ടിപ്പു സുൽത്താൻ നായന്മാരെ ശ്രീരംഗപട്ടണത്ത് ബന്ധനത്തിലാക്കിയത്
1786 മുതൽ 1789 വരെ മലബാറിലെ നായർ ഹിന്ദുക്കളെ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ കീഴിൽ മുസ്‌ലിം സമുദായക്കാർ ബന്ധനത്തിൽ ആക്കിയ കാര്യത്തെയാണ് ടിപ്പു സുൽത്താൻ നായന്മാരെ ശ്രീരംഗപട്ടണത്ത് ബന്ധനത്തിലാക്കിയത് (Captivity of Nairs at Seringapatam) എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത്. നായന്മാരെ ക്രൂരമായി പീഡിപ്പിക്കുകയും വധിക്കുകയും നിർബന്ധിതമായി ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തുകയും ചെയ്തിരുന്നു.[1][2] അതിയായ ഹിന്ദുമത വിശ്വാസവും അവരുടെ ദാമ്പത്യരീതികളുമാണ് പൈശാചികമായ രീതിയിൽ നായന്മാർ പീഡനങ്ങൾ ഏൽക്കാനുണ്ടായ കാരണങ്ങൾ.[3][4][5] മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ തിരുവിതാംകൂറിൽ നിന്നുമുള്ള നായർപട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ ടിപ്പുവിനെ തോൽപ്പിച്ചതിനു ശേഷമാണ് ഈ ബന്ധനം അവസാനിച്ചത്.[6][7] സ്ത്രീകളും കുട്ടികളുമടക്കം ഏതാണ്ട് 30000 നായന്മാരെ തടവറയിൽ അടച്ചതിൽ ജീവനോടെ മലബാറിലേക്ക് വരാൻ കഴിഞ്ഞത് ആയിരത്തിൽത്താഴെ ആൾക്കാർക്ക് മാത്രമാണ്.[7][8]
ക്ഷത്രിയഃ രാജാക്കാന്മാരായിരുന്നു ചിറക്കൽ, കടത്തനാട്, കോട്ടയം (മലബാർ), കുറങ്ങോട്, എന്നീ വടക്കേ മലബാർ ഇടങ്ങളിൽ ഭരണം നടത്തിയിരുന്നത്. ക്ഷത്രിയരുടേ സേവകർ സൈനികർ വിശ്വസ്തരായിരുന്നു നായർ സൈനികർ , കണ്ണൂരിലെ മാപ്പിള ഭരണാധികാരി (ചിറയ്ക്കലിൽ നിന്ന് ഉൽഭവിച്ച അറയ്ക്കൽ രാജവംശം)ചിറക്കലിനോട് സഖ്യത്തിലും ആയിരുന്നു. തെക്കേ മലബാർ ആവട്ടെ സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും ഭരണത്തിൽ ആയിരുന്നു.[9]
ഹൈദർ അലിയുടെ ഭരണകാലത്തെ നായന്മാരുടെ അവസ്ഥ
തിരുത്തുകമൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരാലി 1766-1793 കാലഘട്ടത്തിൽ മലബാർ കീഴടക്കാൻ എത്തിയപ്പോൾ നാട്ടുകാരായ നായന്മാരിൽ നിന്നും കടുത്ത എതിർപ്പ് നേരിടേണ്ടിവന്നു. [10] 1766 -ൽ പാലക്കാട്ടേക്കും മലബാറിലേക്കും പടനയിച്ച ഹൈദർ, 1767 -ൽ താമരശ്ശേരി ചുരം വഴിയും മലബാറിൽ എത്തുകയുണ്ടായി. [10] നായർ സമുദായാംഗങ്ങളുടെ ജാതിഭ്രാന്ത് മനസ്സിലാക്കിയ ഹൈദർ അതുതന്നെ മതംമാറ്റത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുത്തു.[10] ആദ്യമായി നായന്മാർ ജാതിമൂലം അനുഭവിച്ചുവന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കി, നായന്മാരെ പരവർ സമുദായത്തിനു തുല്യമാക്കി. നായന്മാർ ആയുധം കൊണ്ടുനടക്കുന്നത് വിലക്കി.