ക്രിമിയൻ ഉപദ്വീപ്
കരിങ്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതചെയ്യുന്ന ഒരു ഉപദ്വീപാണ് ക്രിമിയൻ ഉപദ്വീപ് (Crimean Tatar: Къырым ярымадасы, Qırım yarımadası). ഏതാണ്ട് പൂർണ്ണമായും കരിങ്കടലിനാലും ഏറ്റവും ചെറിയ സമുദ്രമായ അസോവ് കടലിനാലും ചുറ്റപ്പെട്ടുകിടക്കുകയാണ് ക്രിമിയൻ ഉപദ്വീപ്. ക്രീമിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് അസോവ് സമുദ്രമാണ്. ഉക്രൈനിയൻ ഭരണപ്രദേശമായ ഖെർസണിന് തെക്ക് ഭാഗത്തായും റഷ്യൻ ഭരണപ്രദേശമായ കൂബൻ പടിഞ്ഞാറുമായിട്ടാണ് ക്രിമിയൻ ഉപദ്വീപ് സ്ഥിതിചെയ്യുന്നത്. ക്രിമിയൻ ഉപദ്വീപ് പെരികോപ് മുനമ്പ് വഴി ഖെർസോൺ ഒബ്ലാസ്റ്റുമായി ബന്ധിപ്പിക്കുകയും കെർഷ് കടലിടുക്കിനാൽ കൂബനിൽ നിന്നും വേർപ്പെട്ട് കിടക്കുകയും ചെയ്യുന്നു. ക്രിമിയൻ ഉപദ്വീപിന്റെ വടക്കുകിഴക്കായാണ് അറബത് സ്പിറ്റ് സ്ഥിതിചെയ്യുന്നത്. അസോവ് കടലിൽ നിന്ന്, സിവാഷ് എന്ന കടലിനോട് ചേർന്ന കായലിനെ വേർത്തിരിക്കുന്ന ഇടുങ്ങിയ കടലിലേക്ക് തള്ളിനിൽക്കുന്ന കരഭാഗമാണിത്( Arabat Spit). ടൗറിക് ഉപദ്വീപ്-(Tauric Peninsula) എന്നായിരുന്നു ഈ പ്രദേശം പുരാതന കാലത്ത് അറിയപ്പെട്ടിരുന്നത്.ആധുനിക കാലഘത്തിന്റെ തുടക്കം വരെ ഈ പേരിലാണ് അറിയപ്പെട്ടത്. ക്രീമിയ ചരിത്രപരമായി പ്രാചീന കാലത്തിനും പോന്റിക്-കാസ്പിയൻ സ്റ്റെപ്പിനും ഇടയിലെ അതിർത്തിയായി മാറി. ക്രിമിയ ഉപദ്വീപിന്റെ തെക്കേ അറ്റം പുരതാന ഗ്രീക്കുകകാർ, പുരാതന റോമൻക്കാർ, ബൈസാന്റൈൻ സാമ്രാജ്യം, ക്രിമിയൻ ഗോത്സ്, ഗെനോവൻസ്, ഓട്ടോമൻ സാമ്രാജ്യം എന്നിവർ കോളനിയാക്കി വെച്ചിരുന്നു. 15ആം നൂറ്റാണ്ട് മുതൽ 18ആം നൂറ്റാണ്ട് വരെ ക്രിമിയൻ ഉപദ്വീപും സമീപ പ്രദേശങ്ങളും ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലുള്ള ക്രിമിയൻ ഖനാതേയുട നിയന്ത്രണത്തിലായിരുന്നു. 1783ൽ, ക്രിമിയൻ ഉപദ്വീപ് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1917ലെ റഷ്യൻ വിപ്ലവത്തെ തുടർന്ന് ക്രിമിയൻ ഉപദ്വീപ് സ്വയംഭരണാധികാരമുള്ള റിപ്പബ്ലിക്കായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ക്രിമിയൻ ഉപദ്വീപിന്റെ സ്വയം ഭരണാവകാശം സോവിയറ്റ് യൂനിയന്റെ രണ്ടാം നിലവാരത്തിലുള്ള സ്ഥാപനമായ ഒബ്ലാസ്റ്റാക്കി തരം താഴ്ത്തി.
