ട്രാൻസ് (ചലച്ചിത്രം)
അൻവർ റഷീദ് സംവിധാനം ചെയ്ത ഒരു മലയാളം ചലച്ചിത്രമാണ് ട്രാൻസ്.[3] അൻവർ റഷീദ് എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന ഈ ചലച്ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്രിയ നസീം, സൗബിൻ സാഹിർ, വിനായകൻ, ഗൗതം മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[4] അമൽ നീരദ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൽ സംഗീത സംവിധായകൻ റെക്സ് വിജയന്റെ സഹോദരനായ ജാക്സൺ വിജയനാണ് സംഗീതം നൽകിയിരിക്കുന്നത്. ഒപ്പം വിൻസന്റ് വടക്കൻ തിരക്കഥാകൃത്തായും റസൂൽ പൂക്കുട്ടി ശബ്ദസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.[5][6] 2019 സെപ്റ്റംബർ 1 - ന് ട്രാൻസിന്റെ ഷൂട്ടിങ് പൂർത്തിയാവുകയുണ്ടായി. 2019 ഡിസംബർ 20 - നായിരുന്നു റിലീസിംഗ്. മികച്ച നിരൂപണങ്ങൾ ലഭിച്ചെങ്കിലും, നിർഭാഗ്യവശാൽ, കോവിഡ് -19 പാൻഡെമിക് ലോക്ക്ഡൗൺ കാരണം , ചിത്രം സാമ്പത്തിക നഷ്‌ടമുണ്ടാക്കുകയും ബോക്‌സ് ഓഫീസ് പരാജയപ്പെടുകയും ചെയ്തു .
ട്രാൻസ് | |
---|---|
സംവിധാനം | അൻവർ റഷീദ്[1] |
നിർമ്മാണം | അൻവർ റഷീദ് |
കഥ | വിൻസന്റ് വടക്കൻ |
തിരക്കഥ | വിൻസന്റ് വടക്കൻ [2] |
അഭിനേതാക്കൾ | ഫഹദ് ഫാസിൽ ഗൗതം മേനോൻ നസ്രിയ നസീം വിനായകൻ സൗബിൻ സാഹിർ |
സംഗീതം | ജാക്സൺ വിജയൻ റസൂൽ പൂക്കുട്ടി |
ഛായാഗ്രഹണം | അമൽ നീരദ് |
ചിത്രസംയോജനം | പ്രവീൺ പ്രഭാകർ |
സ്റ്റുഡിയോ | അൻവർ റഷീദ് എന്റർടെയിൻമെന്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകനവാഗതനായ വിൻസെന്റ് വടക്കന്റെ തിരക്കഥയിൽ ഏഴ് വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് ഒരു മികച്ച സൈക്കോളജിക്കൽ ത്രില്ലർ ആണ്.കന്യാകുമാരിയിൽ താമസിച്ചിരുന്ന തുടർന്ന് അവിടം വിടേണ്ടിവരുന്ന മോട്ടിവേഷണൽ ട്രെയ്നറായ വിജുപ്രസാദിന്റ ജീവിതയാത്രയെ ബേസ് ചെയ്ത് താരതമ്യേന ഒരു വലിയ ഫ്ലാറ്റ്ഫോമിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അമ്മയുടെ ആത്മഹത്യയ്ക്ക് ശേഷം അനാഥരായ് മാറുന്ന വിജുപ്രസാദും അനുജൻ കുഞ്ഞനും തങ്ങളുടെ കുടുംബത്തിന്റെ തകർച്ച��ിൽ നിന്ന് മോചിതരല്ല.എങ്കിലും വിജുപ്രസാദ് തന്റെ ജീവിതത്തിന്റെ ദുർഗതികളോട് പൊരുതുന്നു.വലിയ വിജയങ്ങളുടെ സ്വപ്നങ്ങൾ അയാൾക്കുണ്ട്. കുഞ്ഞൻ ഒരു മാനസ്സികരോഗി കൂടിയാണ്.പെട്ടെന്നൊരു ദിവസം അനുജനും ആത്മഹത്യ ചെയ്യുന്നു.തുടർന്ന് സമ്പൂർണ്ണമായ് മാനസ്സിക നിയന്ത്രണം നഷ്ട്ടപ്പെട്ട് കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുന്ന വിജുപ്രസാദ് കന്യാകുമാരി വിടുന്നു.ബോംബെയിലെത്തുന്നു.
ഒരു വലിയ തട്ടിപ്പ് സംഘത്തിലേക്ക് ജോലിക്ക് പ്രവേശിക്കുന്നു.മതത്തെ കേന്ദ്രീകരിച്ച് ചൂഷണവും തട്ടിപ്പും നടത്തി കോടികൾ കൊയ്യുന്ന ആ കമ്പനിയുടെ നിർദ്ദേശ പ്രകാരം ജ്വോഷ്വാ കാൾട്ടൺ എന്ന് പേര് മാറ്റി അയാൾ ഒരു കൃസ്ത്യൻ പാസ്റ്ററായ് വേഷമിട്ട് തൊഴിൽ ചെയ്യുന്നു..മതവിശ്വാസികളായ സാധാരണ മനുഷ്യരെ അതേ നാണയത്തിൽ ആത്മീയ ചൂഷണം ചെയ്ത് ലാഭം നേടുന്ന ഒരു മികച്ച പെർഫോമറും കോടിപതിയും ആയി വിജു പ്രസാദ് മാറുന്നു. പ്രമേയപരമായ് റെലവന്റായ ഒരു ചിന്ത ട്രാൻസ് മുന്നോട്ട് വെയ്ക്കുന്നു.ഒപ്പം അഭിനയേതാക്കളുടെ പ്രകടനവും അതിഗംഭീരമാണ്.
