വായുവിനേക്കാൾ ഭാരം കൂടിയതും എൻ‌ജിൻ ഊർജ്ജം ഉപയോഗിക്കാതെ പറത്തുന്നതുമായ ആകാശനൗകകളെ ഗ്ലൈഡർ അഥവാ സെയ്ൽ‌പ്ലെയ്ൻ [1][2]എന്നു പറ��ുന്നു.വിമാനത്തെപ്പോലെ തന്നെ വായുവിൽ പറക്കാൻ സാധിക്കുന്ന വ്യോമയാന ഉപകരണമാണ് ഗ്ലൈഡർ. എന്നാൽ വിമാനങ്ങളെപ്പോലെ ഇവയ്ക്ക് എഞ്ചിൻ ഇല്ല. വായുഗതി എയറോ ഡൈനാമിക് ശക്തിയുടെ ഫലമായാണ് ഇവയ്ക്ക് ആകാശത്ത് പറക്കാൻ സാധിക്കുന്നത്. ആധുനിക വിമാനങ്ങളുമായി രൂപത്തിലും ഭാവത്തിലും ഇവയ്ക്ക് സാമ്യമുണ്ടെങ്കിലും ഭാരം തീരെ കുറവായത് ഗ്ലൈഡറിനെ വേറിട്ടു നിർത്തുന്നു. ആകാശത്തിൽ ഒരു ശബ്ദവും പുറപ്പെടുവിക്കാതെ പക്ഷിയെപ്പോലെ പറക്കുന്ന ഗ്ലൈഡറുകൾ ഇപ്പോൾ ഒരു വിനോദോപാധിയായാണ് കൂടുതലും ഉപയോഗിച്ചുവരുന്നത്. ആധുനിക വിമാനങ്ങളുടെ രൂപീകരണത്തിൽ ഒരു പരിധിവരെ സഹായിച്ച ഗ്ലൈഡർ ആദ്യമായി നിർമ്മിച്ചത് വാായുഗതി ശാസ്ത്രശാഖയുടെ പിതാവായി കരുതപ്പെടുന്ന ബ്രിട്ടീഷുകാരനായ സർ ജോർജ്ജ് കെയ്ലിയാണ്.

Single-seat high performance fiberglass DG-800 glider
(video) A glider sails over Gunma, Japan.
A single-seat high performance fiberglass Glaser-Dirks DG-808 over the Lac de Serre Ponçon in the French Alps

ചരിത്രം

തിരുത്തുക
 
HAWA Vampyr 1921
 
Instrument panel of a typical modern glider (Glaser-Dirks DG-101G ELAN).
Click on the image for an explanation of the instrumentation.

1804-ൽ കെയ്ലി ആദ്യപരീക്ഷണംനടത്തിയ ഗ്ലൈഡറിനെ കുറിച്ച് 1809-ൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം എഴുതി വ്യോമയാനത്തെക്കുറിച്ച് വീണ്ടും ഗവേഷണപരീക്ഷണങ്ങൾ നടത്തിയ കെയ്ലി മനുഷ്യനെയും കൊണ്ട് പറക്കുന്ന ഗ്ലൈഡർ നിർമ്മിക്കാനുള്ള ശ്രമത്തിൽ മുഴുകി. നീണ്ട ഇടവേളയ്ക്കുശേഷം 1853-ൽ അദ്ദേഹം ഈ ഉദ്യമത്തിൽ ജയിച്ചു. [3]തന്റെ കുതിരവണ്ടിക്കാരനെ അല്പം ബലംപ്രയോഗിച്ചു തന്നെ ഗ്ലൈഡറിൽ പിടിച്ചിരുത്തിയായിരുന്നു അദ്ദേഹം ഈ പരീക്ഷണം നടത്തിയത്. ഗ്ലൈഡറിന്മേൽ കെയ്ലിയ്ക്ക് കാര്യമായ നിയന്ത്രണമൊന്നുമില്ലായിരുന്നുവെങ്കിലും കുതിരവണ്ടിക്കാരൻ സുരക്ഷിതമായി നിലത്തിറങ്ങി.

