ചുവപ്പുഭീമൻ
നക്ഷത്രങ്ങളുടെ വലിപ്പമനുസരിച്ച്, ചില നക്ഷത്രങ്ങൾ ഇന്ധനം തീർന്നു കഴിഞ്ഞാൽ കാമ്പ് ചുരുങ്ങാൻ തുടങ്ങും. ഇതാവട്ടെ അൽപം ബാക്കി വന്ന ഹൈഡ്രജൻ , ഹീലിയം ആക്കി മാറ്റുന്നു. റേഡിയേഷൻ മൂലമുള്ള മർദ്ദം പുറം ഭാഗത്തെ വികസിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ താരതമ്യേന തണുത്ത അവസ്ഥയിലായിരിക്കുമിത്. വികസിക്കുന്ന ഈ അവസ്ഥ സൂര്യന്റെ 10 ഇരട്ടി മുതൽ 1000 ഇരട്ടിവരെ മടങ്ങ് വലിപ്പം വയ്ക്കാവുന്നതാണ്. നക്ഷത്ര പരിണാമത്തിന്റെ ഈ ഘട്ടത്തിനാണു ചുവപ്പു ഭീമൻ എന്നു പറയുന്നത്.[1] സൂര്യൻ ആണിങ്ങനെ വലുതാവുന്നതെങ്കിൽ അത് ഭൂമിയുടെ അടുത്ത് വരികയും തിളക്കം 2000 ഇരട്ടി അധികമാവുകയും ചെയ്യും. സൂര്യന്റെ 500 ഇരട്ടി അമിത ഭാരമുള്ള നക്ഷത്രങ്ങൾ ഇതിനേക്കാൾ അനേകമടങ്ങായി വികസിക്കാവുന്നതാണ്.
വേട്ടക്കാരൻ നക്ഷത്രഗണത്തിലെ തിരുവാതിര നക്ഷത്രം ഒരു ചുവപ്പുഭീമനാണ്.