ഒടുവിൽ ആ തട്ടിപ്പ് സംഘടനയുടെ മുതലാളിമാരായി ഒരു പ്രസ്തുത കാരണത്താൽ തർക്കത്തിലാവുകയും പ്രതികാരാത്മകമായും സ്വയം വിമർശനാത്മകമായും അയാൾ ആ സംഘടനക്ക് എതിരെ തിരിയുകയും ചെയ്യുന്നു.
അതിനുള്ളിൽ മതത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളും കൊള്ളയും അയാൾ പുറംലോകത്തോട് വിളിച്ച് പറയുന്നു.
ഇന്റർവല്ലിന് ശേഷം വിജുപ്രസാദിന്റെ ജീവിതത്തിന് സമാന്തരമായ് നിരവധി കഥാപാത്രങ്ങൾ കടന്നുവരുന്നുണ്ട്.അവരെല്ലാം അയാളുടെ ജീവിതത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നു.ഇന്റർവെല്ലിന് ശേഷമുള്ളതെല്ലാം സത്യമല്ലെന്നും ഒരു ട്രാൻസിക് സ്റ്റേജിൽ വിജുവിന്റെ ഉപബോധമനസ്സിന്റെ വെറും തോനലുകൾ മാത്രമാണവയെന്നും ഒരു പ്രേഷകവായനയുണ്ട്.
സിനിമയുടെ മ്യൂസിക്കും ബിജിഎം ഉം ക്യാമറയും എഡിറ്റിംഗും എല്ലാം ചേർന്ന് പ്രേഷകർക്ക് വർണ്ണവിസ്മയങ്ങളുടെ ഒരു വിഷ്വൽട്രീറ്റ് ആണ് ട്രാൻസ് നല്കുന്നത്.സാങ്കേതികമായ് മികച്ച നിലവാരം പുലർത്തുന്ന ട്രാൻസ് വളരെ ഗൗരവമുള്ള ഒരു സോഷ്യൽ സബ്ജക്ട് കൂടി ചർച്ച ചെയ്യുന്നു.
അഭിനേതാക്കൾ
തിരുത്തുക- ഫഹദ് ഫാസിൽ....വിജു പ്രസാദ്/ജോഷ്വാ കാൾട്ടൺ
- നസ്രിയ നസീം
- ഗൗതം മേനോൻ
- സൗബിൻ സാഹിർ... മാത്യു
- വിനായകൻ
- ദിലീഷ് പോത്തൻ
- ചെമ്പൻ വിനോദ് ജോസ്
- ജോജു ജോർജ്
- അർജുൻ അശോകൻ
- ശ്രീനാഥ് ഭാസി
- ഉണ്ണിമായ പ്രസാദ്
നിർമ്മാണം
തിരുത്തുകട്രാൻസിന്റെ ആദ്യത്തെ പോസ്റ്റർ അൻവർ റഷീദാണ് റിലീസ് ചെയ്തത്. 2017 ഡിസംബറിൽ മുംബൈയിൽ വച്ച് ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിന്ന ആദ്യത്തെ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി.[7] മലയാള സിനിമയിൽ ആദ്യമായി, ചില ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനു വേണ്ടി ബോൾട്ട് ഹൈ സ്പീഡ് സൈൻബോട്ട് ക്യാമറകൾ ഉപയോഗിച്ചത് ട്രാൻസിന്റെ ചിത്രീകരണത്തിലാണ്. മുഴുവൻ ചിത്രവും സിങ്ക് സൗണ്ടിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരിയുടെ കടലോര മേഖലകളിലും ഇന്ത്യയിലും ദുബായിലും പ്രധാനമായി ചിത്രീകരിച്ച ഈ ചലച്ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ആംസ്റ്റർഡാമിലാണ് ചിത്രീകരിച്ചത്. ഏതാണ്ട് 20 കോടി രൂപയാണ് ട്രാൻസിന്റെ ആകെ മുതൽമുടക്ക്. ഫഹദ് ഫാസിൽ അഭിനയിച്ച ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ മുതൽമുടക്കിയിട്ടുള്ള സിനിമയും ഇതാണ്.[8]
അവലംബം
തിരുത്തുക- ↑ "Fahadh Faasil-Amal Neerad-Anwar Rasheed's film Trance's poster is here - Times of India". The Times of India. Retrieved 2018-02-21.
- ↑ "Fahadh Faasil's Trance: Biggest Film In The Actor's Career" (in ഇംഗ്ലീഷ്). 2017-08-28. Retrieved 2018-02-21.
- ↑ "Fahadh Faasil, Director Anwar Rasheed Team Up For Trance". NDTV.com. Retrieved 2018-02-23.
- ↑ "First look and release date of Fahadh Faasil's Trance out". The New Indian Express. Retrieved 2019-09-13.
- ↑ "Nazriya not in Fahadh Faasil's Trance? - Times of India". The Times of India. Retrieved 2018-02-21.
- ↑ "First look poster of Fahadh's Trance puzzles fans". Mathrubhumi. Archived from the original on 2018-02-21. Retrieved 2018-02-21.
- ↑ "Fahadh Faasil's Trance heads to Mumbai - Times of India". The Times of India. Retrieved 2018-02-23.
- ↑ Pillai, Sreedhar (18 July 2019). "Fahadh Faasil film Trance postponed to Christmas 2019; major VFX work reason behind delay". Firstpost. Retrieved 19 July 2019.