തൈറോയ്ഡ് ഗ്രന്ഥിയുടെ മുകൾഭാഗത്ത് രണ്ടു വശങ്ങളിലായി സ്ഥിതിചെയ്യുന്ന നാലു ഗ്രന്ഥികളാണ് പാരാതൈറോയിഡ് ഗ്രന്ഥികൾ (Parathyroid glands). ഇവ പാരാതോർമോൺ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നു. ഗ്രന്ഥിയുടെ പ്രധാന ധർമ്മം ശരീരത്തിലെ ���ാൽസ്യം അയോണുകളുടെ അളവു ക്രമീകരിക്കുക എന്നതാണ്.[1]

പാരാതൈറോയ്ഡ് ഗ്രന്ഥികൾ
അന്തർസ്രാവി ഗ്രന്ഥികൾ (തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രതലത്തിൽ സ്ഥിതിചെയ്യുന്നതായതിനാൽ പാരാതൈറോയ്ഡ് ഗ്രന്ഥി ചിത്രീകരിച്ചിട്ടില്ല.)
തൈറോയ്ഡും പാരാതൈറോയ്ഡുകളും
ഗ്രെയുടെ subject #273 1271
ശുദ്ധരക്തധമനി സുപീരിയർ തൈറോയ്ഡ് ശുദ്ധരക്തധമനി, ഇൻഫീരിയർ തൈറോയ്ഡ് ശുദ്ധരക്തധമനി,
ധമനി സുപീരിയർ തൈറോയ്ഡ് അശുദ്ധരക്തധമനി, മധ്യ തൈറോയ്ഡ് അശുദ്ധരക്തധമനി, ഇൻഫീരിയർ തൈറൊയ്ഡ് അശുദ്ധരക്തധമനി,
നാഡി മധ്യ മസ്തിഷ്ക ഗാംഗ്ലിയോൺ, കീഴ് മസ്തിഷ്ക ഗാംഗ്ലിയോൺ
ലസിക പ്രീട്രക്കിയൽ, പ്രീലരീഞ്ചിയൽ, ജുഗുലോഡൈഗാസ്ട്രിക്,and തൈമസിലെ ലസികകൾ
ഭ്രൂണശാസ്ത്രം ന്യൂറൽ ക്രസ്റ്റ് മീസങ്കൈമും, മൂന്നാമത്തെയും എൻഡോഡെർമിലെ നാലാമത്തെയും ഫരീഞ്ചിയൽ പൗച്ചുകളും

തൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങൾക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലിപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരിൽ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂർവമായി രണ്ടുജോഡിയിലധികം ഗ്രന്ഥികൾ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്. [2]

പാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം ഹൈപ്പർപാരാതൈറോയ്ഡിസം (hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇതുമൂലം അസ്ഥികളിൽനിന്നും കാൽസ്യം അയോണുകൾ ക്രമാധികം രക്തത്തിലേക്ക് മാറ്റപ്പെട്ട് രക്തത്തിൽ കാൽസ്യം അയോണുകളുടെ തോത് വർദ്ധിക്കുന്നു. ഈ കാൽസ്യം അയോണുകൾ ക്രമേണ വൃക്കകൾ, ആഗ്നേയ ഗ്രന്ഥി തുടങ്ങിയവയിൽ അടിഞ്ഞു ചേർന്ന് കാൽസ്യം കല്ലുകൾ ഉണ്ടാകുവാൻ കാരണമാകും. പാരാതൈറോയ്ഡ് പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (hypoparathyroidism). പാരാതോർമോണിന്റെ അപര്യാപ്തതമൂലം പേശീപ്രവർത്തനങ്ങളെ ബാധിക്കുന്ന ടെറ്റനി എന്ന അസുഖം ഉണ്ടാകുന്നു.

"https://ml.wikipedia.org/w/index.php?title=പാരാതൈറോയ്ഡ്_ഗ്രന്ഥി&oldid=2950192" എന്ന താളിൽനിന്ന് ശേഖരിച്ചത്