ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ തുടങ്ങി വ്യത്യസ്തമേഖലകളിൽ സജീവസാന്നിധ്യമാണ് ഗംഗൈ അമരൻ. 3000-ൽ ഏറെ ഗാനങ്ങൾ രചിച്ചു. മതസൗഹാർദത്തിനും ദേശീയോദ്‍ഗ്രഥനത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് കേരള സർക്കാർ ഹരിവരാസനം പുരസ്കാരം നൽകിയിട്ടുണ്ട്.[1]

ഗംഗൈ അമരൻ
ജന്മനാമംഗണേഷ് കുമാർ ഗംഗൈ അമരൻ
ജനനം (1947-12-08) 8 ഡിസംബർ 1947  (77 വയസ്സ്)
തേനി, തമിഴ്‍നാട്
തൊഴിൽ(കൾ)ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ
ഉപകരണ(ങ്ങൾ)ഗിത്താർ
വർഷങ്ങളായി സജീവം1976–present

ജീവിതരേഖ

തിരുത്തുക

1947 ഡിസംബർ എട്ടിന് തമിഴ്നാട് തേനി ജില്ലയിലെ പന്നായിപുരത്ത് ദാനിയൽ രാമസ്വാമിയുടെയും ചിന്നതായിയുടെയും മകനായി ജനിച്ച ഗംഗൈ അമരൻ എന്ന അമർസിങ് സംഗീതജ്ഞൻ ഇളയരാജയുടെ ഇളയസഹോദരനാണ്. ചെറുപ്രായത്തിൽതന്നെ സംഗീതത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം, 22-ാംവയസ്സിൽ ചെന്നൈയിലെത്തി ഗിത്താറിസ്റ്റായി പ്രവർത്തിച്ചു. എം.എസ്. വിശ്വനാഥൻ, രാമമൂർത്തി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, വി. കുമാർ തുടങ്ങിയവർക്കൊപ്പവും മറ്റ് പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതജ്‌ഞൻ ഇളയരാജയുടെ ഇളയ സഹോദരനാണ്. [2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സർക്കാർ ഹരിവരാസനം പുരസ്കാരം

സംഗീതം നൽകിയ മലയാള ഗാനങ്ങൾ

തിരുത്തുക
ഗാനം ചിത്രം/ആൽബം ആലാപനം വർഷം
അൻപൻപായ് ശരണം സ്നേഹബന്ധം പി ജയചന്ദ്രൻ, വാണി ജയറാം 1983
ആരോ നീ കരൾ അലകടലിനക്കരെ വാണി ജയറാം 1984
ആശംസകൾ നൂറുനൂറാശംസകൾ ഹലോ മദ്രാസ് ഗേൾ കെ ജെ യേശുദാസ് 1983
എന്റെ മെയ്യിൽ യൗവന അലകടലിനക്കരെ വാണി ജയറാം, കോറസ് 1984
എൻ മനം പൊന്നമ്പലം അയ്യപ്പഗീതങ്ങൾ കെ ജെ യേശുദാസ്
എൻ മാനസം എന്നും നിന്റെ ആലയം ജീവിതം കെ ജെ യേശുദാസ്, വാണി ജയറാം 1984
ഏകാന്തതേ നീയും അനുരാഗിയാണോ അനുരാഗി കെ ജെ യേശുദാസ് 1988
ഏഴിമല കാറ്റേ തെച്ചിമല കാറ്റേ അലകടലിനക്കരെ പി മാധുരി 1984
ഒരു ജീവിത കഥയിത് സ്നേഹബന്ധം എസ് പി ബാലസുബ്രമണ്യം 1983
ഒരു വസന്തം വിരുന്നു വന്നു അനുരാഗി കെ ജെ യേശുദാസ് 1988
കണ്ടാലൊരു പൂവ് തൊട്ടാലിവൾ മുള്ള് ഹലോ മദ്രാസ് ഗേൾ എസ് ജാനകി 1983
കന്നിമലരേ പുണ്യം പുലർന്ന ജസ്റ്റിസ് രാജ കെ ജെ യേശുദാസ്, പി സുശീല, എസ് പി ഷൈലജ 1983
കാനനവാസാ കലിയുഗവരദാ അയ്യപ്പഗീതങ്ങൾ കെ ജെ യേശുദാസ്
ജന്മം തോറും എന്നിൽ ചേരും ജസ്റ്റിസ് രാജ എസ് ജാനകി, കെ ജെ യേശുദാസ് 1983
ജീവനേ എന്നിൽ എഴും ജീവനേ സ്നേഹബന്ധം പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ 1983
ജീവിതം നിഴൽ രൂപകം ജീവിതം കെ ജെ യേശുദാസ് 1984
ദേവീ ശ്രീദേവീ നിൻ പ്രേമാഭിഷേകം കെ ജെ യേശുദാസ്, വാണി ജയറാം 1982
ദേഹം മഞ്ഞ് ചിരിയോ മുത്ത് സ്നേഹബന്ധം പി ജയചന്ദ്രൻ, വാണി ജയറാം 1983
നിർവൃതീ യാമിനീ ഹലോ മദ്രാസ് ഗേൾ വാണി ജയറാം 1983
നീലവാനച്ചോലയിൽ പ്രേമാഭിഷേകം കെ ജെ യേശുദാസ് 1982
  1. https://www.deepika.com/News_latest.aspx?catcode=latest&newscode=198400
  2. http://www.deshabhimani.com/news/kerala/news-kerala-11-01-2017/616091
"https://ml.wikipedia.org/w/index.php?title=ഗംഗൈ_അമരൻ&oldid=3085719" എന്ന താളിൽനിന്ന് ശേഖരിച്ചത്