ടി.കെ. കൊച്ചുനാരായണൻ
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറും വൈലോപ്പള്ളി സംസ്‌കൃതിഭവന്റെ ആദ്യ വൈസ് ചെയർമാനും കേരള വിജ്ഞാനകോശത്തിന്റെ എഡിറ്ററും പ്രമുഖ ശാസ്ത്രസാഹിത്യകാരനും ആയിരുന്നു ടി. കെ. കൊച്ചുനാരായണൻ (1945 - 21 ഓഗസ്റ്റ് 2024). ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്ന സിനിമയുടെ തിരക്കഥ രചിച്ചതും ഇദ്ദേഹമാണ്.
ടി.കെ. കൊച്ചുനാരായണൻ | |
---|---|
ജനനം | 1945 |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ദൃശ്യ മാധ്യമ പ്രവർത്തകൻ, ശാസ്ത്ര സാഹിത്യകാരൻ |
ജീവിതപങ്കാളി(കൾ) | എം ബീന |
കുട്ടികൾ | ടി.കെ രാജീവ് ടി.കെ പാർവതി |
ജീവിതരേഖ
തിരുത്തുക1945 ൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ആലങ്ങാട് ജനനം. നിരവധി ഗണിതശാസ്ത്ര പുസ്തകങ്ങളടക്കം അൻപതോളം വൈജ്ഞാനിക പുസ്തകങ്ങളുടെ രചയിതാവാണ്. 'ചീറാപ്പു കഥകൾ' എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധാരാളം വൈജ്ഞാനിക പരമ്പരകളും പരിപാടികളും ഡോക്യുമെന്ററികളും ദൂരദർശനിലൂടെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവ്വാഹക സമിതി അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ആയിരുന്നു. സി-ഡിറ്റിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിവിഷൻ ഹെഡ്ഡായും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മീഡിയ സംഘാടകനായും പ്രവർത്തിച്ചു. പി.ടി. ഭാസ്‌കരപ്പണിക്കാരോടൊപ്പം വിശ്വവിജ്ഞാന കോശത്തിലും പ്രവർത്തിച്ചു. മാനവീയം ഡോക്യൂമെറ്റേഷൻ നിർവഹിച്ചു.
ദൃശ്യമാധ്യമ രംഗത്ത്
തിരുത്തുകദൂരദർശനും സി-ഡിറ്റും തുടങ്ങിയ കാലഘട്ടങ്ങളിൽ ദൃശ്യമാധ്യമ രംഗത്ത് കൊച്ചുനാരായണൻ നടത്തിയ ഇടപെടലുകൾ അവയ്ക്കു ദിശാബോധം പകർന്നു. [1]ധാരാളം വൈജ്ഞാനികപരമ്പരകളും പരിപാടികളും ഡോക്യുമെന്ററികളും ദൂരദർശനിലൂടെ അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീർഘകാലം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കരിയർ ഗൈഡൻസ് പരമ്പര വഴികാട്ടി, പാഠ്യപദ്ധതിപരിഷ്ക്കാരം പരിചയപ്പെടുത്തിയ പരിശീലനപരമ്പരകളായ കറുക, പഠനം പാൽപ്പായസം, കൃഷിപദ്ധതി പരിചയപ്പെടുത്തിയ കഞ്ഞിക്കുഴിയുടെ വിജയഗാഥ, കേരളത്തിലെ പുഴകളെപ്പറ്റിയുള്ള ഒഴുക്കിന്റെ അശാന്തത, ലോകത്തെ പ്രശസ്തഗണിതജ്ഞനായ ജോർജ്ജ് ഗീവർഗ്ഗീസ് ജോസഫിലൂടെ മധ്യകാലകേരളത്തിലെ ഗണിതപാരമ്പര്യം മലയാളികൾക്കു പരിചയപ്പെടുത്തിയ വിൻഡോസ് റ്റു ദ് ഈസ്റ്റ് തുടങ്ങി ഒട്ടേറെ ടെലിവിഷൻ പരിപാടികളും ഡോക്യുമെന്ററികളും അദ്ദേഹത്തിന്റേതായുണ്ട്. ദൂരദർശനുവേണ്ടി വി.കെ.എനെ ഇന്റർവ്യൂ ചെയ്തതും സാഹിത്യ രംഗത്തെ അക്കാലത്തെ സുപ്രധാന സംഭവമായി.[2]
കൃതികൾ
തിരുത്തുക- കണക്ക് എരിവും പുളിയും
- ചീരാപ്പ് കഥകൾ(ചെറുകഥാസമാഹാരം)
- ഉയരങ്ങളിലെ നോക്കുകുത്തി
- ഗണിതം ഉത്സവമാക്കാം
- ഹൈസ്കൂൾ സചിത്ര ദ്വിഭാഷ ഗണിത നിഘണ്ടു
- ക്വിസ് അറിവ്
- പോൾ എർദേസ് ഐതിഹാസിക ഗണിത തീർഥാടകൻ
- അസാധാരണ ഗണിതക്വിസ്
- ഗണിതം രസിക്കാം പഠിക്കാം
- പത്തു പത്തുകൾ
- 101 കുസൃതിക്കണക്കുകൾ
അവലംബം
തിരുത്തുക- ↑ [/web/20240822052929/https://www.mathrubhumi.com/news/kerala/obituary-tk-kochunarayanan-1.9832243 "ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ ടി. കെ. കൊച്ചുനാരായണൻ അന്തരിച്ചു"]. www.mathrubhumi.com. 21.08.2024. Retrieved 22. 8. 2024.
{{cite web}}
: Check|url=
value (help); Check date values in:|access-date=
and|date=
(help) - ↑ https://www.deshabhimani.com/news/kerala/obit-t-k-kochunarayanan/1132918