ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ജോൺസി എന്നറിയപ്പെടുന്ന ജോൺ.സി.ജേക്കബ് (John C. Jacob) (1936 – ഒക്ടോബർ 11, 2008) കേരളീയനായ പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്നു[1]..

ജോൺ.സി.ജേക്കബ്
ജനനം1936
നാട്ടകം, കോട്ടയം
മരണം(2008-10-11)ഒക്ടോബർ 11, 2008, Aged 72
പയ്യന്നൂർ, കണ്ണൂർ
തൊഴിൽഎഴുത്തുകാരൻ, പരിസ്ഥിതിപ്രവർത്തകൻ, അധ്യാപകൻ
ദേശീയതഇന്ത്യക്കാരൻ

ജീവിതരേഖ

തിരുത്തുക

കേരളത്തിലെ കോട്ടയം ജില്ലയിലെ നാട്ടകത്ത് 1936 ഒക്ടോബർ 11 ന് ജനിച്ചു[2]. മദ്രാസ്‌ ക്രിസ്ത്യൻ കോളേജിൽ നിന്നും ഉന്നത വിദ്യാഭാസം പൂർത്തിയാക്കി. മദ്രാസ് ക്രിസ്റ്റ്യൻ കോലെജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിൽ ഫാക്കൽട്ടിയായി ചേർന്നു. പിന്നീട് പയ്യന്നൂർ കോളേജ് ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. 1992 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവനായിരുന്നു. 2008 ഒക്ടോബർ 11ന് തന്റെ 72- മത്തെ വയസ്സിൽ അന്തരിച്ചു.

പരിസ്ഥിതി സംരക്ഷകൻ

തിരുത്തുക

ഇദ്ദേഹം കേരളത്തിലെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു. 1972 ൽ പയ്യന്നൂർ കോളേജിൽ അദ്ദേഹം ആരംഭിച്ച സുവോളജി ക്ലബ്ബാണ് കേരളത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ ശ്രമം. പരിസ്ഥിതി കടന്നേറ്റങ്ങൾക്കെതിരായുള്ള പ്രവർത്തനങ്ങളിൽ ആ ക്ലബ്ബ് പ്രചരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സീക്ക് - Society for Environment Education, Kerala (SEEK) എന്ന സംഘടനയും പരിസ്ഥിതി മാസികയായ സൂചിമുഖിയും ആരംഭിച്ചു[3]. സൈലന്റ്‌വാലി പദ്ധതിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു. പരിസ്ഥിതി ആച��ര്യൻ എന്ന നിലയിലാണ് കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പഠന ക്യാമ്പ് ഏഴിമലയിൽ സംഘടിപ്പിച്ചു. ഇതിനു ശേഷം ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1972-ൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977-ൽ സൊസൈറ്റി ഫോർ എൻ‌വയോൺമെന്റ് എഡ്യൂക്കേഷൻ കേരള സീക്ക് സ്ഥാപിച്ചു. ഒരേ ഭൂമി ഒരേ ജീവൻ എന്ന സംഘടനയും പ്രതിഷ്ഠാനം കൂട്ടായ്മയും തുടങ്ങി.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

1986ൽ ഒരേ ഭൂമി ഒരേ ജീവൻ എന്നാ പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടർന്ന് പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. മൈന, സൂചിമുഖി, പ്രസാദം ആംഖ് എന്നീ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയ അദ്ദേഹം പരിസ്ഥിതി സംബന്ധമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1995 ൽ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബർ 11 അദ്ദേഹം മരിക്കുന്നത് വരെ തുടർന്നു. പ്രകൃതി നിരീക്ഷണവും വ്യത്യാസവും, എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും[4], ഡാനിയൽ ക്വിന്നിന്റെ ‘ഇഷ്മായേൽ’ ‘എന്റെ ഇഷ്മായേൽ’ എന്നീ കൃതികളുടെ മലയാള വിവർത്തനവും പ്രധാന കൃതികൾ. ആത്മകഥയായ ഹരിതദർശനം മരണാനന്തരമാണ് പ്രകാശിതമായത്.[5].

പുരസ്കാരങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

ഇംപേഷ്യൻസ് ജോൺസിയാന

  1. [1]|ജോൺ സി ജേക്കബ് പ്രകൃതിയുടെ ഉപാസകൻ
  2. [2]|സ്ഥാപനങ്ങളിൽ നിന്നും ഇറങ്ങിപോയ ഒരാൾ
  3. [3]|cochinnaturalhistorysociety
  4. [4]|ജോൺ സി. ജേക്കബ് പരിസ്ഥിതി പ്രവർത്തകരുടെ അഭിവന്ദ്യ ഗുരു
  5. മാതൃഭൂമി (2008 ഒക്ടോബർ 13)[പ്രവർത്തിക്കാത്ത കണ്ണി] ശേഖരിച്ചത് (2009 ഓഗസ്റ്റ് 7)
  6. "The Hindu : Four bag Vana Mitra Awards". Archived from the original on 2007-03-13. Retrieved 2009-08-07.
  7. "The Hindu". Archived from the original on 2006-03-02. Retrieved 2009-08-07.
  8. The Hindu : Noted environmentalist John C. Jacob passes away[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ജോൺ_സി._ജേക്കബ്&oldid=3804617" എന്ന താളിൽനിന്ന് ശേഖരിച്ചത്