തോമസ് ജെഫേഴ്സൺ
അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു തോമസ് ജെഫേഴ്സൺ (ജനനം: 1743 ഏപ്രിൽ 13; മരണം: 1826 ജൂലൈ 4). ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളിൽ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയുമായ അദ്ദേഹം ആ രാഷ്ട്രത്തിന് മാർഗ്ഗരേഖകളായി നിന്ന ഗണതന്ത്രസങ്കല്പങ്ങളുടെ രൂപവത്കരണത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ബ്രിട്ടന്റെ സാമ്രാജ്യവാദത്തിനു പകരം ഗണതന്ത്രസിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു "മാനുഷ്യാവകാശസാമ്രാജ്യത്തിന്റെ" (Empire of Liberty)[1] ചാലകശക്തിയായി അദ്ദേഹം അമേരിക്കയെ സങ്കല്പിച്ചു.
തോമസ് ജെഫേഴ്സൺ | |
| |
അമേരിക്കയുടെ 3-ആം രാഷ്ട്രപതി
| |
പദവിയിൽ മാർച്ച് 4, 1801 – മാർച്ച് 4, 1809 | |
വൈസ് പ്രസിഡന്റ് | ആരൺ ബർ (1801–1805), ജോർ���് ക്ലിന്റൺ (1805–1809) |
---|---|
മുൻഗാമി | ജോൺ ആഡംസ് |
പിൻഗാമി | ജയിംസ് മാഡിസൺ |
List of Vice Presidents of the United States
| |
പദവിയിൽ March 4, 1797 – March 4, 1801 | |
പ്രസിഡന്റ് | ജോൺ ആഡംസ് |
മുൻഗാമി | ജോൺ ആഡംസ് |
പിൻഗാമി | ആരൺ ബർ |
പദവിയിൽ March 22, 1790 – December 31, 1793 | |
പ്രസിഡണ്ട് | ജോർജ് വാഷിംഗ്ടൺ |
മുൻഗാമി | New Office John Jay as United States Secretary of Foreign Affairs then as Acting-Secretary of State |
പിൻഗാമി | എഡ്മണ്ട് റാന്റോൾഫ് |
പദവിയിൽ 1785 – 1789 | |
Appointed by | Congress of the Confederation |
Preceded by | ബെഞ്ചമിൻ ഫ്രാങ്ക്ലിൻ |
Succeeded by | വില്യം ഷോർട്ട് |
ജനനം | ഏപ്രിൽ 13 [O.S. ഏപ്രിൽ 2] 1743 ഷാട്‌വെൽ, വിർജീനിയ |
മരണം | ജൂലൈ 4, 1826 ചാർലൊട്ട്സ്‌വില്ല, വിർജീനിയ | (പ്രായം 83)
രാഷ്ട്രീയകക്ഷി | Democratic-Republican |
ജീവിതപങ്കാളി | മാർത്ത വെയിൽസ് സ്കെൽറ്റൺ ജെഫേർസൻ |
മക്കൾ | Martha Washington Jefferson, Jane Randolph Jefferson, stillborn son, Mary Wayles Jefferson, Lucy Elizabeth Jefferson I, Lucy Elizabeth Jefferson II. |
ഒപ്പ് |
അമേരിക്കൻ ഐക്യനാടുകൾ ഫ്രാൻസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ലൂയിസിയാനാ പ്രദേശം വിലയ്ക്കു വാങ്ങിയത്(1803) ജെഫേഴ്സൺ രാഷ്ട്രപതിയായിരിക്കെയാണ്. ഐക്യനാടുകളുടെ വിസ്തീർണ്ണം ഇരട്ടിപ്പിച്ച ഈ കച്ചവടം, പിൽക്കാലത്തെ ബൃഹദ്‌രാഷ്ട്രമെന്ന നിലയിലുള്ള അതിന്റെ വളർച്ചയിലെ ഒരു നാഴികക്കാല്ലായിരുന്നു. ഐക്യനാടുകളുടെ ഇപ്പോഴത്തെ വിസ്തൃതിയുടെ 23 ശതമാനമാനം "ലൂയിസിയാനാ കച്ചവടം" വഴി സ്വന്തമാക്കിയ ഭൂമിയാണ്. അറ്റ്ലാന്റിക് തീരത്തു ഒതുങ്ങിനിന്ന ഐക്യനാടുകളുടെ പടിഞ്ഞാറ് ശാന്തസമുദ്രതീരത്തോളമുള്ള വികാസത്തിന് വഴിതുറന്ന 1804-06-ലെ ലൂവീസ്-ക്ലാർക്ക് പര്യവേഷണവും ജെഫേഴ്സന്റെ ഭരണകാലത്തായിരുന്നു. അദ്ദേഹം രാഷ്ട്രപതിയായിരിക്കെ തന്നെ, ബ്രിട്ടണും ഫ്രാൻസുമായുള്ള അമേരിക്കയുടെ ബന്ധം സംഘർഷഭരിതമായി. ജെഫേഴ്സന്റെ പിൻഗാമി ജെയിംസ് മാഡിസന്റെ ഭരണകാലത്ത് 1812-ൽ ബ്രിട്ടണുമായി നടന്ന യുദ്ധത്തിന് വഴിയൊരുക്കിയത് ഈ സംഘർഷമാണ്.
