നസിയാൻസസിലെ ഗ്രിഗോറിയോസ്

ഗ്രീക്ക് സഭാപിതാവ്

നാലാം നൂറ്റാണ്ടിലെ പ്രമുഖ ക്രൈസ്തവ ദൈവശാസ്ത്രപണ്ഡിതനും കോൺസ്റ്റാന്റിനോപ്പിളിന്റെ മെത്രാപ്പോലീത്തയും ആയിരുന്നു നസിയാൻസസിലെ ഗ്രിഗോറിയോസ് (ഗ്രീക്ക്: Γρηγόριος ὁ Ναζιανζηνός ഗ്രേഗൊറിയൊസ് ഹൊ നസ്സിയാൻസ്സേനൊസ്; 329[4] – 390 ജനുവരി 25),[4][5] അഥവാ ഗ്രിഗറി നസിയാൻസെൻ അല്ലെങ്കിൽ ദൈവശാസ്ത്ര പണ്ഡിതനായ ഗ്രിഗോറിയോസ്. സഭാപിതാക്കന്മാരുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാചാടോപ വിദഗ്ദനായാണ് ഇദ്ദേഹം ഗണിക്കപ്പെടുന്നത്.[6] പരമ്പരാഗതത ശൈലിയിൽ പരിശീലനം മീഡിയ ഒരു പ്രാസംഗികനും തത്വചിന്തകനും എന്ന നിലയ്ക്ക് പ്രാചീന ക്രൈസ്തവ സഭയിലേക്ക് യവന ആശയങ്ങൾ കടത്തിവിടുന്നതിനും അതുവഴി ബൈസാന്റിയൻ ദൈവശാസ്ത്രജ്ഞരുടെയും സഭാ നേതാക്കന്മാരുടെയും ഒരു പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നതിനും ഇദ്ദേഹത്തിന് കഴിഞ്ഞു.[6]

വിശുദ്ധ നസിയാൻസസിലെ ഗ്രിഗോറിയോസ്
സഭാപിതാവ് ,
കോൺസ്റ്റാന്റിനോപ്പിളിന്റെ മെത്രാപ്പോലീത്ത
വേദപണ്ഡിതനായ വിശുദ്ധ ഗ്രിഗോറിയോസിന്റെ ഐക്കൺ. തുർക്കിയിലെ ഇസ്താംബുളിലെ ഖോറ പള്ളിയിൽ നിന്നുള്ള ഒരു ചുവർചിത്രം
സഭറോമൻ ഗ്രീക്ക് സഭ
ഭദ്രാസനംകോൺസ്റ്റാന്റിനോപ്പിൾ
സ്ഥാനാരോഹണം380
ഭരണം അവസാനിച്ചത്381
പിൻഗാമിനെക്താറിയൂസ്
എതിർപ്പ്മാക്സിമസ് 1ാമൻ
വ്യക്തി വിവരങ്ങൾ
ജനനംക്രി. വ. 329
നസിയാൻസസിന് സമീപമുള്ള അറിയാൻസസ്, കപ്പദോക്കിയ
മരണം390 ജനുവരി 25
നസിയാൻസസിന് സമീപമുള്ള അറിയാൻസസ്, കപ്പദോക്കിയ
വിഭാഗംനിഖ്യൻ ക്രിസ്തീയത
വിശുദ്ധപദവി
തിരുനാൾ ദിനം
വണങ്ങുന്നത്
വിശുദ്ധ ശീർഷകം
തീർത്ഥാടനകേന്ദ്രംപാത്രിയാർക്കാസന സെന്റ് ജോർജ് കത്തീഡ്രൽ, ഫനാർ, ഇസ്താംബുൾ
നസിയാൻസസിലെ ഗ്രിഗോറിയോസ്
കാലംപാട്രിസ്റ്റിക് കാലഘട്ടം
ഭാഷഗ്രീക്ക് ഭാഷ
ആശയധാര
പ്രധാന ആശയങ്ങൾ
  1. Saint Gregory of Nazianzus at Encyclopædia Britannica
  2. "The Calendar". Church of England. Retrieved 2 January 2020.
  3. "Commemoration of St. Gregory the Theologian". Archived from the original on 26 September 2021. Retrieved 31 July 2021.
  4. 4.0 4.1 Liturgy of the Hours Volume I, Proper of Saints, 2 January.
  5. "Ορθόδοξος Συναξαριστής :: Άγιος Γρηγόριος ο Θεολόγος". Saint.gr. 25 January 2016. Retrieved 1 November 2016.
  6. 6.0 6.1 McGuckin, John (2001) Saint Gregory of Nazianzus: An Intellectual Biography, Crestwood, NY.