പുറമത്ര
10°46′0″N 76°19′0″E / 10.76667°N 76.31667°E
Puramathra പുറമത്തറ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Palakkad |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ പാലക്കാട് ജില്ലയിൽ കുലുക്കല്ലുർ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ് പുറമത്തറ ( ഇംഗ്ലീഷ് - Puramathra ).
വിവരണം
തിരുത്തുകപട്ടാമ്പി ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ ഗ്രാമത്തിന്റെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുലുക്കല്ലുരിൽ ആണ്, ഷെർണൂർ-നിലമ്പൂർ റെയിൽപാത ഇതുവഴി കടന്നുപോകുന്നു. കൃഷിക്കാർ ആണ് ഈ ഗ്രാമത്തിൽ ഏറെയും. പ്രധാനപ്പെട്ട കൃഷി നെൽകൃഷിയും വാഴകൃഷിയും ആണ്. ഇവിടുത്തുകാരുടെ പ്രധാനപ്പെട്ട ഉത്സവം ആണ് മുളയൻകാവ് കാളവേല,ഗണേശോത്സവം [വിനായക ചതുർത്ഥി].ആ നാടിന്റെ സംസ്കാരിക പൈതൃകത്തിൽ മുളയൻകാവ് കാളവേല വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രകൃതി മനോഹര ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ ഗ്രാമം, പുറത്തറ നെൽവയലുകൾ, ആനക്കൽ നരിമട, ആനപാറ , ആനക്കൽ ഭഗവതി ക്ഷേത്രം എന്നിവ അവയിൽ ചിലതു മാത്രമാണ് . തൂത പുഴ ഈ നാട്ടിലൂടെ കടന്നു പോകുന്നു. പ്രധാനപ്പെട്ട പല ജലസേചന പദ്ധതികൾ ഈ ഗ്രാമത്തിൽ നിലവിൽ ഉണ്ട്.മുളയൻകാവ് ഭഗവതി ക്ഷേത്രം , ആനക്കൽ ഭഗവതി ക്ഷേത്രം , തട്ടേക്കര ശിവ ക്ഷേത്രം , സൂര്യ ചന്ദ്ര ക്ഷേത്രം , ആനപ്പായ ഗണപതി ക്ഷേത്രം എന്നിവയാണ് അടുത്തുള്ള പ്രധാനപെട്ട ക്ഷേത്രങ്ങൾ . മപ്പാട്ടുകര, മാരായമംഗലം സൌത്ത് , പള്ളിയൽ തൊടി , കമ്പ തൊടി , മുളയൻകാവ് എന്നിവയാണ് അടുത്തുള്ള മറ്റു ഗ്രാമങ്ങൾ.പട്ടാമ്പി ഉപജില്ലയും ഒറ്റപ്പാലം ഉപജില്ലയും അതിർത്തി പങ്കിടുന്ന ഗ്രാമം കൂടിയാണ് പുറമത്തറ
അടുത്തുള്ള വിമാന താവളം
തിരുത്തുകഅടുത്തുള്ള വിദ്യാലയങ്ങൾ
തിരുത്തുക- പി.വി.എ.ൽ.പി സ്കൂൾ ,
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാരായമംഗലം സൌത്ത്,
- അപ്പർ പ്രൈമറി സ്കൂൾ കുലുക്കല്ലുർ.
അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം
തിരുത്തുകപ്രൈമറി ഹെൽത്ത് സെൻറെർ പുറമത്ര
സന്ദർശന സ്ഥലങ്ങൾ
തിരുത്തുക- ആനക്കൽ നരിമട
- ആനക്കൽ പുഴ ,
- ആനക്കൽ ഭഗവതി ക്ഷേത്രം ,
- പുറമത്തറ നെൽപാടങ്ങൾ ,
യാത്ര മാർഗ്ഗം , റോഡ് വഴി
തിരുത്തുക- ചെർപ്പുള്ളശ്ശേരിയിൽ നിന്നും മപ്പാട്ടുകര പോകുന്ന ബസിൽ കയറിയാൽ പുറമത്രയിൽ എത്തി ചേരാം.
യാത്ര മാർഗ്ഗം , റെയിൽ പാത വഴി
തിരുത്തുക- ഷോർണൂരിൽ നിന്നും നിലമ്പൂരിൽ പോകുന്ന ട്രെയിനിൽ കയറി കുലുക്കല്ലുരിൽ ഇറങ്ങിയാൽ പുറമത്രയിൽ എത്തി ചേരാം.
പ്രധാനപെട്ട ആഘോഷങ്ങൾ
തിരുത്തുക- കരി വേല,
- അഞ്ചാം വേല,
- ചപ്പു വേല,
- ചെറിയ കാളവേല,
- വലിയ കാളവേല ( മുളയൻകാവ് കാളവേല ).
- ഗണേശോത്സവം (വിനായക ചതുർത്ഥി)
മറ്റു വിവരങ്ങൾ
തിരുത്തുക- സ്ഥിതി ചെയുന്ന രാജ്യം : ഇന്ത്യ
- സ്ഥിതി ചെയുന്ന സംസ്ഥാനം : കേരളം
- സ്ഥിതി ചെയുന്ന ജില്ല : പാലക്കാട��
- സ്ഥിതി ചെയുന്ന ഉപജില്ല :പട്ടാമ്പി
- സ്ഥിതി ചെയുന്ന പഞ്ചായത്ത് : കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്