Geography | |
---|---|
Location | Eastern Europe |
Coordinates | 45°18′N 34°24′E / 45.3°N 34.4°E |
Adjacent bodies of water | |
Largest city | Sevastopol |
Area | 27,000 കി.m2 (10,000 ച മൈ) |
Highest elevation | 1,545 m (5,069 ft) |
Administration | |
Status | Controlled and governed as part of the Russian Federation (except Ukrainian-controlled part of Arabat Spit), though internationally recognised as part of Ukraine |
Ukraine (de jure) | |
Regions | Kherson Oblast (northern part of Arabat Spit, Henichesk Raion) |
Uncontrolled regions | Autonomous Republic of Crimea Sevastopol |
Russia (de facto) | |
Federal district | Southern Federal District |
Federal subjects | Republic of Crimea Sevastopol[1] |
Demographics | |
Demonym | Crimean |
Population | 2,284,000[2] (2014 census) |
Pop. density | 84.6 /km2 (219.1 /sq mi) |
Ethnic groups | 65.3% Russians (1.492 mln) 15.1% Ukrainians (344.5 thousand) 10.8% Crimean Tatars (246.1 thousand) 0.9% Belarusians (21.7 thousand) 0.5% Armenians (11 thousand) 7.4% Others (169.1 thousand), including: Pontic Greeks Krymchaks Crimean Karaites Ashkenazi Jews Crimea Germans (2014)[3][4][5] |
1954ൽ ക്രിമിയൻ ഒബ്ലാസ്റ്റ്, ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്്റ്റ് റിപ്പബ്ലിക്കിന് കൈമാറി. [6] 1991ൽ സ്വതന്ത്ര ഉക്രൈന് കീഴിൽ ഒബ്ലാസ്റ്റായിരുന്ന ക്രീമിയ വീണ്ടും സ്വയം ഭരണാധികാരമുള്ള റിപ്പബ്ലിക്കായി. 1997മുതൽ, ഉക്രൈനും റഷ്യയും സമാധാന, സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതേതുടർന്ന്, ഉക്രൈനിലെ സെവാസ്‌റ്റോപാളിൽ റഷ്യൻ കരിങ്കടലിൽ കപ്പൽവ്യൂഹത്തിന് ക്രിമിയ ആധിത്യം നൽകി. മുൻ സോവിയറ്റ് കരിങ്കടൽ നാവിക ശക്തിയും സൗകര്യങ്ങളും ഭാഗംവെച്ചു. റഷ്യയുടെ കരിങ്കടൽ നാവിക ശക്തിയും ഉക്രൈനിയൻ നാവിക ശക്തിയും രണ്ടാക്കി. ക്രിമിയൻ നഗരങ്ങളിലെ ചില തുറമുഖങ്ങളും കടൽപ്പാലങ്ങളും രണ്ടു രാജ്യങ്ങളും പരസ്പരം സഹകരിച്ച് ഉപയോഗിച്ചു. റഷ്യൻ കരിങ്കടലിന്റെ നാവിക ആസ്ഥാനവും ഉക്രൈനിയൻ നാവിക ശക്തിയുടെ ആസ്ഥാനവും ഉക്രൈനിയൻ നഗരമായ സെവാസ്‌ട്രോപോളിൽ തന്നെ തുടർന്നു. 2010 ഏപ്രിൽ 27ന് റഷ്യൻ ഉക്രൈനിയൻ നേവൽ ബേസിനുള്ള വാതക കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു.
ഇതുപ്രകാരം, ക്രിമിയൻ സൗകര്യങ്ങൾ റഷ്യക്ക് വാടകയ്ക്ക് കൊടുക്കൽ 2017ന് ശേഷം 25 വർഷത്തേക്ക് നീട്ടി, 2042 വരെ ആക്കി. 2014 മാർച്ചിൽ, ഉക്രൈനിയൻ വിപ്ലവത്തോടെ ഉക്രൈനിയൻ പ്രസിഡന്റ് പുറത്തായതിന് ശേഷം റഷ്യൻ അനുകൂല വിഘടനവാദികളും റഷ്യൻ സ്‌പെഷ്യൻ ഫോഴ്‌സും[7] ചേർന്ന് ഈ മേഖല പിടിച്ചെടുത്തു. പ്രാദേശിക ഭരണകൂടം ജനഹിത പരിശോധന നടത്തി. ഇതിന് വൻ ഭൂരിപക്ഷ ലഭിച്ചു. ഇതിന് ശേഷം ക്രിമിയ ഔദ്യോഗികമായി റഷ്യൻ ഫെഡറേഷന്റെ ഭാഗമായി. ഇപ്പോൾ ക്രിമിയൻ ഉപദ്വീപിൽ രണ്ടു ഭരണ സംവിധാനമാണ്. ഒന്ന് റിപ്പബ്ലിക്ക് ഓഫ് ക്രിമിയയും മറ്റൊന്ന് ഫെഡറൽ സിറ്റി ഓഫ് സെവാസ്റ്റോപോളും. എന്നാൽ, ഉക്രൈൻ ഇതുവരെ ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേർത്തതിനെ അംഗീകരിച്ചിട്ടില്ല. അന്താരാഷ്ട്ര സമൂഹവും രാജ്യങ്ങളും ഉപദ്വീപിന്റെ ശരിയായ വീണ്ടെടുപ്പനായി ശ്രമം നടക്കുന്നു.[8]
പേരിന് പിന്നിൽ
തിരുത്തുകക്രിമിയയുടെ പുരാതന പേരായ ടൗറിസ് അല്ലെങ്കിൽ ടൗറിക എന്നത് Ταυρική എന്ന ഗ്രീക്ക് പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്.
ചരിത്രം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Treaty to accept Crimea, Sevastopol to Russian Federation signed". rt.com. Autonomous Nonprofit Organization "TV-Novosti". March 18, 2014. Retrieved 24 March 2014.
- ↑ "Results of Census: Population of Crimea is 2.284 Million People". en.krymedia.ru. Archived from the original on 4 November 2015. Retrieved 13 February 2016.
- ↑ "Archived copy". Archived from the original on 2015-04-20. Retrieved 2016-01-07.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Катастрофический фактор | Все блоги | Блоги | Каспаров.Ru". Kasparov.ru. Retrieved 2018-07-03.
- ↑ "Archived copy". Archived from the original on 2015-04-27. Retrieved 2015-04-20.
{{cite web}}
: CS1 maint: archived copy as title (link) - ↑ Why Did Russia Give Away Crimea Sixty Years Ago?, Mark Kramer, The Wilson Center, 19 March 2014
- ↑ Birnbaum, Michael (15 March 2015). "Putin Details Crimea Takeover Before First Anniversary". Washington Post. Retrieved 11 June 2015.
- ↑ Jess McHugh (15 July 2015). "Putin Eliminates Ministry Of Crimea, Region Fully Integrated Into Russia, Russian Leaders Say". International Business Times. Retrieved 28 May 2016.