ടി.പി. ബാലഗോപാലൻ എം.എ.
മലയാള ചലച്ചിത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ബാലൻ കെ. നായർ, മണിയൻപിള്ള രാജു, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ടി.പി. ബാലഗോപാലൻ എം.എ.. മികച്ച നടനുള്ള കേരളസർക്കാർ പുരസ്കാരം മോഹൻലാലിന് ആദ്യമായി ലഭിച്ചത്, ഈ ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു. അജയ് ആർട്സിന്റെ ബാനറിൽ ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ഈ ചിത്രം എവർഷൈൻ റിലീസ് വിതരണം ചെയ്തിരിക്കുന്നു. സംവിധായകനായ സത്യൻ അന്തിക്കാട് തന്നെയാണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് നടൻ ശ്രീനിവാസൻ ആണ്.
ടി.പി. ബാലഗോപാലൻ എം.എ. | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | ടി.കെ. ബാലചന്ദ്രൻ |
കഥ | സത്യൻ അന്തിക്കാട് |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | മോഹൻലാൽ ശ്രീനിവാസൻ ബാലൻ കെ. നായർ മണിയൻപിള്ള രാജു ശോഭന |
സംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | സത്യൻ അന്തിക്കാട് |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | അജയ് ആർട്ട്സ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി | 1986 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 130 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ടി.പി. ബാലഗോപാലൻ എം.എ. |
ശ്രീനിവാസൻ | അഡ്വ. രാമകൃഷ്ണൻ |
ബാലൻ കെ. നായർ | അനിതയുടെ അച്‌ഛൻ |
മണിയൻപിള്ള രാജു | |
സുരേഷ് ഗോപി | |
കുതിരവട്ടം പപ്പു | ചന്ദ്രൻ കുട്ടി |
കൊതുക് നാണപ്പൻ | |
ശോഭന | അനിത |
സുകുമാരി | |
കെ.പി.എ.സി. ലളിത | രാധ |
അടൂർ ഭവാനി | |
തൊടുപുഴ വാസന്തി |
സംഗീതം
തിരുത്തുകസത്യൻ അന്തിക്കാട് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എ.റ്റി. ഉമ്മർ ആണ്.
- ഗാനങ്ങൾ
- ഓരോ പൂവിലും – കെ.ജെ. യേശുദാസ്
- നക്ഷത്ര രാജ്യത്തെ – കെ.ജെ. യേശുദാസ്, കോറസ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. നാരായണൻ |
കല | കെ. കൃഷ്ണൻ കുട്ടി |
ചമയം | പി.വി. ശങ്കർ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം, രവി |
പരസ്യകല | കിത്തോ |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | പി.കെ. നടരാജൻ |
ശബ്ദലേഖനം | തരംഗിണി |
നിർമ്മാണ നിർവ്വഹണം | രാധാകൃഷ്ണൻ വി.വി. |
വാതിൽപുറ ചിത്രീകരണം | വിശാഖ് ഔട്ട്ഡോർ യൂണിറ്റ് |
അസോസിയേറ്റ് കാമറാമാൻ | അജിത്, ദിൽജിത് |
ടൈറ്റിൽസ് | നീതി കൊടുങ്ങല്ലൂർ |
അസിസ്റ്റന്റ് ഡയറൿടർ | ശശിശങ്കർ, ഷിബു |
ഡബ്ബിങ്ങ് | മെരിലാന്റ് |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച നടൻ – മോഹൻലാൽ
- മികച്ച കഥ – സത്യൻ അന്തിക്കാട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടി.പി. ബാലഗോപാലൻ എം.എ. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ടി.പി. ബാലഗോപാലൻ എം.എ. – മലയാളസംഗീതം.ഇൻഫോ