ദോശ

ദക്ഷിണേന്ത്യൻ ഭക്ഷണവിഭവം

അരിയും ഉഴുന്നും അല്പം ഉലുവയും പ്രത്യേക അളവിൽ കുതിർത്തരച്ച് പുളിപ്പിച്ചെടുത്ത (പാകത്തിന് ഉപ്പും ചേർക്കണം) മാവുപയോഗിച്ചാണ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ദോശ. തെക്കേ ഇന്ത്യൻ വിഭവമായാണ് ദോശ അറിയപ്പെടുന്നത്. ഇത് കേരളീയരുടെ പ്രധാനപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്നാണ്. സംഘകാല സാഹിത്യത്തിൽ ദോശയെപ്പറ്റി പരാമർശമുള്ളതായി പറയപ്പെടുന്നു. ദോശ ഉഡുപ്പി വിഭവമാണെന്നും പറയപ്പെടുന്നു. കേരളത്തിൽ ദോശ രണ്ട് തരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഒന്ന് വളരെ നേർത്ത ദോശ ആയിരിക്കും, ഒരു ഭാഗം മാത്രമെ ചുടുകയുള്ളൂ. എന്നാൽ തെക്കൻ കേരളത്തിൽ, എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ- അല്പം കട്ടി കൂടുതലും വലിപ്പം കുറഞ്ഞതും ആയ ദോശ ആണ്. ഇതിന്റെ രണ്ടു ഭാഗവും ചുട്ടിരിക്കും.[അവലംബം ആവശ്യമാണ്] റവ, മൈദ, ഗോതമ്പ് പൊടി എന്നിവ വെള്ളം ചേർത്ത് കുഴച്ചും ദോശ ഉണ്ടാക്കാറുണ്ട്. ഇത് റവ ദോശ എന്നാണറിയപ്പെടുന്നത്. മസാല ദോശയും നെയ്റോസ്റ്റും അരിയും ഉഴുന്നും അരച്ച മാവ് ഉപയോഗിച്ച് തന്നെയാണ് ഉണ്ടാക്കുന്നത്.

ദോശ
ദോശ
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: Dosa, dosay, dose, dosai, dhosha, thosai, tosai, chakuli
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: കർണ്ണാടക, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: പച്ചരി, ഉഴുന്ന്
വകഭേദങ്ങൾ : മസാലദോശ, rava dosa, onion dosa, neer dosa, paneer dosa

സാമ്പാർ, തേങ്ങാചട്ണി, ഉള്ളിയും വറ്റൽമുളകും ഉപ്പും ചേർത്തരച്ച ചമ്മന്തി, എണ്ണയിൽ ചാലിച്ചെടുത്ത ചട്ണിപ്പൊടി എന്നിവയെല്ലാം ദോശക്കൊപ്പം ഉപയോഗിക്കുന്ന കറികളാണ്.

നെയ്യ് റോസ്റ്റ് ദോശ
സവാള ദോശ

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദോശ&oldid=3526619" എന്ന താളിൽനിന്ന് ശേഖരിച്ചത്