നീർമുത്തന്മാർ എന്ന തുമ്പി കുടുംബത്തിൾപ്പെടുന്ന ഇടത്തരം വലുപ്പമുള്ള ഒരു കല്ലൻതുമ്പിയാണ് ചെങ്കൽത്തുമ്പി. Bradinopyga konkanensis എന്ന ശാസ്ത്രനാമത്തിൽ  അറിയപ്പെടുന്ന ഈ തുമ്പി ദക്ഷിണേന്ത്യയിലെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്.  Konkan Rockdweller എന്നാണ് ഈ തുമ്പിയുടെ ഇംഗ്ലീഷ് പേര് [1] [2].

ചെങ്കൽത്തുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. konkanensis
Binomial name
Bradinopyga konkanensis
Joshi & Sawant, 2020[1]

ശരീരഘടന

തിരുത്തുക

ചാര നിറത്തിലുള്ള കണ്ണുകളുടെ മുകൾഭാഗത്തിന് തവിട്ട് നിറമാണ്.  കടും നീല നിറത്തിലുള്ള ഉരസ്സിൽ, പ്രായമേറുന്തോറും pruinescence ആവരണം വ്യാപിച്ചു കാണാം. കറുത്ത നിറത്തിലുള്ള ഉദരത്തിൽ തവിട്ട് നിറത്തിലുള്ള പാടുകളുണ്ട്.  ഉദരത്തിൽ നല്ല കട്ടിയിൽ നീല നിറത്തിലുള്ള pruinescence ആവരണം കാണപ്പെടുന്നു. അത്കൊണ്ട് തന്നെ ഉദരത്തിലെ പാടുകൾ പുറമേക്ക് കാണുകയില്ല. കുറുവാലുകൾക്ക് തവിട്ട് നിറമാണ്.സുതാര്യമായ ചിറകുകളുടെ തുടക്കഭാഗത്ത് തവിട്ട് നിറം വ്യാപിച്ചു കാണാം. കറുത്ത നിറത്തിലുള്ള ചിറകിലെ പൊട്ടിന്റെ രണ്ടറ്റത്തും ഇരുണ്ട തവിട്ട് നിറം കാണപ്പെടുന്നു.  ആൺതുമ്പിയും പെൺതുമ്പിയും കാഴ്ച്ചയിൽ ഒരുപോലെയാണ് [1].

കേരളത്തിൽ വളരെ സാധാരണയായി കാണുന്ന മതിൽതുമ്പിയോട് വളരെ സാമ്യമുള്ള തുമ്പിയാണ് ചെങ്കൽതുമ്പി. ശരീരത്തിലെ pruinescence ആവരണം, ചിറകുകളുടെ തുടക്കഭാഗത്തുള്ള തവിട്ട് നിറം, ചിറകിലെ പൊട്ടിന്റെ നിറവ്യത്യാസം എന്നീ പ്രത്യേകതകൾ ചെങ്കൽത്തുമ്പിയെ മതിൽതുമ്പിയിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു[1]. കേരളത്തിൽ 2020 ജൂലൈയിൽ കാസർഗോഡ് ജില്ലയിൽനിന്ന് ഇതിനെ കണ്ടെത്തുകയുണ്ടായി.[3]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 Joshi, S.; Sawant, D. (2020). "Description of Bradinopyga konkanensis sp. nov. (Odonata: Anisoptera: Libellulidae) from the coastal region of Maharashtra, India". Zootaxa. 4779 (1): 065–078. doi:10.11646/zootaxa.4779.1.4. Retrieved 23 July 2020.
  2. "Bradinopyga konkanensis Joshi & Sawant, 2020 – Konkan Rockdweller". Odonata of India, v. 1.48. Indian Foundation for Butterflies. Retrieved 2020-07-23.
  3. Haneef, Muhammed; Crasta, B. Raju Stiven; Chandran, A. Vivek (27 ജൂലൈ 2021). "Report of Bradinopyga konkanensis Joshi & Sawant, 2020 (Insecta: Odonata) from Kerala, India". Journal of Threatened Taxa. 13 (8): 19173–19176. doi:10.11609/jott.6484.13.8.19173-19176.
"https://ml.wikipedia.org/w/index.php?title=ചെങ്കൽത്തുമ്പി&oldid=3612483" എന്ന താളിൽനിന്ന് ശേഖരിച്ചത്