പുഷ്പകമൽ ദഹാൽ പ്രചണ്ഡ
നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയാണ് പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ (ഡിസംബർ 11, 1954).[1] 2008 ഓഗസ്റ്റ് 18-ന് ഇദ്ദേഹം അധികാരമേറ്റെടുത്തു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ഗറില്ലാ നേതാവുമായ പ്രചണ്ഡ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) നേതാവാണ്.
പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ | |
---|---|
നേപ്പാളിന്റെ പ്രഥമ പ്രധാനമന്ത്രി | |
രാഷ്ട്രപതി | രാംബരൺ യാദവ് |
ഓഫീസിൽ ഓഗസ്റ്റ് 18, 2008 – മേയ് 4, 2009 | |
മുൻഗാമി | ഗിരിജ പ്രസാദ് കൊയ്‌രാള |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കാസ്കി, നേപ്പാൾ | 11 ഡിസംബർ 1954
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) |
വസതിs | ബലുവതാർ, കാഠ്മണ്ഡു, നേപ്പാൾ |
വെബ്‌വിലാസം | [1] |
2008 മേയ് 28-ന് നേപ്പാൾ റിപ്പബ്ലിക്കായതിനുശേഷം[2] ആദ്യമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നയാളാണ് പ്രചണ്ഡ. 601 അംഗ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ 2008 ഓഗസ്റ്റ് 16-ന് നടന്ന തിരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദൂബെയെ തോല്പിച്ചാണ് പ്രചണ്ഡ നേപ്പാളിന്റെ പ്രഥമ പ്രധാനമന്ത്രി എന്ന ചരിത്രനിയോഗത്തിലേക്ക് കയറിയത്.[3]
രാജി
തിരുത്തുകസൈനിക മേധാവിയെ മാറ്റുന്നത് സംബന്ധിച്ച് പ്രസിഡണ്ട് രാംബരൺ യാദവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പ്രചണ്ഡ 2009 മേയ് 4-ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.[4] കരസേനാ മേധാവിയും മാവോവാദി സർക്കാറും ആഴ്‌ചകളായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ആയുധം താഴെവെച്ച മാവോവാദി അണികളെ സൈന്യത്തിലെടുക്കാനുള്ള സർക്കാർ തീരുമാനത്തെ കരസേനാമേധാവി ജനറൽ രുഗ്മാംഗദ് കട്‌വ���ൾ എതിർത്തു. തുടർന്ന് പ്രചണ്ഡ കട്‌വാളിനെ കരസേനാമേധാവി ജനറൽ രുഗ്മാംഗദ് കട്‌വാളിനെ പ്രചണ്ഡ പുറത്താക്കിയതോടെയാണ് നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. സ്ഥാനമൊഴിയില്ലെന്ന് കട്‌വാളും, കട്‌വാൾ തൽസ്ഥാനത്ത് തുടരണമെന്ന് പ്രസിഡന്റ് രാം ബരൺ യാദവും നിർദ്ദേശിച്ചതോടെ പ്രചണ്ഡ രാജിക്ക് സന്നദ്ധനായി.[5]
ജീവിതരേഖ
തിരുത്തുകപൊഖാറി യിലെ കർഷക കുടുംബത്തിൽ ജനിച്ച പ്രചണ്ഡ 1971-ലാണ് കമ്യൂണിസ്റ്റ് വിപ്ലവ സംഘടനയിൽ അംഗമാവുന്നത്. 1995-ൽ മാവോവാദി പർട്ടി ജനറൽ സെക്രട്ടറിയായി. 2000-ത്തിൽ പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.[6] സീത പൗദൽ ആണ് ഭാര്യ. ഒരു മകനും മൂന്നു പെൺമക്കളുമുണ്ട്.[7]
അവലംബം
തിരുത്തുക- ↑ Prachanda sworn in as Nepal prime minister> Times of India. 2008 ഓഗസ്റ്റ് 18
- ↑ Nepal abolishes monarchy Archived 2008-09-21 at the Wayback Machine.. CNN. 2008 മേയ് 28
- ↑ Prachanda elected Prime Minister of Nepal Archived 2008-08-19 at the Wayback Machine.> The Hindu'. 2008 ഓഗസ്റ്റ് 16
- ↑ "Nepal PM quits in army chief row" (in ഇംഗ്ലീഷ്). BBC News. മേയ് 4, 2009. Retrieved മേയ് 4, 2009.
- ↑ "നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ രാജിവെച്ചു". മാതൃഭൂമി. മേയ് 4, 2009. Archived from the original on 2009-05-07. Retrieved മേയ് 4, 2009.
- ↑ പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രി[പ്രവർത്തിക്കാത്ത കണ്ണി] മാതൃഭൂമി'. 2008 ഓഗസ്റ്റ് 16
- ↑ "Prime Minister's Profile" (in ഇംഗ്ലീഷ്). Office of the Prime Minister and Council of Ministers, Nepal. മേയ് 4, 2009. Retrieved മേയ് 4, 2009.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകനേപ്പാളിലെ കമ്മ്യൂണിസം
നേതാക്കൾ
ഇപ്പോഴത്തെ ഗ്രൂപ്പുകൾ
നിന്നുപോയ ഗ്രൂപ്പുകൾ
ബന്ധപ്പെട്ട ലേഖനങ്ങൾ
|
- RETURNED: Child Soldiers of Nepal's Maoist Army Archived 2010-11-21 at the Wayback Machine. Directed by Robert Koenig
- Prachanda - hero or villain? By Rabindra Mishra (BBC Nepali service)
- Prachanda speech on democracy given at Hindustan Times Leadership Summit, New Delhi, India, November 18, 2006 Archived 2008-10-11 at the Wayback Machine. / Video of the Speech (together with Lord Neill Kinnock, Labour Party Great Britain) Archived 2008-12-07 at the Wayback Machine.
- Prachanda's address to the 63rd session of the United Nations General Assembly, September 26, 2008
- L'Espresso-Interview with Prachanda: Our revolution won, November 2006 Archived 2008-01-10 at the Wayback Machine.
- L'Espresso-Interview with Prachanda as Video, November 2006 Archived 2008-01-10 at the Wayback Machine.
- Interview with Kantipur Online Archived 2008-01-09 at the Wayback Machine.
- Exclusive interview with Prachanda, The Hindu (India) of February 8, 9, and 10, 2006 Archived 2007-09-16 at the Wayback Machine.
- An interview with Prachanda
- BBC news Video Interview with Prachanda
- My Free Nepal Archived 2006-11-25 at the Wayback Machine.
- Interview with Revolutionary Worker in 2000 Archived 2006-05-13 at the Wayback Machine.
- [2]
- [3]