ന്യൂസിലൻഡിന്റെ ദക്ഷിണ ദ്വീപിലെ ഏറ്റവും വലിയ നഗരമാണ് ക്രൈസ്റ്റ്‌ചർച്ച്‍[1]. കാന്റർബറി മേഖലയുടെ ആസ്ഥാനനഗരമാണിത്[2]. നാലുലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഈ നഗരം ന്യൂസിലൻഡിലെ മൂന്നാമത്തെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് .1856ൽ സ്ഥാപിതമായ ക്രൈസ്റ്റ്ചർച്ച് ന്യൂസിലൻഡിലെ ഏറ്റവും പു��ാതനനഗരമായാണ് കണക്കാക്കപ്പെടുന്നത്.

ക്രൈസ്റ്റ്ചർച്ച്

Ōtautahi (മവോറി)
നഗരം
ക്രൈസ്റ്റ്ചർച്ച്
Clockwise from top: ക്രൈസ്റ്റ്ചർച്ച് നഗരം, ന്യൂ ബ്രൈട്ടൺ തീരം, ക്രൈസ്റ്റ്ചർച്ച് നിരത്തിലെട്രാം, ക്രൈസ്റ്റ്ചർച്ച് ആർട്ട് ഗാലറി, സെന്റ് ജെയിംസ് പാർക്ക്,ക്രൈസ്റ്റ്ചർച്ച് ബോട്ടാണിക്കൽ ഗാർഡൻ, ക്രൈസ്റ്റ്ചർച്ച് കത്ത്രീഡൽ
Nickname(s): 
ദ് ഗാർഡൻ സിറ്റി
Motto(s): 
Fide Condita Fructu Beata Spe Fortis
Latin
Founded in Faith, Rich in the Fulfillment thereof, Strong in Hope for the Future
Country New Zealand
ദ്വീപ്ദക്ഷിണദ്വീപ്
മേഖലകാന്റർബറി
ഭരണകൂടംക്രൈസ്റ്റ്ചർച്ച് സിറ്റി കൗൺസിൽ
Settled by the UK1848
ഭരണസമ്പ്രദായം
 • മേയർലിയാൻ ഡാൽസിയൽ
വിസ്തീർണ്ണം
 • Territorial1,426 ച.കി.മീ.(551 ച മൈ)
 • നഗരം
607.73 ച.കി.മീ.(234.65 ച മൈ)
ഉയരത്തിലുള്ള സ്ഥലം
920 മീ(3,020 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 • Territorial363,200
 • ജനസാന്ദ്രത250/ച.കി.മീ.(660/ച മൈ)
 • Demonym
Cantabrian
സമയമേഖലUTC+12 (സമയമേഖല)
 • Summer (DST)UTC+13 (NZDT)
ഏരിയ കോഡ്03
Local iwiങായ്- താഹു, ങായ് മാമൊ
വെബ്സൈറ്റ്www.ccc.govt.nz
www.ecan.govt.nz

ചരിത്രം

തിരുത്തുക

ചരിത്രാപരമായ രേഖകൾ അനുസരിച്ച് മോവ പക്ഷിയെ വേട്ടയാടുന്ന ആദിമനിവാസികളാണ് ആദ്യമായി ക്രൈസ്റ്റ്ചർച്ചിൽ താമസമാക്കിയതെന്ന് വിശ്വസിക്കപ്പെടുന്നു. തുടർകാലങ്ങളിൽ ആദിമ മവോറി വർഗക്കാരായ വൈതാഹകളും ങായ്- താഹുകളും ഇവിടേക്ക് കുടിയേറിപ്പാർത്തു.1800കളൂടെ തുടക്കത്തോടെ ന്യൂസിലൻഡിലെത്തിയ ബ്രിട്ടീഷുകാർ അവിടുത്തെ താമസക്കരെ തുരത്തിയോടിച്ച് ക്രൈസ്റ്റ്ചർച്ചിൽ താമസം തുടങ്ങി[3] .ബ്രിട്ടീഷുകാരാണ് ക്രൈസ്റ്റ്ചർച്ച് എന്ന പേരു നഗരത്തിനു നൽകിയത്.ബ്രിട്ടീഷുകാരുടെ വരവോടെ ക്രൈസ്റ്റ്ചർച്ച് നഗരം പുരോഗമിക്കുവാൻ തുടങ്ങി.റയില്പാതകളൂം തുറമുഖവും സ്ഥാപിതമായി.1856 ജൂലൈ 31 നു റോയൽ ചാർട്ടർ പ്രകാരം ക്രൈസ്റ്റ്ചർച്ച് ന്യൂസിലൻഡിലെ ആദ്യ നഗരമായി അംഗീകരിക്കപ്പെട്ടു.ക്രമേണ കാന്റർബറി മേഖലയുടെ ആസ്ഥാനനഗരമായി ക്രൈസ്റ്റ്ചർച്ച് മാറി.

