തുപ്പനാടുപുഴ

ഇന്ത്യയിലെ നദി
(തുപ്പാണ്ടിപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൂതപ്പുഴയുടെ പോഷകയാണ്തുപ്പനാടുപുഴ. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലൂടെ ഒഴുകുന്ന ഈ നദി, കല്ലടിക്കോട് മലയിലാണ് ഉദ്ഭവിയ്ക്കുന്നത്. തുടർന്ന് ഏകദേശം 25 കിലോമീറ്റർ ഒഴുകുന്ന ഈ നദി, തുടർന്ന് മീൻവല്ലം, തുപ്പനാട്, കടമ്പഴിപ്പുറം തുടങ്ങിയ ഗ്രാമങ്ങളിലൂടെ ഒഴുകി അവസാനം കരിമ്പുഴയിൽ വച്ച് കുന്തിപ്പുഴയുമായി ചേർന്നാണ് തൂതപ്പുഴയാകുന്നത്. തുടർന്ന്, കുറ്റാനശ്ശേരി, വെള്ളിനേഴി, ഏലംകുളം, പുലാമന്തോൾ, വിളയൂർ, തിരുവേഗപ്പുറ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകുന്ന തൂതപ്പുഴ, കൂടല്ലൂരിലെ കൂട്ടുകടവിൽ വച്ച് ഭാരതപ്പുഴയിൽ ചേരുന്നു.

പ്രസിദ്ധമായ മീൻവല്ലം വെള്ളച്ചാട്ടം, മീൻവല്ലം ചെറുകിട ജലവൈദ്യുതപദ്ധതി തുടങ്ങിയ പദ്ധതികൾ തുപ്പനാടുപുഴയിലാണ് സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴ പോലെ ഇതിന്റെ ഈ പോഷകനദിയും വൻ തോതിൽ കയ്യേറ്റത്തിനും മണലെടുപ്പിനും വിധേയമായിട്ടുണ്ട്. [1]

തൂതപ്പുഴയുടെ പോഷകനദികൾ

തിരുത്തുക

ഇവയും കാണുക

തിരുത്തുക
  1. https://www.manoramaonline.com/environment/aquaworld/2018/10/13/encroachments-on-river-bank-thuppanad.html
"https://ml.wikipedia.org/w/index.php?title=തുപ്പനാടുപുഴ&oldid=4144087" എന്ന താളിൽനിന്ന് ശേഖരിച്ചത്