ത്രീ ഫിംഗർ സല്യൂട്ട്
കമ്പ്യൂട്ടറിന്റെ കീബോർഡിലുള്ള കൺട്രോൾ ആൾട്ട് ഡിലീറ്റ് എന്നീ കീകൾ ഒന്നിച്ച് അമർത്തി കമ്പ്യൂട്ടറിന് നൽകുന്ന ആജ്ഞയ്ക്കാണ് ത്രീ ഫിംഗർ സല്യൂട്ട് അല്ലെങ്കിൽ "സെക്യൂരിറ്റി കീ" എന്നും അറിയപ്പെടുന്നുഎന്നു പറയുന്നത്.[1][2] സന്ദർഭത്തിനനുസരിച്ച് കീകളുടെ സമന്വയം വ്യത്യാസപ്പെടാമെങ്കിലും പൊതുവെ,ഒരു പ്രക്രിയയെ തടസ്സപ്പെടുത്താനോ സുഗമമാക്കാനോ ആണ് ഈ ത്രീ ഫിംഗർ സല്യൂട്ട് ഉപയോഗിക്കുന്നത്. ഐബിഎം കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ കീബോർഡ് കമാൻഡ് ആണ്, ഇത്കൺട്രോൾ, ആൾട്ട്, ഡിലീറ്റ് എന്നീ കീകൾ അമർത്തിപ്പിടിച്ചുകൊണ്ട് ഉപയോഗിക്കുന്നു Ctrl+Alt+Delete. ഈ കീ കോമ്പിനേഷന്റെ പ്രവർത്തനം സന്ദർഭത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും, എന്നാൽ ഇത് സാധാരണയായി ഒരു പ്രവൃത്തിയെ തടസ്സപ്പെടുത്തുന്നു. ഉദാഹരണത്തിന്, പ്രീ-ബൂട്ട് പരിതസ്ഥിതിയിൽ (ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ്).[3][4][5]അല്ലെങ്കിൽ ഡോസ്, വിൻഡോസ് 3.0, വിൻഡോസ് അല്ലെങ്കിൽ ഒ.എസ് / 2 (OS/2) എന്നിവയുടെ മുമ്പത്തെ പതിപ്പുകളിൽ, ഈ കീ കോമ്പിനേഷൻ കമ്പ്യൂട്ടർ റീബൂട്ട് ചെയ്യാൻ ഉപയോഗിക്കുന്നു. വിൻഡോസ് 95 മുതൽ, കീ കോമ്പിനേഷൻ ഒരു ടാസ്‌ക് മാനേജറെയോ സുരക്ഷാ സംബന്ധിയായ ഘടകത്തെയോ വിളിക്കുവാൻ ഉപയോഗിക്കുന്നു, അത് ഒരു വിൻഡോസ് സെഷൻ അവസാനിപ്പിക്കുന്നതിനോ അല്ലെങ്കിൽ ഫ്രോസൺ (നിശ്ചലമായ) ആപ്ലിക്കേഷനെ നശിപ്പിക്കുന്നതിനോ സഹായിക്കുന്നു.
ചരിത്രം
തിരുത്തുകകീബോർഡ് വഴിയുള്ള സോഫ്റ്റ് റീബൂട്ട് പ്രക്രിയ ഡേവിഡ് ബ്രാഡ് ലിയാണ് ആദ്യമായി രൂപപ്പെടുത്തിയത്.[6] യഥാർഥത്തിൽ, കമ്പ്യൂട്ടർ ഉപയോക്താക്കളെ ഉദ്ദേശിച്ചല്ല, പ്രോഗ്രാമർമാരെ ഉദ്ദേശിച്ചാണ് ഈ പ്രക്രിയ കണ്ടുപിടിച്ചത്.ഐ.ബി.എമ്മിന്റെ പേഴ്സണൽ കമ്പ്യൂട്ടറുകൾക്ക് വേണ്ടിയാണ് ഇത് കണ്ടെത്തിയത്. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ലിനക്സും ഇതു സ്വീകരിച്ചിട്ടുണ്ട്. മാക്ക് ഒ.എസ് പക്ഷേ ഈ കീ സമന്വയം അംഗീകരിക്കുന്നില്ല. "ഞാൻ അതു കണ്ടുപിടിച്ചിരിക്കാം, പക്ഷേ,ഞാൻ വിചാരിക്കുന്നത്, ബിൽ (ബിൽ ഗേറ്റ്സ്) ആണ് അതിനെ പ്രശസ്തമാക്കിയത്" എന്നാണ് ബ്രാഡ് ലി തന്റെ കണ്ടുപിടിത്തത്തെപ്പറ്റി ഇങ്ങനെയാണു പറഞ്ഞത്.[7]
അവലംബം
തിരുത്തുക- ↑ Smith, Gina (3 December 2007). "Unsung innovators: David Bradley, inventor of the "three-finger salute"". Computerworld. Archived from the original on 2014-07-15. Retrieved 2009-04-12.
- ↑ "CTRL-ALT-DEL: The Three Finger Salute". Togaware. Archived from the original on 2017-09-10. Retrieved 2009-04-12.
- ↑ IBM Personal Computer Technical Reference (Revised ed.). IBM Corporation. March 1983.
- ↑ IBM Personal Computer AT Technical Reference. IBM Personal Computer Hardware Reference Library. Vol. 0, 1, 2 (Revised ed.). IBM Corporation. March 1986 [1984-03]. 1502494, 6139362, 6183310, 6183312, 6183355, 6280070, 6280099.
- ↑ Phoenix Technologies, Ltd. (1989) [1987]. System BIOS for IBM PC/XT/AT Computers and Compatibles — The Complete Guide to ROM-Based System Software. Phoenix Technical Reference Series (1st ed.). Addison Wesley Publishing Company, Inc. ISBN 0-201-51806-6.
- ↑ http://mentalfloss.com/article/51674/history-ctrl-alt-delete
- ↑ http://mentalfloss.com/article/51674/history-ctrl-alt-delete