പി. ഗംഗാധരൻ
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, തൊഴിലാളി പ്രവർത്തകനും പത്രപ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി. ഗംഗാധരൻ[1]. പള്ളുരുത്തി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്.
പി. ഗംഗാധരൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | അലക്സാണ്ടർ പറമ്പിത്തറ |
പിൻഗാമി | ബി. വെല്ലിംഗ്ടൺ |
മണ്ഡലം | പള്ളുരുത്തി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പള്ളുരുത്തി | ഓഗസ്റ്റ് 10, 1910
മരണം | മാർച്ച് 21, 1985 | (പ്രായം 74)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
കുട്ടികൾ | 3 |
മാതാപിതാക്കൾ |
|
As of ഡിസംബർ 21, 2020 ഉറവിടം: നിയമസഭ |
ആദ്യകാല ജീവിതം
തിരുത്തുക1910 ഓഗസ്റ്റ് പത്തിന് പള്ളുരുത്തിയിൽ ജനിച്ചു. കടേഭാഗം പാണ്ഡിക ശാലപ്പറമ്പിൽ കുഞ്ഞുണ്ണിയുടെയും നാരായണിയുടേയും രണ്ടാമത്തെ മകനായിരുന്നു ഗംഗാധരൻ. രണ്ട് മകനും ഒരു മകളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. നാലാം ക്ലാസ്സുവരെ പഠിച്ച ഗംഗാധരൻ പള്ളുരുത്തിയിലെ ശ്രീധർമ്മ പരിപാലന യോഗം സ്കൂളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്, ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീനാരായണഗുരുവായിരുന്നു. ആക്കാലത്ത് ആലുവ അദ്വൈതാശ്രമമത്തിൽ നിന്ന് പള്ളുരുത്തി നടക്കടവിൽ വള്ളമിറങ്ങുന്ന ശ്രീനാരായണഗുരു വിശ്രമിച്ചിരുന്നത് പി.ഗംഗാധരന്റെ തറവാട്ടുവീട്ടിലായിരുന്നു[2]. അദ്ദേഹത്തിന്റെ ജേഷ്ഠൻ ജോലി ചെയ്ത വെളിച്ചണ്ണ മില്ലിൽ കൊപ്ര ഉണക്കാനിട്ടിരിക്കുന്ന സ്ഥലത്ത് കാക്കയെ ഓടിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. എന്നാൽ ��ധികം വൈകാതെ തന്നെ ഈ തൊഴിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതിനു ശേഷം അദ്ദേഹം ശിവഗിരി മഠത്തിൽ ചേർന്ന് ശ്രീനാരയണ ഗുരിവിന്റെ ശിഷ്യനാവുകയും അക്കാലത്ത് നടന്ന ഉപ്പുകുറുക്കൽ പ്രസ്ഥാനത്തിൽ പങ്കേടുത്ത് ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തു[3].
രാഷ്ട്രീയ ജീവിതം
തിരുത്തുകഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1937-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുകയും 1939-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും ചെയ്തു[4]. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകയോഗമായ പിണറായി സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പുന്നപ്ര വയലാർ സമരം, ചാലിയം സത്യാഗ്രഹം, പാലിയം സമരം, കൂട്ടങ്കുളം സമരം, അന്തിക്കാട് ചെത്തു തൊഴിലാളി സമരം മുതലായവയുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന കൗൺസിലിലും അംഗമായിരുന്നു. കൊച്ചി രാജ്യത്തെ തൊഴിലാളി പ്രവർത്തനത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു പി. ഗംഗാധരൻ[4]. കേരള എസ്.എസ്.എൻ.ഡി.പി.ക്ക് രൂപം കൊടുക്കുകയും അതിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. സർക്കാർ സർവ്വീസിലെ സംവരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1972-ൽ അദ്ദേഹത്തെ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കി[3]. തുടർന്ന് എസ്.ആർ.പി.(സോഷ്യലിസ്റ്റ് റിപബ്ലിക്കൻ പാർട്ടി) എന്ന് ഒരു പാർട്ടി സ്ഥാപിക്കുകയും അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആകുകയും ചെയ്തു[4]. 1965ലും 1967ലും നടന്ന തിരഞ്ഞെടുപ്പുകളിൽ പള്ളുരുത്തി മണ്ഡലത്തിൽ പ്രഗൽഭനായ കോൺഗ്രസ് നേതാവ് എ.എൽ. ജേക്കബിനെ ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു, എന്നാൽ 1970-ൽ മണ്ഡലം മാറി പറവൂരിൽ നിന്ന് മത്സരിച്ചെങ്കിലും കെ.ടി. ജോർജ്ജിനോട് പരാജയപ്പെട്ടു.
സരസൻ എന്ന മാസികയുടേയും, ജനത എന്ന ദിനപത്രത്തിന്റേയും പ്രകാശം ആഴ്ചപ്പതിപ്പിന്റേയും എഡിറ്ററും, അഭിമാനി, ജനശക്തി എന്നീ ആഴചപ്പതിപ്പുകളുടെ പത്രാധിപ സമിതിയംഗവുമായിരുന്നു പി. ഗംഗാധരൻ. കേരള സർവകലാശാല സെനറ്റംഗം, സി.പി.എം സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു[1].
തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970[5] | പറവൂർ നിയമസഭാമണ്ഡലം | കെ.ടി. ജോർജ്ജ് | കോൺഗ്രസ് | 28,104 | 1,949 | പി. ഗംഗാധരൻ | സി.പി.ഐ.എം. | 26,155 |
2 | 1967[6] | പള്ളുരുത്തി നിയമസഭാമണ്ഡലം | പി. ഗംഗാധരൻ | സി.പി.ഐ.എം. | 24,779 | 1,384 | എ.എൽ. ജേക്കബ് | കോൺഗ്രസ് | 23,395 |
3 | 1965[7] | പള്ളുരുത്തി നിയമസഭാമണ്ഡലം | പി. ഗംഗാധരൻ | സി.പി.ഐ.എം. | 22,717 | 3,566 | എ.എൽ. ജേക്കബ് | കോൺഗ്രസ് | 19,151 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Members - Kerala Legislature". Retrieved 2020-12-21.
- ↑ "പി ഗംഗാധരൻ, ശ്രീനാരായണീയനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ എഴുതുന്നു" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-06-20. Retrieved 2020-12-21.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 3.0 3.1 തോമസ്, യാക്കോബ് (2018-02-21). "കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സംവരണവും നിഷ്കാസിതരായ 'പി ജി'മാരും". Retrieved 2020-12-21.
- ↑ 4.0 4.1 4.2 http://klaproceedings.niyamasabha.org/pdf/KLA-007-00063-00018.pdf
- ↑ "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2020-12-15.
- ↑ "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
- ↑ "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-12-14.