiroslaw Kuba Brozek
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണം
റിലീസിങ് തീയതി5 ഡിസംബർ 2024
രാജ്യംഇന്ത്യ
ഭാഷതെലുങ്ക്
ബജറ്റ്₹500 കോടി[1]
ആകെ₹1,500 കോടി

500 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇന്നുവരെയുള്ള ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. ഈ ചലച്ചിത്രം 2024 ഡിസംബർ 5-ന് റിലീസ് ചെയ്തു.

കാസ്റ്റ്

തിരുത്തുക
  • അല്ലു അർജുൻ പുഷ്പ രാജ് മൊല്ലേടിയായി [3]
  • എസ്പി ഭൻവർ സിംഗ് ഷെഖാവത് ഐപിഎസായി ഫഹദ് ഫാസിൽ [4]
  • പുഷ്പയുടെ ഭാര്യ ശ്രീവല്ലിയായി രശ്മിക മന്ദാന [5]
  • മിനിസ്റ്റർ വീരപ്രതാപ റെഡ്ഡിയായി ജഗപതി ബാബു [6]
  • മംഗളം ശ്രീനുവായി സുനിൽ
  • മംഗളം ശ്രീനുവിന്റെ ഭാര്യയായ മംഗളം ദാക്ഷായണിയായി അനസൂയ ഭരദ്വാജ്
  • ഭൂമിറെഡ്ഡി സിദ്ധപ്പ നായിഡുവായി റാവു രമേശ് എംപി
  • ജാലി റെഡ്ഡിയായി ധനഞ്ജയ
  • ജക്ക റെഡ്ഡിയായി ഷൺമുഖ്
  • പുഷ്പയുടെ മൂത്ത അർദ്ധസഹോദരനായ മൊല്ലേടി മോഹൻ ആയി അജയ്
  • പുഷ്പയുടെ രണ്ടാമത്തെ മൂത്ത സഹോദരനായി ശ്രീതേജ്
  • പുഷ്പയുടെ അമ്മ പാർവതമ്മയായി കൽപ്പലത

പ്രകാശനം

തിരുത്തുക

ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി ഭാഷകളിൽ 2024 ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.[7]

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  1. "Allu Arjun की 'पुष्पा 2' का बजट होगा 500 करोड़, मेकर्स ने दिया रिलीज डेट का हिंट". Aaj Tak. July 23, 2022. Archived from the original on 2023-09-15. Retrieved 2023-09-21.
  2. "Pushpa". British Board of Film Classification. Archived from the original on 2021-12-17. Retrieved 2023-04-22. PUSHPA is a Telugu language action drama in which a man rises to power in the criminal world of sandalwood tree smuggling.
  3. Dundoo, Sangeetha Devi (2021-12-17). "'Pushpa – The Rise' movie review: But for a few sparkling moments". The Hindu (in Indian English). ISSN 0971-751X. Archived from the original on 2021-12-17. Retrieved 2021-12-17.
  4. "Rashmika Mandanna's first look as Srivalli from Allu Arjun's Pushpa The Rise out now". The Indian Express (in ഇംഗ്ലീഷ്). 2021-09-29. Archived from the original on 2021-09-29. Retrieved 2021-09-29.
  5. "Sai Pallavi reportedly joins Allu Arjun, Rashmika Mandanna in Pushpa 2; fans can't keep calm". Hindustan Times (in ഇംഗ്ലീഷ്). 2023-03-08. Archived from the original on 2023-03-10. Retrieved 2023-03-10.
  6. "EXCLUSIVE: Jagapathi Babu confirms entry in Allu Arjun's Pushpa 2, says 'Sukumar gives me the best characters'". pinkvilla.com. 20 April 2023. Archived from the original on 2 May 2023. Retrieved 2 May 2023.
  7. "Pushpa 2 The Rule release date announced: Allu Arjun will bring more mayhem to big screens on 11 October 2024 ". Hindustan Times. 11 September 2023. Archived from the original on 11 September 2023. Retrieved 11 September 2023.
"https://ml.wikipedia.org/w/index.php?title=പുഷ്പ_2:_ദി_റൂൾ&oldid=4287082" എന്ന താളിൽനിന്ന് ശേഖരിച്ചത്