നെല്ലുവായ
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് നെല്ലുവായ. തൃശ്ശൂർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി ടൗണുകളുടെ ഇടയിൽ കേച്ചേരിപ്പുഴയുടെ വടക്കേക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലുള്ള ഈ ഗ്രാമം ഇവിടെയുള്ള ധന്വന്തരിക്ഷേത്രത്തിന്റെ പേരിൽ പ്രശസ്തമാണ്. [1]
Nelluvai | |
---|---|
village | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
(2001) | |
• ആകെ | 5,495 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഇന്ത്യൻ പ്രാദേശിക സമയം) |
പിൻ | 680584 |
വാഹന റെജിസ്ട്രേഷൻ | KL-8, KL - 48 |
അടുത്തുള്ള നഗരം | വടക്കാഞ്ചേരി (8 കിലോമീറ്റർ) കുന്നംകുളം (15 കിലോമീറ്റർ) തൃശ്ശൂർ (21 കിലോമീറ്റർ) |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം നെല്ലുവായയിലെ ആകെയുള്ള ജനസംഖ്യ 5495 ആണ്. അതിൽ 2601 പുരുഷന്മാരും 2894 സ്ത്രീകളും ആണ്. [1]
ഗതാഗതം
തിരുത്തുകതൃശ്ശൂർ ജില്ലാ ആസ്ഥാനത്ത് നിന്നും 21 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് നെല്ലുവായ സ്ഥിതി ചെയ്യുനത്. വടക്കാഞ്ചേരിയിൽ നിന്നും 12 കിലോമീറ്ററും തലസ്ഥാനനഗരിയിൽ നിന്നും 303 കിലോമീറ്ററുമുണ്ട്. നെല്ലുവായ കിഴക്ക് മങ്കാടി ഗ്രാമം, പടിഞ്ഞാറ് എരുമപ്പെട്ടി, വടക്ക് കുട്ടഞ്ചേരി എന്നീ ഗ്രാമങ്ങളാൽ ചുറ്റപ്പെട്���ിരിക്കുന്നു. പ്രധാന ക്ഷേത്രമായ ധന്വന്തരീക്ഷേത്രത്തെക്കൂടാതെ മുല്ലയ്ക്കൽ ഭഗവതിക്ഷേത്രം, സെന്റ് ജോർജ് പള്ളി എന്നിവയും ഗ്രാമത്തിലുണ്ട്.
വിദ്യാലയങ്ങൾ
തിരുത്തുക- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, നെല്ലുവായ