കോട്ടമുറി
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ മുരിങ്ങൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കോട്ടമുറി. ഇംഗ്ലീഷ്: Kottamuri. ടിപ്പു സുൽത്താൻ നടത്തിയ തിരുവിതാംകൂർ ആക്രമണത്തിൽ ഇവിടെ സ്ഥിതി ചെയ്തിരുന്ന നെടുങ്കോട്ട ഭേധിക്കപ്പെട്ടതിനാലാണ് കോട്ടമുറി എന്ന പേരു വന്നത്. മേലൂർ പഞ്ചായത്തിലും ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലും വരുന്ന കോട്ടമുറി സമുദ്ര നിരപ്പിൽ നിന്ന് 9 മീറ്റർ ഉയരെ ആണ് സ്ഥിതി ചെയ്യുന്നത്.[1] ദേശീയ പാതയായ എൻ. എച്ച് 544 ഇതിലൂടെ കടന്നു പോകുന്നു. ചാലക്കുടിയിൽ നിന്ന് 3 കിലോ മീറ്ററും തൃശ്ശൂരിൽ നിന്ന് 36 കിലോ മീറ്ററും അകലെയാണീ ഗ്രാമം. തിരുവനന്ത പുരത്തേക്ക് 245 കിലോ മീറ്റർ ദൈർഘയം ഉണ്ട്.
ചരിത്രം
തിരുത്തുകനെടുംകോട്ട, ഇംഗ്ലീഷിൽ: Travancore Lines, ധർമ്മരാജ കാർത്തിക തിരുനാൾ രാമവർമ മഹാരാജാവിന്റെ ഭരണ കാലത്ത് മധ്യ കേരളത്തിന് കുറുകേ നിർമ്മിച്ച, മണ്ണും കല്ലും കൊണ്ടും നിർമ്മിച്ച 56 കി.മീ നീണ്ട വൻമതിൽ ആണ്. ഒരറ്റം കടലിനേയും മറ്റേ അറ്റം പശ്ചിമഘട്ടത്തിലെ ആനമലയേയും ബന്ധിപ്പിച്ചു കൊണ്ടാണ് സ്ഥിതി ചെയ്തിരുന്നത്. 40 മുതൽ 50 അടിവരെ ഉയരവും ഇതിനുണ്ടായിരുന്നു. 56 കി.മീ. ആണ് ഇതിന്റെ നീളം എന്ന് 1926-ല് തിട്ടപ്പെടുത്തുകയുണ്ടായി.[2] പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇതിന്റെ അവശിഷ്ടങ്ങൾ ഇന്ന് ഒരു സ്മാരകമായി മാത്രം നിലനിൽക്കുന്നു.[3] കൊടുങ്ങല്ലൂർ കോട്ടയും പള്ളിപ്പുറത്തുള്ള കാവൽ കോട്ടയും സമുദ്രമാർഗ്ഗമുള്ള ആക്രമങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ കരമാർഗ്ഗമുള്ള വടക്കു നിന്നുളള ആക്രമണങ്ങൾക്ക് പറ്റിയ പ്രതിരോധം ഇല്ലായിരുന്നു. ഇതാണ് നെടുനോട്ട പണിയാനുള്ള പ്രചോദനം. പടിഞ്ഞാറ് കൃഷ്ണൻകോട്ട മുതൽ കിഴക്ക് സഹ്യനിരകൾ വരെ തുടർച്ചയായുള്ള ഒരു വന്മതിലായിരുന്നു ഇത്.
രാഷ്ട്രീയം
തിരുത്തുകചാലക്കുടി നിയമസഭാ മണ്ഡലത്തിൽ വരുന്ന കോട്ടമുറിയുടെ ഇപ്പോഴത്തെ എം. എൽ. എ.
വിദ്യാലയങ്ങൾ
തിരുത്തുക- ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ.
- സെന്റ്. ജോസഫ്. എൽ. പി. സ്ലകൂൾ.
- സെന്റ്. ആന്റണീസ് പബ്ലിക് സ്കൂൾ.
- ഡി. പോൾ സ്കൂൾ
പാർക്കുകൾ
തിരുത്തുക- വിസ്മയ ഗാർഡൻസ്
- റിയ ഗാർഡൻസ്
ആശുപത്രികൾ
തിരുത്തുക- ഇ. എസ്. ഐ. ഡിസ്പെൻസറി.
റഫറൻസുകൾ
തിരുത്തുക- ↑ "Kottamuri Village". Retrieved 2023-05-26.
- ↑ "NEDUMKOTTA: TRAVANCORE DEFENCE FORTIFICATION". Retrieved 2023-05-25.
- ↑ "The Official Web site of Government of Kerala". 2004-12-22. Archived from the original on 2004-12-22. Retrieved 2023-05-25.