[10] കൂടാതെ ആരെങ്കിലും ഇസ്‌ലാമിലേക്കു പരിവർത്തനം ചെയ്യുന്ന പക്ഷം ഈ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുമെന്നും അറിയിച്ചു.[10] ഈ കാരണത്താൽ കുറച്ചു നായന്മാരും താഴ്ന്ന ജാതിക്കാരിൽ വളരെപ്പേരും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തു. ഇങ്ങ��െ അപമാനിതരായ നായർ സമുദായക്കാർ ഹൈദറിനെതിരെ പടയൊരുക്കം നടത്തി.[10] ഹൈദറിന്റെ ഒറ്റപ്പെട്ടു നിന്ന കാര്യാലയങ്ങളും സംഭരണശാലകളും ആയുധപ്പുരകളും ആക്രമിക്കുകയും തീവയ്ക്കുകയും നശിപ്പിക്കുകയും ചെയ്തു.[10]
1766 -ൽ ഹൈദർ മലബാർ ആക്രമിച്ചപ്പോൾ ചിറക്കലിൽ നിന്നും തടവുകാരനായിപ്പിടിച്ച ഒരു നായർ സമുദായക്കാരനായിരുന്നു അയാസ് ഖാൻ[11]. ഒരു മുസൽമാൻ ആയിത്തീർന്ന അയാളെ പുതുതായി പരിവർത്തനം ചെയ്ത മുസൽമാന്മാരുടെ പടയിൽ ചേർത്തു. ഹൈദറിന്റെ സ്നേഹം സമ്പാദിച്ച അയാൾ 1779 -ൽ ചിത്രദുർഗയുടെയും 1789 -ൽ ബെഡ്+നൂരിന്റെയും ഗവർണർ ആയി മാറി. വശത്താക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ നിന്ന അയാസ് ഖാൻ ഹൈദറിന്റെ മരണശേഷം ബ്രിട്ടീഷുകാരോട് ചേർന്ന് ബെഡ്നൂർ അവർക്ക് കൈമാറി.[12]
ടിപ്പു സുൽത്താന്റെ കാലത്ത് നായന്മാരുടെ അവസ്ഥ
തിരുത്തുകഇതു സംബന്ധിച്ച കത്തിടപാടുകൾ
തിരുത്തുകബേക്കൽ ഗവർണ്ണറയിരുന്ന ബുദ്രുസ് സമൻ ഖാന് 1785 -ൽ എഴുതിയ കത്തിൽ ടിപ്പു നായന്മാരെ നിർബന്ധിതമായി മതംമാറ്റുന്നതിന് അംഗീകാരം നൽകിക്കൊണ്ട് ഇങ്ങനെ പറയുന്നുണ്ട്:[13]
തടവിലുള്ള നായന്മാരെപ്പറ്റിയുള്ള താങ്കളുടെ രണ്ടു കത്തും ലഭിച്ചു. അവരിൽ 135 പേരെ ചേലാകർമ്മം ചെയ്യാനുള്ള നിങ്ങളുടെ ഉത്തരവ് ശരിയാണ്. അതിൽ ഏറ്റവും ചെറുപ്പക്കാരായ 11 പേരെ Usud Ilhye band (or class) -ൽ പെടുത്തിയതും ബാക്കി 94 പേരെ Ahmedy Troop -ൽ ചേർത്തതും, പിന്നീട് അവരെ Kilaaddar of Nugr -ന്റെ കീഴിൽ ചേർത്തതുമെല്ലാം ശരിയായ കാര്യങ്ങളാണ്.
അതേ വർഷം മെയ് മാസത്തിൽ കോഴിക്കോട്ടേ പോലീസ് ഓഫീസറായ അർഷദ് അലി ബെയ്‌ഗിന് അയച്ച കത്തിൽ എതിർത്തുനിൽക്കുന്ന നായന്മാരെ എങ്ങനെ നേരിടണം എന്നു നിർദ്ദേശം നൽകുന്നുണ്ട്. [13]
ഗൂർകുൽ എന്ന ആ ദുഷ്ടനേയും അയാളുടെ ഭാര്യയേയും കുട്ടികളെയും പിടിച്ച് മുസൽമാന്മാരാക്കി എല്ലാത്തിനെയും കൂടി നല്ല സുരക്ഷയോടെ ശ്രീരംഗപട്ടണത്തേക്ക് എത്തിച്ചേക്കണം
വിളംബരം
തിരുത്തുക1788 -ൽ ടിപ്പു മലബാറിലെ നായന്മാർക്കായി പുറപ്പെടുവിച്ച വിളംബരപ്രകാരം പുതിയ സാമുദായിക പരിഷ്കരണങ്ങൾ ഇവയാണ്: [16]
