ഇന്ത്യയിൽ എല്ലായിടത്തും എല്ലാവരിലേക്കും ഇന്റർനെറ്റ് സൗകര്യം എത്തിക്കുകയും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള സർക്കാർ പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ (Digital India). [1].രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാൻഡ് കണക്ഷനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈ-ഫൈ സംവിധാനവും ഏർപ്പെടുത്താനുദ്ദേശിക്കുന്ന പദ്ധതി, നിലവിൽ വരുന്നതോടെ പുതുതായി പതിനെട്ടു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. 2019-ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഐടി മേഖലയിൽ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയുടെ ആരംഭമായി 2015 ജൂലൈ 1 ന് ഡിജിറ്റൽ ഇന്ത്യ വാരാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഇന്ത്യയെ അടുത്ത തലത്തിലേക്കുയർത്തുന്നു. ജനശാക്തീകരണത്തിലൂടെ. ജനജീവിതം സമ്പുഷ്ടമാക്കുന്നതിലൂടെ (Taking the power of digital to the next level.Empowering people.Enriching lives.) എന്ന മുദ്രാവാക്യത്തോടെയാണ് ഡിജിറ്റൽ ഇന്ത്യ വാരാഘോഷം സംഘടിപ്പിക്കപ്പെട്ടത്. [2]. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാന്റ് അംബാസഡറായി ഐ.ഐ.ടി-ജെ.ഇ.ഇ. പൊതുപരീക്ഷയിൽ പെൺകുട്ടികളിൽ ഒന്നാമതെത്തിയ ഇൻഡോർ സ്വദേശി കൃതി തിവാരി നിയമിക്കപ്പെട്ടു.[3]

ഡിജിറ്റൽ ഇന്ത്യ (DI)
മുദ്രാവാക്യം"Power To Empower"
രാജ്യംഇന്ത്യ
പ്രധാനമന്ത്രിനരേന്ദ്ര മോദി
മന്ത്രാലയംMinistry of Electronics and Information Technology
പ്രധാന ആളുകൾരവി ശങ്കർ പ്രസാദ്, P. P. Chaudhary
ആരംഭിച്ച തീയതി2 ജൂലൈ 2015; 9 വർഷങ്ങൾക്ക് മുമ്പ് (2015-07-02)
വെബ്‌സൈറ്റ്digitalindia.gov.in
Status: സജീവം

പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പ്രതീക്ഷകൾ

തിരുത്തുക

--- 2014-ലെ ��്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോട് പറഞ്ഞ വാക്കുകളാണിത്.[അവലംബം ആ���ശ്യമാണ്]

ലക്ഷ്യങ്ങൾ

തിരുത്തുക
  1. രാജ്യത്ത് കർഷകർ,ദരിദ്രർ തുടങ്ങീ എല്ലാവർക്കും ഇ-ഗവേണൻസും ഇ-കൊമേഴ്സും ഉൾപ്പെടെ എല്ലാ ഇന്റർനെറ്റ് സേവനങ്ങളുമെത്തിക്കുക.
  2. ഐടി ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ചു ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുക.
  3. ഐടി മേഖലയിൽ നാലര ലക്ഷം രൂപയുടെ വൻനിക്ഷേപവും 18 ലക്ഷം തൊഴിലവസരങ്ങളും.
  4. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സഹായം നൽകുക.
  5. മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുക.
  6. എല്ലാ സ്കൂളുകളിലും സർവ്വകലാശാലകളിലും ബ്രോഡ്ബാന്റ് കണക്ഷൻ.
  7. നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വൈഫൈ സംവിധാനം.
  8. ആശുപത്രികളിൽ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം.
  9. ഓൺലൈൻ ദേശീയ കാർഷിക വിപണി (ONAM)
  10. രണ്ടര ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിക്കുക.[1].

നേട്ടങ്ങൾ

തിരുത്തുക
  1. ഭരണത്തിലും സേവനങ്ങളിലും സുതാര്യതയും വേഗതയും ഉറപ്പുവരുത്തുന്നു.സർക്കാർ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കുന്നു.
  2. കൃഷി,ആരോഗ്യം,വിദ്യാഭ്യാസം,റവന്യു തുടങ്ങിയ സേവനങ്ങളെല്ലാം എവിടെയിരുന്നും ആവശ്യപ്പെടാനും സ്വീകരിക്കുവാനും എളുപ്പത്തിൽ കഴിയും.
  3. കടലാസുരഹിത ഓഫീസുകൾ യാഥാർത്ഥ്യമാകുന്നതോടെ പരിസ്ഥിതി സംരക്ഷണം.
  4. കാർഷിക വിപണി സുതാര്യവും വിപുലവും ഏകീകൃത സ്വഭാവമുള്ളതുമാകും.[4].