ഗ്ലൈഡറുകളെ കൂടുതൽ ജനപ്രിയമാക്കിയത് ജർമ്മൻ എഞ്ചിനീയറായ ഓട്ടോ ലിലിയൻതാളും ഫ്രഞ്ചുകാരനായ ഒക്ടോവെ ചനൂറ്റെയും സ്കോട്ടിഷ് എഞ്ചിനീയറായ പേഴ്സി സി. പിൽഷറും നടത്തിയ പരീക്ഷണങ്ങളാണ്. പൈലറ്റിന് നിയന്ത്രിക്കാൻ സാധിക്കുന്ന ആദ്യത്തെ ഗ്ലൈഡർ1891-ൽ ലിലിയൻതാൾ രൂപകല്പന ചെയ്തു. വലിയ കുന്നുകളിൽച്ചെന്ന് താഴ് വരയിലേയ്ക്ക് ഗ്ലൈഡർ പറത്തുകയായിരുന്നു അക്കാലത്ത് ലിലിയൻതാളുൾപ്പെടെയുള്ളവർ ചെയ്തിരുന്നത്. ഗ്ലൈഡറുകളെ വേറെ ഏതെങ്കിലും മാർഗ്ഗം ഉപയോഗിച്ച് അന്തരീക്ഷത്തിൽ കൊണ്ടുവിടുന്ന സമ്പ്രദായം ആവിഷ്കരിച്ചത് പേഴ്സി എസ്. പിൽഷറാണ് വിമാനങ്ങൾ അന്തരീക്ഷത്തിലെത്തിക്കുന്ന ആധുനിക ഗ്ലൈഡറുകൾ ഇതോടെ നിർമ്മിതമായി. ഗ്ലൈഡർ ഉപയോഗിച്ചുള്ള വ്യോമയാനം കൂടുതൽ സുരക്ഷിതമാക്കാനാണ് ലിലിയൻതാളും ചനൂറ്റെയും പിൽഷറും ശ്രമിച്ചത്. ഈ ശ്രമത്തിനിടയിൽ ലിലിയൻതാളും പിൽഷറും ഗ്ലൈഡർ തകർന്നു തന്നെ മരണമടഞ്ഞു.

അമേരിക്കക്കാരായ വിൽബർ റൈറ്റ്, ഓർവിൽ റൈറ്റ് എന്നീ സഹോദരന്മാരാണ് പിന്നീട് ഗ്ലൈഡറുകളുടെ പരീക്ഷണങ്ങളിൽ കാര്യമായ പുര���ഗതി കൈവരിച്ചത്. [4] ഗ്ലൈഡറുകളിലുള്ള ഇവരുടെ പരീക്ഷണം 1903-ൽ വിമാനത്തിന്റെ കണ്ടുപിടിത്തത്തിലേയ്ക്ക് നയിക്കുകയും ക്രമേണ വിമാനങ്ങൾ ഗ്ലൈഡറുകളെ പുറന്തള്ളി പ്രമുഖസ്ഥാനം കൈയ്യടക്കുകയും ചെയ്തു. വിമാനങ്ങളുടെ കണ്ടുപിടിത്തം ഗ്ലൈഡറുകളുടെ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതോടെ ഗ്ലൈഡറുകളുടെ ഗവേഷണം മന്ദഗതിയിലായി. പിൽക്കാലത്ത് ഇവ വെറും വിനോദോപാധി മാത്രമായി ചുരുങ്ങി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വാഴ്സാ ഉടമ്പടി പ്രകാരം ജർമ്മനിയ്ക്ക് വിമാനം നിർമ്മിക്കാൻ സാധിക്കാതെ വന്നതിനാൽ അവിടെ ഗ്ലൈഡറുകളുടെ നിർമ്മാണം വീണ്ടും പച്ചപിടിച്ചു. ഇതിന്റെ ഫലമായി ജർമ്മനി കൂടുതൽ കാര്യക്ഷമമായ ഗ്ലൈഡറുകൾ നിർമ്മിക്കുകയും 1940-ൽ ബെൽജിയത്തിനെതിരായ യുദ്ധത്തിൽ വിമാനത്തിൽ ഘടിപ്പിച്ച ഗ്ലൈഡറുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു.

ഇതുകൂടി കാണുക

തിരുത്തുക
History
Gliding as a sport
Other unpowered aircraft
Unpowered flying toys and models
  1. FAA Glider handbook
  2. Definition of gliders used for sporting purposes in FAI Sporting Code
  3. Flight magazine 1954
  4. The Pioneers: Aviation and Airmodelling". Retrieved 26 July 2009.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
sailplane എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Information about all types of glider
    • Sailplane Directory – An enthusiast's web-site that lists manufacturers and models of gliders, past and present.
FAI webpages


"https://ml.wikipedia.org/w/index.php?title=ഗ്ലൈഡർ&oldid=3942309" എന്ന താളിൽനിന്ന് ശേഖരിച്ചത്