ഞാൻ ഇവിടം കീഴടക്കിയിട്ട് കഴിഞ്ഞുപോയ ഇരുപത്തിനാല് വർഷമായി നിങ്ങൾ അക്രമകാരികളും മർക്കടമുഷ്ടിക്കാരുമായ ഒരു ജനക്കൂട്ടമായി, യുദ്ധങ്ങൾ നടത്തി നിങ്ങളുടെ മഴക്കാലത്ത് എന്റെ ധാരാളം രക്തസാക്ഷികൾക്ക് ജീവഹാനിയുണ്ടാക്കാൻ ഇടയായിട്ടുണ്ട്. അത് അങ്ങനെയാവട്ടേ, കഴിഞ്ഞതു കഴ��ഞ്ഞു. ഇനി മുതൽ നിങ്ങളെല്ലാവരും എന്റെ ഭരണം അംഗീകരിച്ച് അനുസരണയോടെ നികുതികൾ നൽകി നല്ല ഒരു ജനതയായി ജീവിച്ചുകൊള്ളണം. മറ്റു മനുഷ്യസമൂഹത്തെപ്പോലെ ജീവിക്കാൻ ഇനിയും നിങ്ങൾ തയ്യാറാവാത്ത പക്ഷം, ഞാനിതാ വീണ്ടും പറയുകയാണ് എല്ലാത്തിനെയും ഞാൻ ഇസ്‌ലാമിലേക്ക് നിർബന്ധമായി മാറ്റുന്നതായിരിക്കും
ഈ വിളംബരം വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി, അതു വളർന്ന് ഒരു കലാപത്തോളം എത്തി[16]. ഇസ്‌ലാമിലേക്ക് നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കപ്പെടുമെന്നു ഭയന്ന് 30000 ബ്രാഹ്മണർ തിരുവിതാംകൂരിലേക്ക് നാടുവിട്ടു.[16] കോട്ടയം രാജാവും കടത്തനാട് രാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയോട് സംരക്ഷണം ആവശ്യപ്പെട്ടു.[16] 1788 -ൽ സാമൂതിരിയെ ആക്രമിച്ച ടിപ്പു മഞ്ചേരിയിലെ കരണവപ്പാടിനെ പിടികൂടി.[16] രവി വർമ്മയും മറ്റു പടിഞ്ഞാറേ കോവിലകത്തെ യുവരാജാക്കന്മാരും കോഴിക്കോട്ടെ നായർപ്പടയാളികളും കൂടി ഈ ആക്രമണത്തെ നേരിട്ടു. ടിപ്പു തന്റെ ഫ്രഞ്ച് കമാണ്ടറായ എം ലാലിയുടെ നേതൃത്വത്തിൽ 6000 പേരടങ്ങുന്ന ഒരു പടയെ അയച്ചെങ്കിലും രവി വർമ്മയെ തോൽപ്പിക്കാനായില്ല.[16]
അടിമകളാക്കപ്പെട്ടവർ
തിരുത്തുക1789 -ൽ ടിപ്പു സിദ്ധേശ്വരം വഴി ഗുലാം അലിയെയും ഗജി ഖാനെയും ദർവേദിൽ ഖാനെയും പടയോടും കൂടി കുടകിലേക്ക് അയച്ചു.[17] അവിടെ അവർ ധാന്യങ്ങളും ആണുങ്ങളെയും പെണ്ണുങ്ങളെയും കുട്ടികളെയും അടിമകളാക്കുകയും പിടിച്ചെടുത്ത വീടുകൾ കത്തിക്കുകയും ചെയ്തു.[17] ബാഗമണ്ഡലം ക്ഷേത്രം കത്തിച്ചു.[17] മലബാറിലേക്ക് വന്ന ഗുലാം അലിഉക്കെതിരെ കൂർഗിൽ ആക്രമണം ഉണ്ടായി.[17] എന്നാൽ മലബാറിൽ എത്താൻ കഴിഞ്ഞ ഗുലാം അലി പയ്യാവൂർ ആക്രമിക്കുകയും ക്ഷേത്രം കത്തിക്കുകയും ചെയ്തു.[17]
അതേ വർഷം കോഴിക്കോട്ടെ പ്രശ്നക്കാരായ നായന്മാരെ അമർച്ച ചെയ്യാൻ പുറപ്പെട്ട ടിപ്പു മറ്റൊരു ലഹള കൂർഗിൽ പൊട്ടിപ്പുറപ്പെട്ടതറിഞ്ഞ് ബുർഹാൻ ഉദ് ദിനിന്റെയും സയ്യെദ് ഹമീദിന്റെയും നേതൃത്വത്തിൽ ഒരു സേനയെ അങ്ങോട്ടു വിട്ടു. താമരശ്ശേരി ചുരം വഴി ടിപ്പു മലബാറിൽ എത്തി. അവിടെ ഒരു മരക്കോട്ടയും ചെക്ക്പോസ്റ്റും ഉണ്ടാക്കിയ ടിപ്പു ഗഫാർ എന്ന ഉദ്യോഗസ്ഥനെ അവിടെ നിർത്തി നാട്ടുകാരെ ഇസ്‌ലാമിലെക്ക് മാറ്റൻ നിർദ്ദേശം നൽകി.[18]