രാഷ്ട്രമീമാസയിൽ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ ആദർശങ്ങൾ പിന്തുടർന്ന ജെഫേഴ്സൺ, ബ്രിട്ടണിലേയും ഫ്രാൻസിലേയും മുൻനിരയിലെ ബുദ്ധിജീവികളുമായി സൗഹൃദം പുലർത്തി. അദ്ദേഹം സാധാരണ കർഷകന്റെ സ്വാതന്ത്ര്യബോധത്തെ ആദർശവൽക്കരിക്കുകയും നഗരങ്ങളേയും പണമിടപാടുകാരേയും അവിശ്വസിക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരിമിതമായ അധികാരങ്ങളുള്ള കേന്ദ്രഭരണകൂടത്തിലും വേണ്ടി അദ്ദേഹം നിലകൊണ്ടു. വിർജീനിയയിലെ മതസ്വാതന്ത്ര്യനിയമത്തിന്റെ ശില്പിയായ ജെഫേഴ്സൺ, മതത്തെ രാഷ്ട്രഭരണവുമായി കൂട്ടിക്കുഴയ്ക്കുന്നതിനെ എതിർത്തു. സ്വാതന്ത്ര്യത്തെ തുടർന്നുള്ള 25 വർഷക്കാലം അമേരിക്കൻ രാഷ്ട്രീയത്തെ നിയന്ത്രിച്ച ജനാധിപത്യ-ഗണതന്ത്ര കഷിയുടെ സ്ഥാപകന്മാരിൽ ഒരാളും നേതാവുമായിരുന്നു അദ്ദേഹം. ജെഫേഴ്സന്റെ ആദർശങ്ങൾ പിന്തുടരുന്ന രാഷ്ട്രനീതിയ്ക്ക് "ജെഫേഴ്സോണിയൻ ജനാധിപത്യം" എന്ന പേരു പോലും നൽകപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടണുമായുണ്ടായ യുദ്ധത്തിന്റെ സമയത്ത് വിർജീനിയ സംസ്ഥാനത്തിന്റെ ഗവർണ്ണർ, ഐക്യനാടുകളുടെ ആദ്യത്തെ വിദേശസചിവൻ, രണ്ടാമത്തെ ഉപരാഷ്ട്രപതി എന്നീ നിലകളിലും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു.