ഡിജിറ്റൽ ഇന്ത്യ വാരാഘോഷം

തിരുത്തുക

പദ്ധതിയുടെ ആരംഭത്തിൻറെ ഭാഗമായി 2015 ജൂലൈ 1 മുതൽ ഡിജിറ്റൽ ഇന്ത്യ വാരാഘോഷം സംഘടിപ്പിക്കപ്പെട്ടു.ന്യൂഡെൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. റിലയൻസ്,ടാറ്റ,വിപ്രോ,ആദിത്യ ബിർല,എയർബസ്,ഭാരതി എന്റർപ്രൈസസ്,വേദാന്ത ഗ്രൂപ്പ്,ഡെൽറ്റ ഇലക്ട്രോണിക്സ്,ഹീറോ,നിഡെക് കോർപ്പറേഷൻ,ലാവ ഇന്റർനാഷണൽ എന്നീ കമ്പനികൾ ഈ പദ്ധതിയിൽ പങ്കാളികളാകും.[2].ഏപ്രിൽ 14 ഡിജിറ്റൽ ഇന്ത്യ ദിനമായി ആചരിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം നിലവിലുണ്ട്[5]

2019 -ൽ പ്രതീക്ഷിക്കുന്നത്

തിരുത്തുക
  1. രണ്ടരലക്ഷം ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ്.
  2. നാലുലക്ഷം പൊതു ഇന്റർനെറ്റ് സേവനകേന്ദ്രങ്ങൾ.
  3. രണ്ടരലക്ഷം സ്ക്കൂളുകളിൽ വൈ-ഫൈ.
  4. 1.7 കോടി പേർക്ക് നേരിട്ടും 8.5 കോടി പേർക്ക് പരോക്ഷമായും തൊഴിൽ.
  5. ഇലക്ട്രോണിക്ക്സ് ഇറക്കുമതി ഇല്ലാതാക്കൽ.

പ്രമുഖ സംരംഭങ്ങൾ

തിരുത്തുക

ഡിജിറ്റൽ ഇന്ത്യ വാരാഘോഷവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട സംരംഭങ്ങൾ

  • വാർത്താവിതരണ അടിസ്ഥാന സൗകര്യവും സേവനങ്ങളും.
  1. ഭാരത് നെറ്റ്
  2. വൈ-ഫൈ ഹോട്ട്സ്പോട്ട്സ്
  3. നെക്സ്റ്റ് ജനറേഷൻ നെറ്റ്വർക്ക്
  • ഉൽപന്നങ്ങൾ
  1. ഡിജിറ്റൽ ലോക്കർ
  2. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ
  3. ഇ-ഹോസ്പിറ്റൽ/ഓആർഎസ്
  4. ഇ-സൈൻ
  5. ഡിജിറ്റൈസ് ഇന്ത്യ പ്ലാറ്റ്ഫോം (ഡി.ഐ.പി.)
  • പോർട്ടൽസ് & ആപ്പ്സ്
  1. ഡിജിറ്റൽ ഇന്ത്യ പോർട്ടൽ,മൊബൈൽ ആപ്പ്.
  2. മൈഗവ് ആപ്പ്
  3. സ്വച്ച് ഭാരത് ആപ്പ്
  4. ആധാർ-മൊബൈൽ അപ്ഡേറ്റ് ആപ്പ്
  • ഗവേഷണ സ്ഥാപനങ്ങൾ
  1. നാഷണൽ സെന്റർ ഫോർ ഫ്ളെക്സിബിൾ ഇലക്ട്രോണിക്സ്
  2. സെന്റർ ഓഫ് എക്സലൻസ് ഫോർ ഐഒടി
  • പ്രമുഖ നയങ്ങൾ
  1. ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് ഫണ്ട്
  2. ഇ-ഗവേണൻസ് പോളിസി ഇനിഷ്യേറ്റീവ്സ്.
  1. 1.0 1.1 "ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കമായി " ,മാതൃഭൂമി ദിനപത്രം, കൊല്ലം എഡിഷൻ, 2 ജൂലൈ 2015. പേജ് 1
  2. 2.0 2.1 "ഡിജിറ്റൽ ഇന്ത്യ വാരത്തിന് ശുഭാരംഭം കുറിക്കുന്നു.", കേന്ദ്രസർക്കാർ പരസ്യം, മലയാള മനോരമ, 2015 ജൂലൈ 1
  3. "ഡിജിറ്റൽ ഇന്ത്യ;കൃതി തിവാരി ബ്രാന്റ് അംബാസഡർ", മലയാള മനോരമ, കൊല്ലം എഡിഷൻ, 2015 ജൂലൈ 6, പേജ് 6
  4. "18 ലക്ഷം തൊഴിലവസരവുമായി ഇന്ത്യ ഡിജിറ്റൽ", മലയാള മനോരമ, കൊല്ലം എഡിഷൻ, 2015 ജൂലൈ 2, പേജ് 1&13
  5. Digital India Day
"https://ml.wikipedia.org/w/index.php?title=ഡിജിറ്റൽ_ഇന്ത്യ&oldid=3177889" എന്ന താളിൽനിന്ന് ശേഖരിച്ചത്