തന്റെ വിളംബരം നടപ്പിലാക്കാൻ ടിപ്പു മലബാറിൽ തന്നെ തങ്ങി.[16] 'തിരിച്ചറിയാൻ കഴിയാത്ത എല്ലാവരെയും കത്തിക്കാനും എവിടെ ഒളിച്ചാലും പിന്നലെ ചെന്നു പിടികൂടി ഏതു കുൽസിതമാർഗ്ഗമുപയോഗിച്ചു പോലും എല്ലാത്തിനെയും മുസൽമാന്മാരാക്കാനും നിർദ്ദേശം നൽകി.'[16] തലശ്ശേരിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചിറക്കൽ രാജാവ് പിടിക്കപ്പെടും എന്നു മനസ്സിലായപ്പോൾ ആത്മഹത്യ ചെയ്തു. വലിച്ചിഴച്ചു കൊണ്ടു പോയി അദ്ദേഹത്റ്റിന്റെ ശവശരീരം ഒരു മരത്തിൽ തൂക്കിയിടുകയാണ് ഉണ്ടായത്.[19] കടത്തനാടുള്ള ഏതാണ്ട് 2000 നായർ പടയാളികൾ കുറ്റിപ്പുറം കോട്ടയിൽ ഏതാനും ആഴ്ച്ച ടിപ്പുവിന്റെ വലിയ സേനയോട് കീഴടങ്ങാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചു. പക്ഷേ പട്ടിണിയാൽ അവർ മരിച്ചുതുടങ്ങിയപ്പോൾ ടിപ്പു കോട്ടയിൽ പ്രവേശിച്ചു. സ്വമനസാലെ ഇസ്‌ലാമിലേക്ക് മാറുകയാണെങ്കിൽ കൊല്ലാതിരിക്കാം, അല്ലെങ്കിൽ നിർബന്ധിതമായി പരിവർത്തനം ചെയ്തു നാടുകടത്തപ്പെടും എന്ന നിർബന്ധത്തിനു വഴങ്ങി എല്ലാവരും, മറ്റു നിർവാഹമില്ലാതെ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തു. മതംമാറ്റച്ചടങ്ങിനു ശേഷം സ്ത്രീപുരുഷന്മാർ അടക്കം കീഴടങ്ങിയ എല്ലാവരെക്കൊണ്ടും തങ്ങളുടെ വിശ്വാസം വിലക്കിയ പശുമാംസം നിർബന്ധപൂർവ്വം തീറ്റിക്കുകയുണ്ടായി.[16] പണവും അധികാരവും ഉള്ള രാജാക്കന്മാർ തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു. ധർമ്മരാജാവ് അവർക്ക് അവിടെ അഭയം നൽകുകയും ചെയ്തു, എന്നാൽ പാവപ്പെട്ട നായന്മാർ കാടുകളിലേക്ക് ഓടിയൊളിക്കേണ്ടി വരികയും അവിടെയിരുന്ന് കടന്നുകയറി വരുന്ന മൈസൂർ സൈന്യത്തിനു നെരെ ഒളിയുദ്ധം നടത്തുകയും ചെയ്തു.[16] നായർവേട്ടയ്ക്ക് കൃത്യമായ പദ്ധതി തയ്യാറാക്കിയശേഷം[16] കണ്ണൂരിലേക്കു പോയ ടിപ്പു ആലി രാജയുടെ മകളുമായി തന്റെ മകന്റെ വിവാഹം ആഘോഷിച്ചശേഷം ചൗഘട്ട് തീരത്തുകൂടി തന്റെ സേനയുമായി മാർച്ച് ചെയ്തു.[16] നാട്ടിലെ ഭരണകാര്യങ്ങൾ കാര്യക്ഷമമായി ചെയ്യാൻ ഏർപ്പാടാക്കിയ ശേഷം ടിപ്പു കോയമ്പത്തൂർക്ക് പോയി. നാട്ടുകാരെ ഭയപ്പെടുത്തി അടിമകളാക്കി നിർത്താൻ പോന്ന ഒരു സേനയെ ഇവിടെ നിലനിർത്തിയിട്ടാണ് ടിപ്പു പോയത്.[16]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Fernandes 1969, p. 120
- ↑ Knight 1858, p. 94
- ↑ Sharma 1991, pp. 34–35
- ↑ Punganuri 1849, p. 40 harvnb error: multiple targets (2×): CITEREFPunganuri1849 (help)
- ↑ Palsokar 1969, pp. 75–79
- ↑ Craik & MacFarlane 1847, p. 161
- ↑ 7.0 7.1 Society for the Diffusion of Useful Knowledge (Great Britain) 1842, p. 494
- ↑ Prabhu 1999, p. 250
- ↑ Hasan, Mohibbul (1 Dec 2005). History of Tipu Sultan. Aakar Books. p. 140. Retrieved 14 February 2014.