ഒരു ബഹുമുഖപ്രതിഭയായിരുന്നു ജെഫേഴ്സൺ. ഉദ്യാനപാലകൻ, രാഷ്ട്രീയനേതാവ്, ആർക്കിടെക്റ്റ്, പുരാവസ്തുവിജ്ഞാനി, പേലിയെന്റോളജിസ്റ്റ്, ശാസ്ത്രജ്ഞൻ, വിർജീനിയ സർവകലാശാലയുടെ സ്ഥാപകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. 1962-ൽ, 42 നോബേൽ സമ്മാനജേതാക്കളെ രാഷ്ട്രപതിയുടെ വസതിയായ വൈറ്റ് ഹൗസിലേയ്ക്ക് സ്വാഗതം ചെയ്തകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ, രാഷ്ട്രപതി ജോൺ കെന്നഡി ജെഫേഴന്റെ പ്രതിഭയെ ആനുഷംഗികമായി ഇങ്ങനെ പുകഴ്ത്തി:-
“ | തോമസ് ജെഫേഴ്സൺ ഇവിടെ ഒറ്റയ്ക്ക് അത്താഴമുണ്ടിട്ടുള്ള അവസരങ്ങൾ മാറ്റി നിർത്തിയാൽ, പ്രതിഭയുടേയും മനുഷ്യജ്ഞാനത്തിന്റേയും ഇത്തരം അസാധാരണ സംഗമത്തിന് വൈറ്റ് ഹൗസ് ഇതിനു മുൻപ് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല.[2] | ” |
രണ്ടു വട്ടം അമേരിക്കൻ രാഷ്ട്രപതിയായിരുന്നവരിൽ, കോൺഗ്രസ് അംഗീകരിച്ച ഒരു നിയമത്തെപ്പോലും വീറ്റോ ചെയ്യാത്ത ഒരേയൊരാൾ ജെഫേഴ്സനാണ്. അമേരിക്കയുടെ ഏറ്റവും മഹാനായ രാഷ്ട്രപതിപാരിൽ ഒരാളായിരുന്നു അദ്ദേഹമെന്ന കാര്യത്തിൽ പണ്ഡിതന്മാർ പൊതുവേ യോജിക്കുന്നു.
ആദ്യകാലജീവിതം
തിരുത്തുകവിർജീനിയ സംസ്ഥാനത്തെ പ്രധാന വ്യക്തികളിൽ പലരുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ എട്ടുമക്കളിൽ മൂന്നാമനായി 1743 ഏപ്രിൽ 13-ന് ജെഫേഴ്സൺ ജനിച്ചു. പിതാവ് പീറ്റർ ജെഫേഴ്സൺ, വെയിൽസ് പശ്ചാത്തലമുള്ള ഒരു തോട്ടമുടമയും സർവേക്കാരനും ആയിരുന്നു. മരിച്ചുപോയ ഒരു സുഹൃത്തിന്റെ കുടുംബകാര്യങ്ങളുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നതിനെ തുടർന്ന്, പീറ്റർ ജെഫേഴ്സൺ 1745-ൽ, വിർജീനിയയിലെ അൽബേമാൾ പ്രവിശ്യയിൽ നിന്ന് ടക്കഹോ എന്ന സ്ഥലത്തേയ്ക്ക് കുടുംബസഹിതം താമസം മാറ്റി. അടുത്ത ഏഴു വർഷം അവരുടെ താമസം അവിടെയായിരുന്നു. 1752-ൽ അവർ അൽബേമാളിൽ മടങ്ങിയ���ത്തി. ആ വർഷം തന്നെ തോമസ് ജെഫേഴ്സൺ വില്യം ഡഗ്ലസ് എന്ന സ്കോട്ട്‌ലൻഡുകാരൻ പുരോഹിതൻ നടത്തിയിരുന്നു സ്കൂളിൽ പോയിത്തുടങ്ങി. ഒൻപതു വയസ്സുണ്ടായിരുന്ന അദ്ദേഹം ലത്തീൻ, ഗ്രീക്ക്, ഫ്രെഞ്ച് ഭാഷകൾ പഠിക്കാൻ തുടങ്ങി.
1757-ൽ, ജെഫേഴ്സണ് 14 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. പിതാവിൽ നിന്ന് അൻപതിനായിരം ഏക്കറോളം വരുന്ന ഭൂമിയും അനേകം അടിമകളും അദ്ദേഹത്തിന് പൈതൃകമായി കിട്ടി. പൈതൃകമായി കിട്ടിയ ഭൂമിയിൽ ജെഫേഴ്സൺ പണിയിച്ച വീട് പിന്നീട് മോണ്ടിസെല്ലോ എന്ന പേരിൽ പ്രസിദ്ധമായി.
അവലംബം
തിരുത്തുക- ↑ റോബർട്ട് ഡബ്ലിയൂ ടക്കർ & ഡേവിഡ് സി. ഹെണ്ട്രിക്ക്സൺ, സ്വാതന്ത്ര്യത്തിന്റെ സാമ്രാജ്യം: തോമസ് ജെഫേഴ്സന്റെ രാഷ്ട്രനീതി (1990)
- ↑ April 29, 1962 dinner honoring 49 Nobel Laureates (Simpson's Contemporary Quotations, 1988, from Public Papers of the Presidents of the United States: John F. Kennedy, 1962, p. 347).