ഭൂമിശാസ്ത്രം

തിരുത്തുക
 
ആവൺ നദി

മറ്റു ന്യൂസിലൻഡ് നഗരങ്ങളിലെന്നപോലെ തണുപ്പേറിയ കാലാവസ്ഥയാണ് ക്രൈസ്റ്റ്ചർച്ചിലും[4].ക്രൈസ്റ്റ്ചർച്ച് നഗരത്തിലൂടെയൊഴുകുന്ന ആവൺ നദി തുറമുഖത്തിനടുത്തുവെച്ച് ശാന്തസമുദ്രത്തിൽ പതിക്കുന്നു.ലോകത്ത് തന്നെ ഏറ്റവും ശുദ്ധമായ ജലം ക്രൈസ്റ്റ് ചർച്ചിലെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്[5] .ഭൂചലനങ്ങൾ ക്രൈസ്റ്റ് ചർച്ചിൽ സാധാരണമാണ്.2011ൽ ക്രൈസ്റ്റ്ചർച്ച് ഭൂകമ്പത്തിൽ ഇരുനൂറോളം പേർ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

ക്രൈസ്റ്റ് ചർച്ച് നഗരം ദക്ഷിണദ്വീപിലെ എല്ലാ പ്രധാന പ്രദേശങ്ങളുമായും റോഡ്,റെയിൽ മാർഗ്ഗങ്ങളിലൂടെ ബന്ധപെട്ടിരിക്കുന്നു. ക്രൈസ്റ്റ്‌ചർച്ച്‍ അന്താരാഷ്ട്ര വിമാനത്താവളം ന്യൂസിലൻഡിലെതന്നെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ്[6]. ഓസ്ട്രേലിയ,ചൈന,സിംഗപ്പൂർ, ദുബായ് മുതലായ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും നേരിട്ട് വിമാന സർവീസുകൾ ഉണ്ട്[7].ട്രാമുകൾ ക്രൈസ്റ്റ്ചർച്ച് നിരത്തുകളിലെ മറ്റൊരു പ്രത്യേകതയാണ്[8].

1974 കോമൺവെൽത്ത് ഗെയിംസ് ക്രൈസ്റ്റ്ചർച്ചിൽ വെച്ചാണ് നടത്തപ്പെട്ടത്. റഗ്ബി,ക്രിക്കറ്റ്,ഫുട്ബോൾ എന്നീ കായിക ഇനങ്ങൾക്കും ക്രൈസ്റ്റ്ചർച്ച് വേദിയാകാറുണ്ട്. 1992 ,2015 വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പുകൾക്ക് ക്രൈസ്റ്റ്ചർച്ച് വേദിയായിട്ടുണ്ട്. ലങ്കാസ്റ്റർ പാർക്ക്[9],ക്വീൻ എലിസബത്ത് 2 പാർക്ക്[10], ഹാഗ്ലീ ഓവൽ എന്നിവയാണ് നഗരത്തിലെ പ്രധാന സ്റ്റേഡിയങ്ങൾ.

സഹോദരനഗരങ്ങൾ

തിരുത്തുക

താഴെപ്പറയുന്ന നഗരങ്ങളുമായി ക്രൈസ്റ്റ്ചർച്ച് സിറ്റി കൗൺസിൽ ബന്ധം സ്ഥാപിക്കുന്നു:[11]


ഇതുംകൂടി കാണുക

തിരുത്തുക

ക്രൈസ്റ്റ്‌ചർച്ച് മുസ്ലീംപള്ളികളിൽ നടന്ന വെടിവയ്പ്പ്

  1. "Manufacturing Jobs in Christchurch". CDC. Retrieved 9 March 2015.
  2. "2013 Census QuickStats about a place: Canterbury Region – Age and sex". Statistics New Zealand. Archived from the original on 2016-10-05. Retrieved 25 January 2016.
  3. "Deans cottage web site". Riccartonhouse.co.nz. Archived from the original on 2011-07-24. Retrieved 23 February 2011.
  4. "Mean Daily Maximum Temperatures 1971–2000". National Institute of Water and Atmospheric Research. Archived from the original on 2008-12-25. Retrieved 25 January 2009.
  5. "Community Outcomes Baseline Report". Christchurch City Council. 4 September 2010. Retrieved 23 February 2011.
  6. "Christchurch International Airport Limited Shareholdings". New Zealand Companies office. 3 December 2012. Retrieved 10 March 2013.
  7. "Weekly International Schedule for Week Commencing: 20 Apr 2015" (PDF). Christchurch Airport. Archived from the original (PDF) on 2015-04-17. Retrieved 18 April 2015.
  8. Gehl, Jan (2010). "Jan Gehl Public Space Public Life Study (Christchurch 2009, Public Space Public Life)". Christchurch City Council. Retrieved 19 February 2010.
  9. "Hadlee Stand to be bowled over", ,13 January 2012, Nick Tolerton, stuff.co.nz
  10. "QEII Park Recreation and Sport Centre", CCC Website
  11. "Sister Cities". Christchurch City Council. 19 June 2013. Retrieved 28 October 2013.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ക്രൈസ്റ്റ്‌ചർച്ച്‍ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ക്രൈസ്റ്റ്‌ചർച്ച്‍&oldid=4116388" എന്ന താളിൽനിന്ന് ശേഖരിച്ചത്