- ↑ 10.0 10.1 10.2 10.3 10.4 10.5 10.6 Fernandes 1969, p. 38
- ↑ കെ.എൻ.വി ശാസ്ത്രി (1945). The Proceedings Of The Indian History Congress Ninth Session,annamalai University. p. 373. Retrieved 3 സെപ്റ്റംബർ 2019.
- ↑ Hasan, Mohibbul (1 Dec 2005). History of Tipu Sultan. Aakar Books. p. 28. Retrieved 14 February 2014.
- ↑ 13.0 13.1 Sen 1930, p. 158
- ↑ Kirkpatrick (2012). Select letters of Tippoo Sultan to various public functionaries. General Books,. p. 256. Retrieved 14 February 2014.
{{cite book}}
: CS1 maint: extra punctuation (link) - ↑ http://books.google.com/books?id=VLEo_DUL9XgC&pg=PA261#v=onepage&q&f=true
- ↑ 16.00 16.01 16.02 16.03 16.04 16.05 16.06 16.07 16.08 16.09 16.10 16.11 16.12 Menon 1962, pp. 155–156
- ↑ 17.0 17.1 17.2 17.3 17.4 Moegling, H (1855). Coorg Memoirs: An Account of Coorg and of the Coorg Mission. p. 98. Retrieved 11 February 2014.
- ↑ Punganuri, Ram Chandra Rao (1849). Memoirs of Hyder and Tippoo: Rulers of Seringapatam, Written in the Mahratta language (Google e-book). p. 40. Retrieved 11 February 2014.
- ↑ Moegling, H. (1855). Coorg Memoirs. p. 100. Retrieved 15 February 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Craik, George Lillie; MacFarlane, Charles (1847). Pictorial history of England: being a history of the people, as well as a history of the kingdom, Volume 6. C. Knight. Retrieved 28 November 2011.
{{cite book}}
: Invalid|ref=harv
(help). - Fernandes, Praxy (1969). Storm over Seringapatam: the incredible story of Hyder Ali & Tippu Sultan. Thackers.
{{cite book}}
: Invalid|ref=harv
(help). - Hassan, Mohibbul (2005). History of Tipu Sultan. Aakar books..
- Knight, Charles (1858). The English cyclopædia: a new dictionary of universal knowledge, Volume 6. Bradbury & Evans. Retrieved 28 November 2011.
{{cite book}}
: Invalid|ref=harv
(help). - Kirkpatrick, William (2002). Select Letters of Tippoo Sultan to Various Public Functionaries. General Books. Retrieved 14 February 2014..
- Mathur, P. R. G.; Anthropological Survey of India (1977). The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture. Kerala Historical Society.
{{cite book}}
: Invalid|ref=harv
(help). - Menon, A. Sreedhara (1962). Kerala District Gazetteers: Arnakulam. Superintendent of Govt. Presses.
{{cite book}}
: Invalid|ref=harv
(help). - Palsokar, R. D. (1969). Tipu Sultan. s.n.
{{cite book}}
: Invalid|ref=harv
(help). - Prabhu, Alan Machado (1999). Sarasvati's Children: A History of the Mangalorean Christians. Bangalore: I.J.A. Publications. ISBN 978-81-86778-25-8.
{{cite book}}
: Invalid|ref=harv
(help). - Punganuri, Ram Chandra Rao (1849). Memoirs of Hyder and Tippoo: rulers of Seringapatam, written in the Mahratta language. Simkins & Co. Retrieved 28 November 2011.
{{cite book}}
: Invalid|ref=harv
(help). - Sen, Surendranath (1930). Studies in Indian history. University of Calcutta.
{{cite book}}
: Invalid|ref=harv
(help). - Sharma, Hari Dev (1991). The real Tipu: a brief history of Tipu Sultan. Rishi Publications.
{{cite book}}
: Invalid|ref=harv
(help). - Society for the Diffusion of Useful Knowledge (Great Britain) (1842). Penny cyclopaedia of the Society for the Diffusion of Useful Knowledge, Volumes 23–24. C. Knight. Retrieved 28 November 2011.
{{cite book}}
: Invalid|ref=harv
(help).