ചാപ്പാ കുരിശ്
മലയാള ചലച്ചിത്രം
സമീർ താഹിർ സംവിധാനം നിർവ്വഹിച്ച് 2011 ജൂലൈ 15-നു് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചാപ്പാ കുരിശ്. സമീർ താഹിർ തന്നെ തിരക്കഥാരചനയിലും പങ്കാളിയായ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ഫഹദ് ഫാസിൽ, റോമ, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ബിഗ് ബി, ഡാഡി കൂൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സമീർ താഹിറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഈ ചിത്രം. കാനൻ 7 ഡി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചാണ് ഒരു ഗാനരംഗമൊഴികെയുള്ള ചലച്ചിത്രത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്[1]. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു[2].
ചാപ്പാ കുരിശ് | |
---|---|
സംവിധാനം | സമീർ താഹിർ |
നിർമ്മാണം | ലിസ്റ്റിൻ സ്റ്റീഫൻ |
രചന | സമീർ താഹിർ ഉണ്ണി. ആർ |
അഭിനേതാക്കൾ | വിനീത് ശ്രീനിവാസൻ ഫഹദ് ഫാസിൽ റോമ രമ്യ നമ്പീശൻ |
സംഗീതം | റെക്സ് വിജയൻ |
ഛായാഗ്രഹണം | ജോമോൻ ടി. ജോൺ |
സ്റ്റുഡിയോ | മാജിക് ഫ്രെയിംസ് |
വിതരണം | സെൻട്രൽ പിക്ചേർസ് |
റിലീസിങ് തീയതി | ജൂലൈ 15, 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- വിനീത് ശ്രീനിവാസൻ - അൻസാരി
- ഫഹദ് ഫാസിൽ - അർജുൻ
- റോമ
- രമ്യ നമ്പീശൻ
- നിവേദ
അവലംബം
തിരുത്തുക- ↑ മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2011 ജൂലൈ 21, പേജ് 4
- ↑ "Indian Panorama selection for IFFI'11" (PDF). Archived from the original (PDF) on 2013-03-02. Retrieved 2011-11-27.